ഓർഗാനിക രസതന്ത്രത്തിൽ ഹൈഡ്രോകാർബണുകളെ (കാർബണും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന സംയുക്തങ്ങൾ)  ആലിഫാറ്റിക് സംയുക്തങ്ങൾ എന്നും ആരോമാറ്റിക് സംയുക്തങ്ങളെന്നും ഉള്ള രണ്ട് പ്രധാന ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആലിഫാറ്റിക് സംയുക്തങ്ങൾ ആരോമാറ്റിക്കല്ലാത്ത എല്ലാ സംയുക്തങ്ങൾക്കും പറയുന്ന പേരാണ്. ഇവയിൽ വലയങ്ങളോ അല്ലാത്തവയോ ആയ സംയുക്തങ്ങൾ ഉണ്ടായിരിക്കും. സാധാരണയായി ആലിഫാറ്റിക് വലയ സംയുക്തങ്ങൾ എല്ലാം തന്നെ അസ്ഥിരമായിരിക്കും. ആരോമാറ്റിക് വലയ സംയുക്തങ്ങൾ എല്ലാം താരതമ്യേന സ്ഥിരമായിരിക്കും (ഉദാഹരണം ബെൻസീൻ). ആലിഫാറ്റിക് സംയുക്തങ്ങൾ പൂരിത സംയുക്തങ്ങളോ (ഹെക്സേൻ) അപൂരിതസംയുക്തങ്ങളോ(ഹെക്സീൻ, ഹെക്സൈൻ) ആയിരിക്കും. തുറന്ന കണ്ണികളുള്ള സംയുക്തങ്ങളിൽ (നേരേയുള്ളതോ ശാഖകളുള്ളതോ) വലയങ്ങൾ ഉണ്ടാകാറില്ല അതിനാൽ അവ ആലിഫാറ്റിക് സംയുക്തങ്ങളാണ്.

acyclic aliphatic compound or non-aromatic (butane)
Cyclic aliphatic/non-aromatic compound (cyclobutane)

ഘടന തിരുത്തുക

ആലിഫാറ്റിക് സംയുക്തങ്ങൾ പൂരിതമായവയോ (ഏകബന്ധനമുള്ള ആൽക്കേനുകൾ) അപൂരിതമായവയോ (ദ്വിബന്ധനമുള്ള ആൽക്കീനുകളും ത്രിബന്ധനമുള്ള ആൽക്കൈനുകളും) ആണ്. ഹൈഡ്രജന്റെകൂടെ മറ്റ് മൂലകങ്ങളും കാർബൺ ചങ്ങലയിൽ കാണപ്പെടുന്നു. സാധാരണയായി കാണുന്ന മൂലകങ്ങൾ ഓക്സിജൻ, നൈട്രജൻ, സൾഫർ, ക്ലോറിൻ എന്നിവയാണ്

ഏറ്റവും ലളിതമായ ആലിഫാറ്റിക് സംയുക്തമാണ് മീഥേൻ (CH4).

സ്വഭാവങ്ങൾ തിരുത്തുക

ഭൂരിഭാഗം ആലിഫാറ്റിക് സംയുക്തങ്ങളും കത്തുന്നവയാണ്. ഹൈഡ്രോ കാർബണുകൾ സാധാരണയായി ഇന്ധനമായി ഉപയോഗിക്കുന്നു. മീഥേൻ ബുൻസൻ ദീപങ്ങളിലും ദ്രവീകരിച്ച പ്രകൃതി വാതകമായും അസറ്റൈലീൻ വെൽഡിംഗിലും ഉപയോഗിക്കുന്നു.

ആലിഫാറ്റിക് സംയുക്തങ്ങളുടെ ഉദാഹരണങ്ങൾ തിരുത്തുക

ഏറ്റവും പ്രധാനപ്പെട്ട ആലിഫാറ്റിക് സംയുക്തങ്ങൾ ചുവടെ:

  • n-, iso- and cyclo-alkanes (പൂരിത ഹൈഡ്രോകാർബണുകൾ)
  • n-, iso- and cyclo-alkenes and -alkynes (അപൂരിത ഹൈഡ്രോ കാർബണുകൾ).

തന്മാത്രകൾ കുറവുള്ള ആലിഫാറ്റിക് സംയുക്തങ്ങളുടെ ഉദാഹരണങ്ങൾ ചുവടെ(കാർബൺ ആറ്റങ്ങളുടെ വർദ്ധനവനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു)

Formula Name Structural Formula Chemical Classification
CH4 Methane   Alkane
C2H2 Acetylene   Alkyne
C2H4 Ethylene   Alkene
C2H6 Ethane   Alkane
C3H4 Propyne   Alkyne
C3H6 Propene   Alkene
C3H8 Propane   Alkane
C4H6 1,2-Butadiene   Diene
C4H6 1-Butyne   Alkyne
C4H8 1-Butene   Alkene
C4H10 Butane   Alkane
C6H10 Cyclohexene   Cycloalkene
C5H12 n-pentane   Alkane
C7H14 Cycloheptane   Cycloalkane
C7H14 Methylcyclohexane   Cyclohexane
C8H8 Cubane   Octane
C9H20 Nonane   Alkane
C10H12 Dicyclopentadiene   Diene, Cycloalkene
C10H16 Phellandrene    Terpene, Diene Cycloalkene
C10H16 α-Terpinene   Terpene, Cycloalkene, Diene
C10H16 Limonene    Terpene, Diene, Cycloalkene
C11H24 Undecane   Alkane
C30H50 Squalene   Terpene, Polyene
C2nH4n Polyethylene   Alkane

ഇതും കാണുക തിരുത്തുക

  • ആരോമാറ്റിക് സംയുക്തങ്ങൾ

References തിരുത്തുക