ഇമ്രാൻ ഖാൻ (നടൻ)
ഒരു ബോളിവുഡ് അഭിനേതാവാണ് ഇമ്രാൻ ഖാൻ. (ഹിന്ദി: इम्रान ख़ा, ഉർദു: عمران خان پال) (ജനനം: 13 ജനുവരി 1983). അമേരിക്കയിൽ ജനിച്ച ഇദ്ദേഹം, ബോളിവുഡിലെ തന്നെ നടനായ അമീർ ഖാന്റെ അനന്തരവനാണ്.[1] 2008 ൽ പുറത്തിറങ്ങിയ ജാനെ തു യാ ജാനെ ന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഇമ്രാൻ ബോളിവുഡിൽ ശ്രദ്ധേയനായത്.
ഇമ്രാൻ ഖാൻ | |
---|---|
മറ്റ് പേരുകൾ | Imraan Khan |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2008 - ഇതുവരെ |
ജീവിതരേഖ
തിരുത്തുകഇമ്രാന്റെ പിതാവ് ബംഗാളി അമേരിക്കനായ അനിൽ പാൽ ആണ്. മാതാവ് നുസത് ഖാൻ. ഇമ്രാൻ ഖാൻ അഭിനയം പഠിച്ചത് കാലിഫോർണിയയിൽ ആണ്.
അഭിനയജീവിതം
തിരുത്തുകഇമ്രാൻ ആദ്യമായി അഭിനയിച്ചത് 1988 ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ്. പിന്നീട് 1992 ലും ജോ ജീതാ വഹി സികന്ദർ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് നായകനായി അഭിനയിച്ച ചിത്രം 2008 ലെ ജാനെ തു യാ ജാനെ ന എന്ന് ചിത്രമാണ്. ഇത് നിർമ്മിച്ചത് അമീർ ഖാനും , മാതൃസഹോദരനായ മൻസൂർഖാനുമാണ്. ഇതിൽ കൂടെ നായികയായി അഭിനയിച്ചത് ജെനീലിയ ഡിസൂസയാണ്. ഇത് സാമാന്യം നന്നായി വിജയിച്ച ചിത്രമായിരുന്നു. പിന്നീട് 2008 ൽ തന്നെ കിഡ്നാപ്പ് എന്ന ചിത്രത്തിൽ സഞ്ജയ് ദത്തിനൊപം അഭിനയിച്ചു. 2009 ൽ ഇമ്രാൻ പുതുമുഖ നടിയായ ശ്രുതി ഹസ്സനൊപ്പം ലക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു.[2]
അവലംബം
തിരുത്തുക- ↑ and is of persian and birtish descent.Imran Khan and Aamir Khan Archived 2014-07-30 at the Wayback Machine.
- ↑ Imran's forthcoming release "Kidnap"