അസറ്റ്‌ലീൻ

രാസസം‌യുക്തം

അസറ്റ്‌ലീൻ ശാസ്ത്രീയ നാമം : ശാസ്ത്രീയ നാമം : ഈഥൈൻ ( Ethyne ) എന്നത് C2H2എന്ന രാസ സൂത്രത്തിൽ അറിയപ്പെടുന്ന ഒരു സംയുക്തമാണ്.ഈ ഹൈഡ്രോ കാർബൺ , ഏറ്റവും ലളിതമായ ആൽക്കൈൻ ആണു . ഈ നിറമില്ലാത്ത വാതകം ഇന്ധനം ആയി ഉപയോഗിക്കുന്നു. സാധാരണ ആയി മണം ഇല്ലാത്ത വാതകം ആണിത്. എങ്കിലും വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഈഥൈനു മണം ഉണ്ടായിരുക്കും. അതിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങൾ കാരണമാണ് മണം ഉണ്ടാകുന്നത്.[3]

Acetylene
Acetylene
Acetylene
Acetylene – space-filling model
space-filling model of solid acetylene
Names
IUPAC name
Ethyne
Systematic IUPAC name
Ethyne[1]
Identifiers
CAS number 74-86-2
UN number 1001 (dissolved)
3138 (in mixture with ethylene and propylene)
KEGG C01548
ChEBI 27518
SMILES
 
InChI
 
ChemSpider ID 6086
Properties
തന്മാത്രാ വാക്യം C2H2
Molar mass 26.04 g mol−1
സാന്ദ്രത 1.097 g/L = 1.097 kg/m3
ദ്രവണാങ്കം −80.8 °C (−113.4 °F; 192.3 K) (Triple point at 1.27 atm)
ക്വഥനാങ്കം

−84 °C, 189 K, -119 °F ((Sublimation point at 1 atm))

Solubility in water slightly soluble
അമ്ലത്വം (pKa) 25[2]
Structure
Linear
Thermochemistry
Std enthalpy of
formation
ΔfHo298
+226.88 kJ/mol
Standard molar
entropy
So298
201 J·mol−1·K−1
Hazards
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 checkY verify (what ischeckY/☒N?)
Infobox references

ആൽക്കൈൻ എന്ന നിലയിൽ അസറ്റ്‌ലീൻ അപൂരിതമാണ്. ത്രിബന്ധനം വഴി രണ്ടു കാർബൺ ആറ്റങ്ങൾ ബന്ധിച്ചിരിക്കുന്നു.

കണ്ടെത്തുന്നുതിരുത്തുക

എഡ്മണ്ട് ഡേവി ആണ് 1836 ഇൽ അസറ്റ്ലീൻ കണ്ടുപിടിക്കുന്നത്. അദ്ദേഹം ഇതിനെ "പുതിയ ഒരു ഹൈഡ്രജൻ കാർബറേറ്റ് " എന്നാണു വിളിച്ചത് . ഇതിനെ അസറ്റ്ലീൻ എന്ന പേര് നൽകിയത് 1860 ഇൽ ഫ്രഞ്ച് രസതന്ത്രജ്ഞൻ ആയ മാർസെലിൻ ബെര്ത്തെലോട്ട് ആയിരുന്നു. ഓർഗാനിക് സംയുക്തങ്ങൾ ആയ മെഥനൊൾ , എഥനോൾ തുടങ്ങിയവയെ ചൂടുള്ള ട്യൂബിൽ കൂടെ കടത്തിയാണ് മാർസെലിൻ , അസറ്റ്ലീൻ നിർമ്മിച്ചത് . ഇദ്ദേഹം പിന്നീട് ഒരു കാർബൺ ആർക്ക് ലൂടെ ഹൈഡ്രജൻ കടത്തിവിട്ടു കൊണ്ട് നേരിട്ട് അസറ്റ്ലീൻ നിർമിച്ചു .


വ്യാവസായിക ഉൽപാദനംതിരുത്തുക

ഇന്ന് അസറ്റ്‌ലീൻ നിർമ്മിക്കുന്നത് മീഥേൻ ന്റെ ഭാഗിക ജ്വലനം വഴിയാണ്. ഹൈഡ്രോ കാർബണുകളെ ക്രാക്കിങ് നടത്തിയും അസറ്റ്‌ലീൻ നിർമ്മിക്കാറുണ്ട് .അങ്ങനെ ഉള്ള രാസ പ്രവർത്തനത്തിന്റെ ഉപോല്പ്പന്നമാണ് ഇത്.

വ്യാവസായിക ഉപയോഗംതിരുത്തുക

അസറ്റ്‌ലീൻ വ്യാപകമായി ഉപയോഗിക്കുന്നത് വെൽഡിങ്ങ് , കട്ടിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് . വലിയ കപ്പലുകൾ വരെ പൊളിക്കുവാൻ അസറ്റ്‌ലീൻ ഉപയോഗിക്കുന്നു [4] . അസറ്റ്‌ലീൻ , ഓക്സിജന്റെ സാന്നിധ്യത്തിൽ ജ്വലിക്കുമ്പോൾ 3300 °C താപം ഉണ്ടാകുന്നു. സാധാരണ ഉപയോഗിക്കുന്ന ഇന്ധനങ്ങളിൽ ഏറ്റവും ചൂട് കൂടുതൽ ഉണ്ടാക്കുന്നത്‌ ഈ ഓക്സാഅസറ്റ്‌ലീൻ ആണ്.[5]


അവലംബംതിരുത്തുക

  1. Acyclic Hydrocarbons. Rule A-3. Unsaturated Compounds and Univalent Radicals, IUPAC Nomenclature of Organic Chemistry
  2. [1], Gas Encyclopaedia, Air Liquide
  3. Compressed Gas Association (1995) Material Safety and Data Sheet – Acetylene Archived 2012-07-11 at the Wayback Machine..
  4. National Geographic Magazine, May 2014,Page 104-106
  5. "Acetylene". Products and Supply > Fuel Gases. Linde. ശേഖരിച്ചത് November 30, 2013.
"https://ml.wikipedia.org/w/index.php?title=അസറ്റ്‌ലീൻ&oldid=3825423" എന്ന താളിൽനിന്ന് ശേഖരിച്ചത്