ഒരു ഔഷധസസ്യയിനമാണ് ഇഞ്ച (ശാസ്ത്രീയനാമം: Acacia caesia). വടക്കൻകേരളത്തിൽ ഇത് ചെടങ്ങ എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ നികുഞ്ചിക എന്നും പറയുന്നു[1]. മിക്ക ഏഷ്യൻ രാജ്യങ്ങളിലും വെളുത്ത ഇഞ്ച അല്ലെങ്കിൽ പാലിഞ്ച എന്നറിയപ്പെടുന്ന ഈ ചെടി കാണാറുണ്ട്. വളരെ വലിപ്പം വയ്ക്കുന്ന ഈ വള്ളിച്ചെടി മരങ്ങളുടെ തലപ്പത്തോളം വളരുന്നവയാണ്. ബഹുവർഷിയായ ഇഞ്ച വരണ്ട ഇലപൊഴിയുന്ന മധ്യരേഖാവനങ്ങളിലും വനങ്ങളുടെ ഓരങ്ങളിലും സമതലങ്ങളിലും എല്ലാം കാണാറുണ്ട്.[2]

ഇഞ്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. caesia
Binomial name
Acacia caesia
L. Willd.
Synonyms
  • Acacia caesia var. caesia
  • Acacia columnaris Craib
  • Acacia intsia sensu auct.
  • Acacia intsia (uct. non (L.) Willd.
  • Acacia intsia var. caesia (L.) Baker
  • Albizia sikharamensis K.C.Sahni & Bennet
  • Mimosa caesia (L.) Willd.
  • Mimosa caesia "L., p.p."
  • Mimosa caesia L.
  • Mimosa intsia auct. non L.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കേരളത്തിലെ വനപ്രദേശങ്ങളിൽ ധാരാമായി കണ്ടുവരുന്ന ഇഞ്ച മരത്തിലൂടെ കെട്ടിപ്പിണഞ്ഞ് മുകളിലേക്ക് വളരുന്നു. മരത്തിന്റെ ശിഖിരങ്ങളിൽ പടർന്ന് പന്തലിച്ച് ആ മരത്തിന്റെ വളർച്ച മുരടിപ്പിക്കുന്നവയാണെങ്കിലും ഇഞ്ചയുടെ ഔഷധമൂല്യം വിലപ്പെട്ടതുതന്നെയാണ്. പേഴിഞ്ച, കോലിഞ്ച എന്നീ രണ്ടു തരത്തിലുള്ള ഇഞ്ചകളാണ് കേരളത്തിൽ കണ്ടുവരുന്നത്. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിനായി പ്രധാനമായും ഉപയോഗിച്ചുവരുന്നു. കോലിഞ്ച മരത്തിന്റ കമ്പുവെട്ടി തല്ലി പതം വരുത്തി ഉണക്കിയെടുക്കുന്നു. പേഴിഞ്ച പരന്ന വായ്തലയുള്ള പച്ചിരുമ്പു ഉപേയാഗിച്ച് തല്ലിയെടുത്ത് ഉണക്കി ഉപയോഗിക്കുന്നു.

രൂപവിവരണം

തിരുത്തുക

വലിയ വൃക്ഷങ്ങളിൽ പടർന്നു വളരുന്ന ഒരു ചെടിയാണ്.

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം  : കഷായം, തിക്തം
  • ഗുണം  : ലഘു, രൂക്ഷ
  • വീര്യം : സീതം

ഔഷധയോഗ്യമായ ഭാഗങ്ങൾ

തിരുത്തുക

തൊലി, പൂക്കൾ

ഔഷധ ഗുണം

തിരുത്തുക

ആന്റി ബാക്റ്റീരിയലാണ്. ത്വക് രോഗങ്ങൾക്ക് പറ്റിയ മരുന്നാണ്.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-24. Retrieved 2011-12-27.
  2. http://www.iucnredlist.org/details/19891432/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇഞ്ച&oldid=3685285" എന്ന താളിൽനിന്ന് ശേഖരിച്ചത്