കർണ്ണാടകസംഗീതരംഗത്ത് കേരളത്തിൽനിന്നുള്ള ഒരു വയലിൻ വാദകനാണ് ആവണീശ്വരം എസ്.ആർ.വിനു.

Avaneeswaram S R Vinu
പശ്ചാത്തല വിവരങ്ങൾ
ജനനം (1973-06-10) 10 ജൂൺ 1973  (50 വയസ്സ്)
Trivandrum, Kerala, Indiaഇന്ത്യ
തൊഴിൽ(കൾ)Full time professional violinist
ഉപകരണ(ങ്ങൾ)Violin
വർഷങ്ങളായി സജീവം1985 - Present

ആദ്യകാലം തിരുത്തുക

ആവണീശ്വരം എൻ.രാമചന്ദ്രന്റേയും (റിട്ട. പ്രിസിപ്പൽ, ആർ.എൽ.വി.മ്യൂസിക് കോളേജ്, തൃപ്പൂണിത്തുറ) ശ്രീമതി സാഹിതീദേവിയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. അദ്ദേഹത്തിന്റെ പിതാമഹൻ ആവണീശ്വരം കെ. കൃഷ്ണപിള്ള അറിയപ്പെടുന്ന ഒരു നാദസ്വരവിദ്വാനായിരുന്നു. അച്ഛനിൽ നിന്ന് ആറാമത്തെ വയസ്സിലാണ് വിനു സംഗീതം പഠിക്കാൻ തുടങ്ങിയത്. പിൽക്കാലത്ത് പ്രൊ. കിളിമാനൂർ ത്യാഗരാജനായിരുന്നു ഗുരു. 1992 മുതൽ 1997 വരെ അദ്ദേഹം പ്രസിദ്ധ വയലിൻ വിദ്വാൻ മൈസൂർ.എം. നാഗരാജിന്റെ ശിഷ്യനായിരുന്നു.

സംഗീതരംഗം തിരുത്തുക

ലോകത്തിൽ പലയിടത്തും പ്രഗൽഭരായ നിരവധി പാട്ടുകാരുടെ കൂടെ വിനു കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്. പദ്മവിഭൂഷൺ ഡോ. ബാലമുരളീകൃഷ്ണ, പദ്മഭൂഷൺ യേശുദാസ്, മധുര ടി.എൻ.ശേഷഗോപാലൻ, സഞ്ജയ് സുബ്രഹ്മണ്യൻ, പ്രിൻസ് രാമവർമ്മ, പദ്മഭൂഷൺ ടി.വി. ശങ്കരനാരായണൻ, ഡോ.എൻ.രമണി, ശശാങ്ക്, ടി.കെ. ഗോവിന്ദറാവു, നെയ്യാറ്റിൻകര വാസുദേവൻ, ടി.വി. ഗോപാലകൃഷ്ണൻ, തൃശ്ശൂർ രാമചന്ദ്രൻ, ഓ.എസ്. ത്യാഗരാജൻ, മാവേലിക്കര പ്രഭാകരവർമ്മ, പി. ഉണ്ണികൃഷ്ണൻ, മല്ലാടി സഹോദരന്മാർ, എസ്. സൗമ്യ, ബോംബെ ജയശ്രീ, വിജയലക്ഷ്മി സുബ്രഹ്മണ്യൻ, പ്രൊ. പാറശ്ശാല പൊന്നമ്മാൾ, ഡോ.കെ. ഓമനക്കുട്ടി, തുടങ്ങിയവർ അവരിൽ പെടുന്നു. യു.എസ്., കാനഡ, ആസ്ത്രേലിയ, ന്യൂസീലാണ്ട്, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, സിംഗപ്പൂർ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വിനു വയലിനുമായി കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്.

അംഗീകാരങ്ങൾ തിരുത്തുക

• ആകാശവാണിയിൽ ടോപ് ഗ്രേഡ് ആർട്ടിസ്റ്റ്.
• ലാൽഗുഡി ഗോപാലയ്യർ അവാർഡ് - മദ്രാസ് മ്യൂസിക്ക് അക്കാഡമി-2004.
• ലാൽഗുഡി ജയരാമൻ അവാർഡ് - മദ്രാസ് മ്യൂസിക്ക് അക്കാഡമി 2004.
• ലാൽഗുഡി ജയരാമൻ അവാർഡ് - മദ്രാസ് മ്യൂസിക്ക് അക്കാഡമി 2005,
• കാഞ്ചീപുരം ആസ്ഥാനവിദ്വാൻ - 2010.
• സംഗീതരത്നം – ശ്രീ സ്ത്യസായി സേവാ ഓർഗനൈസേഷൻ, പാലക്കാട്. 2010.
• യൂത്ത് എക്സെല്ലൻസ് അവാർഡ് – മഹാരാജപുരം വിശ്വനാഥയ്യർ ട്രസ്റ്റ്, ചെന്നൈ – 2012.
• സീനിയർ സ്കോളർഷിപ് – സാംസ്കാരിക വകുപ്പ്, ഇന്ത്യാ ഗവർമ്മെന്റ്, 1998.
• ജേതാവ് - കേരള യൂത്ത് ഫെസ്റ്റിവൽ - വയലിൻ - 1988.

"https://ml.wikipedia.org/w/index.php?title=ആവണീശ്വരം_എസ്._ആർ._വിനു&oldid=3136472" എന്ന താളിൽനിന്ന് ശേഖരിച്ചത്