ഇന്റർനാഷണൽ ഹാന്റ്ബോൾ ഫെഡറേഷൻ

ഹാൻഡ്‌ബോൾ, ബീച്ച് ഹാന്റ്ബോൾ എന്നിവയുടെ ഭരണപരവും നിയമപരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്റർനാഷണൽ ഹാന്റ്ബോൾ ഫെഡറേഷൻ (ഐ.എച്ച്.എഫ്). ഹാൻഡ്‌ബോളിന്റെ അന്താരാഷ്ട്ര ടൂർണമെന്റുകൾ നടത്തുകയാണ് ഈ സംഘടനയുടെ പ്രധാന ഉത്തരവാദിത്തം. 1938 ൽ ആരംഭിച്ച ലോക പുരുഷ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ്, 1957 ൽ ആരംഭിച്ച ലോക വനിതാ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ് എന്നീ മത്സരങ്ങൾ നടത്തുന്നത് ഐ.എച്ച്.എഫ് ആണ്. [1]

ഐ.എച്ച്.എഫ്
മുൻഗാമിInternational Amateur Handball Federation (1926–1945)
രൂപീകരണം11 ജൂലൈ 1946; 77 വർഷങ്ങൾക്ക് മുമ്പ് (1946-07-11)
സ്ഥാപിത സ്ഥലംCopenhagen, Denmark
തരംInternational Sports Federation
ആസ്ഥാനംBasel, Switzerland
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
അംഗത്വം
201 Full Members
4 Associated Members
4 Regional members
ഔദ്യോഗിക ഭാഷ
English, French and German
President
Hassan Moustafa
Honorary President
Erwin Lanc
1st Vice-President
Joël Delplanque
Vice-Presidents
Bader Mohammed Al-Theyab
Michael Wiederer
Mansourou A. Aremou
Main organ
IHF Congress, IHF Council
ബന്ധങ്ങൾInternational Olympic Committee,
Association of Summer Olympic International Federations
വെബ്സൈറ്റ്www.IHF.info

ഘടന തിരുത്തുക

അന്താരാഷ്ട്ര മത്സരങ്ങളുടെ മേൽനോട്ടത്തിനായി 1946 ലാണ് ഇന്റർനാഷണൽ ഹാന്റ്ബോൾ ഫെഡറേഷൻ സ്ഥാപിതമായത്. സ്വിസർലന്റിലെ ബാസൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിൽ ഇപ്പോൾ 209 ദേശീയ ഫെഡറേഷനുകൾക്ക് അംഗത്വമുണ്ട്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, കരീബിയൻ, ഓഷ്യാനിയ, തെക്ക്-മധ്യ അമേരിക്ക എന്നീ ആറ് പ്രാദേശിക കോൺഫെഡറേഷനുകളിൽ ഓരോ അംഗരാജ്യവും അംഗങ്ങളായിരിക്കണം. ഈജിപ്തിൽ നിന്നുള്ള ഡോ. ഹസ്സൻ മുസ്തഫയാണ് 2000 മുതൽ ഐ.എച്ച്.എഫ്ന്റെ പ്രസിഡന്റ്.

ചരിത്രം തിരുത്തുക

 
വനിതകളുടെ ഒരു ഹാന്റ്ബോൾ മത്സരം

എട്ട് ദേശീയ ഫെഡറേഷനുകളുടെ പ്രതിനിധികൾ 1946 ജൂലൈ 11 ന് കോപ്പൻഹേഗനിൽ (ഡെൻമാർക്ക്) ഒത്തുചേർന്ന് ഇന്റർനാഷണൽ ഹാന്റ്ബോൾ ഫെഡറേഷൻ സ്ഥാപിച്ചു. ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, നോർവേ, നെതർലാന്റ്സ്, പോളണ്ട്, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയായിരുന്നു സ്ഥാപക അംഗങ്ങൾ. ഐ‌.എച്ച്‌.എഫിന്റെ ആദ്യ പ്രസിഡന്റ് സ്വീഡനിൽ നിന്നുള്ള ഗസ്റ്റാ ജോർക്ക് ആയിരുന്നു. [2] 1972 ലെ മ്യൂണിച്ച് (പുരുഷ ടൂർണമെന്റ്), 1976 ലെ മോൺ‌ട്രിയൽ (വനിതാ ടൂർണമെന്റ്) എന്നിവയിൽ ഐ‌.എച്ച്‌.എഫിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി ഹാൻഡ്‌ബോളിനെ ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്തി.

2019 തിരുത്തുക

2019ലെ ലോകകപ്പ് ഹാന്റ്ബോൾ പുരുഷ വിഭാഗം വിജയികൾ ഡെന്മാർക്കും വനിതാ വിഭാഗം ഫ്രാൻസും ആയിരുന്നു. [3]

അവലംബം തിരുത്തുക

  1. https://www.ihf.info/about/congress
  2. https://www.olympic.org/international-handball-federation
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-28. Retrieved 2019-08-15.