രസതന്ത്രശാസ്ത്രജ്ഞൻ രസതന്ത്രം പഠിക്കുന്നതിനായി പരിശീലനം ലഭിച്ച ശാസ്ത്രജ്ഞനാണ്. രസതന്ത്രശാസ്ത്രജ്ഞൻ, പദാർഥത്തിന്റെ ഘടനയും അതിന്റെ ഗുണങ്ങളും പഠിക്കുന്നു. രസതന്ത്രശാസ്ത്രജ്ഞൻ ഒരു വസ്തുവിന്റെ ഘടന അളവിന്റെയും അതിലടങ്ങിയ തന്മാത്രകൾ ആറ്റത്തിന്റെ ഘടന വരെയുള്ള അറ്റിസ്ഥാനത്തിൽ പഠിക്കുന്നു. രസതന്ത്രശാസ്ത്രജ്ഞൻ ശ്രദ്ധയോടെ വസ്തുക്കൾതമ്മിലുള്ള അനുപാതവും രാസപ്രവർത്തന തോതും മറ്റു രാസസ്വഭാവങ്ങളും അളക്കുന്നു. 'chemist' എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലിഷ് പദം കോമൺ വെൽത്ത് രാജ്യങ്ങളിലെ ഇംഗ്ലിഷിൽ ഫാർമസിസ്റ്റ് എന്ന അർഥത്തിലും ഉപയോഗിച്ചുവരുന്നുണ്ട്.

The Apothecary or The Chemist by Gabriël Metsu (c. 1651–67)

രസതന്ത്രശാസ്ത്രജ്ഞൻ തന്റെ ഈ അറിവ് ഉപയോഗിച്ച്, അപരിചിതമായ മറ്റു രാസവസ്തുക്കളുടെ ഘടന, രാസ സ്വഭാവം ഇവ പഠിക്കുന്നു. ഇതോടൊപ്പംതന്നെ, ഉപയോഗപ്രദമായ പ്രകൃതിയിലുള്ള വിവിധ വസ്തുക്കളെ പുനർനിർമ്മിക്കാനും വലിയ അളവിൽ നിർമ്മിക്കാനും പുതിയതും കൃത്രിമമായതും ആയ വിവിധ രാസപദാർഥങ്ങളെ നിർമ്മിച്ചെടുക്കാനും വേണ്ട ഉപകാരപ്രദമായ രീതികൾ കണ്ടെത്താനും ശ്രമിക്കുന്നു. രസതന്ത്രശാസ്ത്രജ്ഞൻ രസതന്ത്രത്തിന്റെ അനേകം ഉപവിഭാഗങ്ങളിൽ പരിശീലനം നേടുന്നു. പദാർഥ ശാസ്ത്രജ്ഞരും ലോഹനിർമ്മാണവിദഗ്ദരും രസതന്ത്രശാസ്ത്രജ്ഞന്റെ അതേ വിജ്ഞാനസമ്പാദനവും കഴിവുമാണ് ആർജ്ജിക്കുന്നത്. രാസ ഫാക്ടറികളുടെ നിർമ്മാണവും പ്രവർത്തനങ്ങളും നോക്കി നടത്തുന്ന രാസ-എഞ്ചിനീയർ മാരുമായി ഒരു രസതന്ത്രശാസ്ത്രജ്ഞൻ ചേർന്നുപ്രവർത്തിക്കുന്നു.

രസതന്ത്രത്തിന്റെ ചരിത്രം

തിരുത്തുക
 
Russian chemist Dmitri Mendeleev - author of the first modern periodic table of elements
 
Antoine Lavoisier (1743–94) is considered the "Father of Modern Chemistry".

തീയുടെ കത്തലിൽ നിന്നാകാം രസതന്ത്രത്തിന്റെ ഉൽഭവം എന്നു കരുതാം. തീ ഒരു വസ്തുവിനെ കത്തിച്ച് മറ്റൊരു വസ്തുവാക്കി മാറ്റുന്നു എന്നത് പണ്ടുമുതലേ ആളുകളെ ചിന്തിപ്പിക്കുകയും താല്പര്യമുണ്ടാക്കുകയും ചെയ്തു. തീ ആണ് ഇരുമ്പ്, ഗ്ലാസ് ഇവയുടെ കണ്ടുപിടിത്തത്തിലേയ്ക്കു നയിച്ചത്.

വിദ്യാഭ്യാസം

തിരുത്തുക

ഉദ്യോഗം ലഭിക്കാൻ രസതന്ത്രശാസ്ത്രജ്ഞനു കുറഞ്ഞത് ഒരു ബിരുദമെങ്കിലും വേണ്ടതാണ്. എന്നാൽ ഇന്ന് പല സ്ഥാനങ്ങൾ ലഭിക്കാനും പ്രത്യേകിച്ച് ഗവേഷണങ്ങൾക്ക്, ഡൊക്ടർ ഓഫ് ഫിലോസഫി ആവശ്യമായിരിക്കുന്നു.

രസതന്ത്രശാസ്ത്രജ്ഞർക്കു ജോലി നൽകുന്ന 3 പ്രധാന വിഭാഗങ്ങളുണ്ട്. അവ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം, സർക്കാർ പരീക്ഷണ സ്ഥാപനങ്ങൾ എന്നിവയാകുന്നു.

ജോലിസംബന്ധമായ സംഘടനകൾ

തിരുത്തുക

രസതന്ത്രശാസ്ത്രജ്ഞർ അവർക്കായുള്ള സംഘടനകളിൽ അംഗങ്ങളായിരിക്കും. യു കെയിൽ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയും യുണൈറ്റെഡ് സ്റ്റേറ്റ്സിൽ അമേരിക്കൻ കെമിക്കൽ സൊസൈറ്റിയും ഇത്തരം സംഘടനകൾ ആകുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക

രസതന്ത്രശാസ്ത്രജ്ഞനു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം രസതന്ത്രത്തിലെ നോബൽ സമ്മാനം ആണ്. 1901 മുതൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണിതു നൽകിവരുന്നത്.

ഇതും കാണൂ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രസതന്ത്രശാസ്ത്രജ്ഞൻ&oldid=3799417" എന്ന താളിൽനിന്ന് ശേഖരിച്ചത്