മല്ലാടി ബ്രദേഴ്സ്
(മല്ലാടി സഹോദരന്മാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മല്ലടി ശ്രീരാംപ്രസാദ് (ജനനം: ജൂൺ 12, 1971) മല്ലടി രവികുമാർ (ജനനം: ഏപ്രിൽ 21, 1973) എന്നീ കർണ്ണാടകസംഗീതജ്ഞരാണ് മല്ലാടി ബ്രദേഴ്സ് എന്നറിയപ്പെടുന്നത്. മുത്തച്ഛനായ മല്ലടി ശ്രീരാമൂർത്തി പിതാവ് മല്ലടി സൂരി ബാബു എന്നിവരുടെ കീഴിൽ അവർ സംഗീതപഠനം ആരംഭിച്ചു. തുടർന്ന് ശ്രീപദ പിനാകപാണി, നെടുനൂരി കൃഷ്ണമൂർത്തി, വൊലെറ്റി വെങ്കിടേശ്വരുലു എന്നിവരുടെ കീഴിൽ പഠിച്ചു.[1]
Malladi Brothers | |
---|---|
ഉത്ഭവം | Vijayawada, Andhra Pradesh India |
വിഭാഗങ്ങൾ | Carnatic music |
തൊഴിൽ(കൾ) | Classical Vocalist, Duo singers |
വെബ്സൈറ്റ് | Official Website |
കച്ചേരികളിൽ ആലപിക്കാൻ കർണാടകസംഗീത രചനകളുടെ ഒരു വലിയ ശേഖരം തന്നെ ഇവർ സ്വായത്തമാക്കിയിട്ടുണ്ട്. ആലാപനത്തിലും ത്യാഗരാജകൃതികൾ അവതരിപ്പിക്കുന്നതിലും ഇരുവരും മികവ് പുലർത്തുന്നു. കർണ്ണാടകസംഗീതം ജനകീയമാക്കുന്നതിനുവേണ്ടി അപൂർവ രാഗങ്ങളും രചനകളും ഇവർ കച്ചേരികളിൽ ആലപിക്കാറുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "The brothers in melody". The Hindu. 11 April 2006. Archived from the original on 2009-12-15. Retrieved 2009-09-22.
- ↑ "A Sincere Show By Malladi Brothers". Sify.com. Archived from the original on 2007-02-07. Retrieved 2009-09-23.