സ്വീഡൻ കാരനായ രസതന്ത്രശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും പ്രാണിപഠനശാസ്ത്രജ്ഞനുമായിരുന്നു ആൻഡേർസ് ജഹാൻ റെറ്റ്സിയസ്(3 ഒക്ടോബർ 1742 – 6 ഒക്ടോബർ 1821).

ആൻഡേർസ് ജഹാൻ റെറ്റ്സിയസ്
Monochrome portrait of Anders Jahan Retzius
Portrait of Retzius on the cover of one of his books
ജനനം(1742-10-03)3 ഒക്ടോബർ 1742
മരണം6 ഒക്ടോബർ 1821(1821-10-06) (പ്രായം 79)
ദേശീയതSwedish
കലാലയംLund University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
Botany
Entomology
രചയിതാവ് abbrev. (botany)Retz.
രചയിതാവ് abbrev. (zoology)Retzius

ജീവചരിത്രം

തിരുത്തുക

1742 ഒക്ടോബർ 3 ന് ക്രിസ്റ്റിൻസ്റ്റാഡിൽ ജനനം. 1758 ഇൽ ലുൻഡ് സർവകലാശാലയിൽ ചേർന്നു. 1766 ഇൽ ബിരുദാനന്തരബിരുദം നേടി. വൈദ്യപരിചാരകനായും പരിശീലനം നേടിയിരുന്നു.1766 ൽ രസതന്ത്രത്തിലും 1767 ൽ പ്രകൃതിശാസ്‌ത്രത്തിലും ഡോസന്റ് (docent) പദവി ലഭിച്ചു. 1812 ൽ വിരമിക്കുന്നത് വരെ പ്രകൃതിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 1821 ഒക്ടോബർ 6 നു സ്റ്റോക്ക്ഹോമിൽ വെച്ച് മരണമടഞ്ഞു. അദ്ദേഹം ഒട്ടേറെ പ്രാണി സ്പീഷീസുകളെ വിവരിക്കുകയും അവയുടെ വർഗ്ഗീകരണത്തിന് ആവശ്യമായ അടിസ്ഥാന പഠനങ്ങൾ നടത്തുകയും ചെയ്തു.
1782 ൽ റെറ്റ്സിയസ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസിന്റെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.