ആർക്കൻസാ നദി മിസിസിപ്പി നദിയുടെ ഒരു പ്രധാന പോഷകനദിയാണ്. അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ, കാൻസസ്, ഒക്ലഹോമ, ആർക്കൻസാ എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇത് പൊതുവെ കിഴക്കോട്ടും തെക്കുകിഴക്കോട്ടുമാണ് ഒഴുകുന്നത്. നദിയുടെ ഉറവിട തടം കൊളറാഡോയിൽ, പ്രത്യേകിച്ച് അർക്കൻസാസ റിവർ വാലിയിലാണ്. സാവാച്ച്, മൊസ്കിറ്റോ പർവതനിരകളിലെ മഞ്ഞുപാളികളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. കിഴക്കോട്ട് കാൻസസിലേക്കും അന്തിമമായി ഒക്ലഹോമ, ആർക്കൻസാ എന്നിവിടങ്ങളിലൂടെയും ഒഴുകുന്ന നദി മിസിസിപ്പി നദിയുമായി സംഗമിക്കുന്നു.

ആർക്കൻസാ നദി
Arkansas River headwaters in Colorado
കൊളറാഡോ, കാൻസസ്, ഒക്ലഹോമ, ആർക്കൻസാ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ആർക്കൻസാ നദിയുടെ നീർത്തടത്തിൽ കൂടാതെ ടെക്സസ്, ന്യൂ മെക്സിക്കോ, മിസോറി എന്നിവയുടെ ഭാഗങ്ങളും ഉൾപ്പെടുന്നു.
Countryഅമേരിക്കൻ ഐക്യനാടുകൾ
Stateകൊളറാഡോ, കാൻസസ്, ഒക്ലഹോമാ, ആർക്കൻസാ
Regionഗ്രേറ്റ് പ്ലെയിൻസ്
CitiesPueblo, CO, Wichita, KS, Tulsa, OK, Muskogee, OK, Fort Smith, AR, Little Rock, AR, Pine Bluff, AR
Physical characteristics
പ്രധാന സ്രോതസ്സ്Confluence of East Fork Arkansas River and Tennessee Creek
Near Leadville, Rocky Mountains, Colorado
9,728 അടി (2,965 മീ)
39°15′30″N 106°20′38″W / 39.25833°N 106.34389°W / 39.25833; -106.34389[1]
നദീമുഖംMississippi River
Franklin Township, Desha County, near Napoleon, Arkansas
108 അടി (33 മീ)[2][1]
33°46′30″N 91°6′30″W / 33.77500°N 91.10833°W / 33.77500; -91.10833[3][1]
നീളം1,469 മൈ (2,364 കി.മീ), West-east[4]
Discharge
  • Location:
    Little Rock, AR[5]
  • Minimum rate:
    1,141 cu ft/s (32.3 m3/s)
  • Average rate:
    39,850 cu ft/s (1,128 m3/s)[5]
  • Maximum rate:
    536,000 cu ft/s (15,200 m3/s)
നദീതട പ്രത്യേകതകൾ
River systemMississippi River watershed
നദീതട വിസ്തൃതി168,000 ച മൈ ([convert: unknown unit])[6]
പോഷകനദികൾ

1,469 മൈൽ (2,364 കിലോമീറ്റർ) നീളമുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ ആറാമത്തെ നീളമേറിയ നദിയും[7] മിസിസിപ്പി-മിസൗറി നദീവ്യൂഹത്തിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ പോഷകനദിയും ലോകത്തിലെ ഏറ്റവും നീളം കൂടിയ 45-ാമത്തെ നദിയുമാണ്. ലീഡ്‌വില്ലിനടുത്തുള്ള കൊളറാഡോയിലെ ലേക് കൗണ്ടിയിലെ റോക്കി പർവതനിരകളിൽനിന്നാണ് ഇതിന്റെ ഉത്ഭവം. 1859-ൽ, ലീഡ്‌വില്ലെ പ്രദേശത്ത് കണ്ടെത്തിയ പ്ലേസർ സ്വർണ്ണം ആയിരക്കണക്കിന് ആളുകളെ ഇവിടേയ്ക്ക് കൊണ്ടുവന്നുവെങ്കിലും അനായാസമായി കണ്ടെടുക്കാവുന്ന പ്ലേസർ സ്വർണ്ണം പെട്ടെന്ന്തന്നെ തീർന്നു.[8] അർക്കൻസാ നദീമുഖം അർക്കൻസായിലെ നെപ്പോളിയനിലും, അതിന്റെ ഡ്രെയിനേജ് ബേസിൻ ഏകദേശം 170,000 ചതുരശ്ര മൈൽ (440,000ചതുരശ്ര കിലോമീറ്റർ) പ്രദേശത്തുമായി വ്യാപിച്ചുകിടക്കുന്നു.[9]

  1. 1.0 1.1 1.2 "Arkansas River". Geographic Names Information System. United States Geological Survey. 1980-04-30.
  2. The mouth has changed since plotting by USGS.
  3. The mouth has changed since plotting by USGS to Mississippi River Mile 580 from Mile 582 in the 1980 survey.
  4. "McClellan-Kerr Arkansas River Navigation System (MKARNS)". History & Culture. The Encyclopedia of Arkansas. Retrieved September 20, 2010.
  5. 5.0 5.1 "USGS Gage #07263500 Arkansas River at Little Rock, AR". National Water Information System. U.S. Geological Survey. 1927–1970. Retrieved October 19, 2018.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; earthtrends എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. J.C. Kammerer (May 1990). "Largest Rivers in the United States". United States Geological Survey. Archived from the original on March 21, 2007. Retrieved April 5, 2007. {{cite journal}}: Cite journal requires |journal= (help)
  8. "Chaffee County Colorado Gold Production". Westernmininghistory.com. February 13, 2007. Retrieved November 15, 2012.
  9. See watershed maps: 1 Archived October 27, 2004, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ആർക്കൻസാ_നദി&oldid=3913307" എന്ന താളിൽനിന്ന് ശേഖരിച്ചത്