ഇഷ ഷർവാണി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമാണ് ഇഷ ഷർവാണി. പ്രശസ്ത നർത്തകി ദക്ഷാ സേത്ത്, ആസ്റ്റ്രേലിയൻ സംഗീതജ്ഞൻ ഡേവിസ്സാരൊ എന്നിവരുടെ മകളായി 1984 സെപ്റ്റംബർ 29-ന് ഗുജറാത്തിൽ ജനിച്ചു. കഥക്, ഛാവു, കളരിപ്പയറ്റ്, യോഗ, മല്ലാഖംബ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള ഇഷ, ദക്ഷാ സേത്ത് ഡാൻസ് കമ്പനിയിലെ പ്രധാന നർത്തകിയാണ്.

ഇഷ ഷർവാണി
Isha Sharvani Backless.webp
ജനനം
ഇഷ ഷർവാണി

(1984-09-29) സെപ്റ്റംബർ 29, 1984  (38 വയസ്സ്)
തൊഴിൽഅഭിനേത്രി, നർത്തകി
സജീവ കാലം2005-present

ആദ്യകാല ജീവിതംതിരുത്തുക

മാതാപിതാക്കൾ തിരുവനന്തപുരത്ത് സ്ഥാപിച്ച 'അക്കാഡമി ഫോർ ആർട്സ് റിസർച്ച്, ട്രെയിനിംഗ് ആൻഡ് ഇന്നോവേഷൻ' ആയിരുന്നു ഇഷയുടെ ആദ്യത്തെ കളരി. ഏഴാം വയസ്സ് മുതൽ അമ്മയുടെ കീഴിൽ ഔപചാരിക നൃത്തപഠനം ആരംഭിച്ച ഇഷ 22 വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ബോളിവുഡ്തിരുത്തുക

പ്രശസ്ത സംവിധായകൻ സുഭാഷ് ഘായ് ആണ് ഇഷയുടെ നൃത്തചാതുരി ആദ്യമായി ബോളിവുഡിൽ അവതരിപ്പിച്ചത്. 2005-ൽ റിലീസ് ചെയ്ത കിസ്ന എന്ന ചിത്രത്തിലായിരുന്നു അത്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നായികയായ ഇഷയുടെ നൃത്തരംഗങ്ങൾ പ്രശംസ നേടി. പാർലെയുടെ ഹൈഡ് ആൻഡ് സീക്ക് ബിസ്ക്കറ്റിന്റെ പരസ്യചിത്രത്തിൽ ഹൃതിക് റോഷനോടൊപ്പം നൃത്തം ചെയ്തു. തുടർന്ന് മറ്റു ചില ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. സോയ അക്തറിന്റെ കന്നി സംവിധാന സംരംഭമായ 'ലക്ക് ബൈ ചാൻസ്' എന്ന ചിത്രത്തിലെ പുതുമുഖനായികയുടെ വേഷം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചലച്ചിത്രങ്ങൾതിരുത്തുക

വർഷം ചിത്രം കഥാപാത്രം
2005 കിസ്ന ലക്ഷ്മി
2006 ദർവാസാ ബന്ദ് രഖോ ഇഷ
2006 റോക്കി : ദി റിബൽ നേഹ
2006 ഗുഡ് ബോയ്, ബാഡ് ബോയ് രശ്മി
2008 യു, മീ ഔർ ഹം നതാഷ
2009 ലക്ക് ബൈ ചാൻസ് നിക്കി വാലിയ

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇഷ_ഷർവാണി&oldid=2878093" എന്ന താളിൽനിന്ന് ശേഖരിച്ചത്