ആപ്പിൾ വിഷൻ പ്രോ
ആപ്പിൾ വികസിപ്പിക്കുന്ന ഒരു മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റാണ് ആപ്പിൾ വിഷൻ പ്രോ. ഇത് 2023 ജൂൺ 5-ന് വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ പ്രഖ്യാപിക്കപ്പെടുകയും 2024 ഫെബ്രുവരി 2-ന് അമേരിക്കൻ ഐക്യനാടുകളിൽ വാങ്ങാൻ ലഭ്യമാവുകയും ചെയ്തു. 2015 ൽ ആപ്പിൾ വാച്ച് ഇറക്കിയതിന് ശേഷം ആദ്യമായി പുറത്തിറക്കുന്ന കമ്പനിയുടെ പുതിയ കൺസ്യൂമർ പ്രോഡക്ട് ലൈനിൽ പെട്ട ഒരു ഉൽപ്പന്നമാണിത്.
ഡെവലപ്പർ | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
Manufacturer | Luxshare |
തരം | സ്റ്റാൻഡലോൺ മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് |
പുറത്തിറക്കിയ തിയതി | ഫെബ്രുവരി 2, 2024അമേരിക്കൻ ഐക്യനാടുകൾ) | (
ആദ്യത്തെ വില | US$3,499 |
ഓപ്പറേറ്റിംഗ് സിസ്റ്റം | വിഷൻ.ഒ.എസ് (ഐ.ഒ.എസ്. അടിസ്ഥാനമാക്കിയുള്ളത്) |
സ്റ്റോറേജ് കപ്പാസിറ്റി | 256 GB, 512 GB, 1 TB |
മെമ്മറി | 16 GB |
വെബ്‌സൈറ്റ് | apple.com/apple-vision-pro |
യഥാർത്ഥ ലോകവുമായി ഡിജിറ്റൽ മീഡിയ സംയോജിപ്പിച്ചിരിക്കുന്നതും ആംഗ്യങ്ങൾ പോലുള്ള ഫിസിക്കൽ ഇൻപുട്ടുകൾ സിസ്റ്റവുമായി സംവദിക്കാൻ ഉപയോഗിക്കാവുന്നതുമായ ഒരു "സ്പേഷ്യൽ കമ്പ്യൂട്ടർ" എന്നാണ് ആപ്പിൾ ഈ ഉൽപ്പന്നത്തെ വിശേഷിപ്പിച്ചത്. വിഷൻ പ്രോ ഒരു പവർ അഡാപ്റ്റർ അല്ലെങ്കിൽ ഒരു പ്രത്യേക ബാറ്ററി പാക്ക് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.
ചരിത്രം
തിരുത്തുകഉൽപ്പന്ന നിർമ്മാണം
തിരുത്തുക2015 മെയ് മാസത്തിൽ, ജർമ്മൻ ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) കമ്പനിയായ മെറ്റായോയെ(Metaio) ആപ്പിൾ ഏറ്റെടുത്തു.[1] "പ്രോജക്റ്റ് ടൈറ്റൻ" എന്ന രഹസ്യനാമമുള്ള ഇലക്ട്രിക് കാർ പ്രോജക്റ്റിൽ മെറ്റായോയുടെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കമ്പനി ഉദ്ദേശിച്ചിരുന്നു. ആ വർഷം, ആപ്പിൾ ഡോൾബി ലബോറട്ടറികളിൽ പ്രവർത്തിച്ചിരുന്ന മൈക്ക് റോക്ക്വെല്ലിനെ നിയമിച്ചു. മെറ്റായോ സഹസ്ഥാപകൻ പീറ്റർ മെയറും ആപ്പിൾ വാച്ച് മാനേജർ ഫ്ലെച്ചർ റോത്ത്‌കോപ്പും ഉൾപ്പെട്ട ഒരു ടീമിനെ റോക്ക്‌വെൽ രൂപീകരിച്ചു. ടെക്‌നോളജി ഡെവലപ്‌മെന്റ് ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന ടീം 2016-ൽ ഒരു എആർ(AR) ഡെമോ വികസിപ്പിച്ചെങ്കിലും അന്നത്തെ ചീഫ് ഡിസൈൻ ഓഫീസർ ജോണി ഐവിന്റെയും സംഘത്തിന്റെയും എതിർപ്പ് നേരിടേണ്ടി വന്നു. ഓഗ്മെന്റഡ് റിയാലിറ്റി ആൻഡ് വെർച്വൽ റിയാലിറ്റി (വിആർ) വിദഗ്ധനും മുൻ നാസ സ്പെഷ്യലിസ്റ്റുമായ ജെഫ് നോറിസ് 2017 ഏപ്രിലിൽ നിയമിതനായി.[2][3] റോക്ക്‌വെല്ലിന്റെ ടീം 2017-ൽ ഐഒഎസ് 11-നൊപ്പം എആർകിറ്റ്(ARKit) ഡെലിവർ ചെയ്യാൻ സഹായിച്ചു. ദി ഇൻഫർമേഷൻ പ്രകാരം, റോക്ക്‌വെല്ലിന്റെ ടീം ഒരു ഹെഡ്‌സെറ്റ് സൃഷ്‌ടിക്കാൻ ശ്രമിക്കുകയും ഐവിന്റെ ടീമിനൊപ്പം പ്രവർത്തിക്കുകയും ചെയ്തു; മുൻവശത്തുള്ള ഐ ഡിസ്‌പ്ലേയിലൂടെ ധരിക്കുന്നയാളുടെ കണ്ണുകൾ വെളിപ്പെടുത്താനുള്ള തീരുമാനം വ്യാവസായിക ഡിസൈൻ ടീമിന് വളരെ ഉചിതമായി ഭവിച്ചു.[4]2019-ൽ ഐവിന്റെ വിടവാങ്ങലോടെ ഹെഡ്‌സെറ്റിന്റെ വികസനം അനിശ്ചിതത്വത്തിലായി. അദ്ദേഹത്തിന്റെ പിൻഗാമിയായ ഇവാൻസ് ഹാങ്കി 2023-ൽ കമ്പനി വിട്ടു.[5]റോക്ക്‌വെല്ലിന് പ്രവർത്തന റിപ്പോർട്ട് നൽകുന്ന സീനിയർ എഞ്ചിനീയറിംഗ് മാനേജർ ജെഫ് സ്റ്റാൾ, ആപ്പിളിൽ മുമ്പ് ഗെയിമുകളിലും ഗ്രാഫിക്‌സ് സാങ്കേതികവിദ്യയിലും പ്രവർത്തിച്ചതിന് ശേഷം,[3][6] അതിന്റെ വിഷൻഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തിന് നേതൃത്വം നൽകി.[7]
അനാച്ഛാദനവും പ്രകാശനവും
തിരുത്തുകഒരു ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള വിവരങ്ങളനുസരിച്ച്, പിന്നീട് റിയാലിറ്റി പ്രോ ആണെന്ന കിംവദന്തികൾ(gossip)[8]2022-ൽ പ്രചരിക്കാൻ തുടങ്ങി. 2022 മെയ് മാസത്തിൽ, ആപ്പിൾ എക്‌സിക്യൂട്ടീവുകൾ, സിഇഒ ടിം കുക്ക് ഉൾപ്പെടെ ഉപകരണത്തിന്റെ പ്രിവ്യൂ നടത്തിയതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.[9]ഹെഡ്‌സെറ്റിനായുള്ള ഉള്ളടക്കം വികസിപ്പിക്കുന്നതിനായി കമ്പനി ജൂണിൽ ഡയറക്ടർമാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങി. അത്തരത്തിലുള്ള ഒരു സംവിധായകൻ, ജോൺ ഫാവ്‌റോ, തന്റെ ആപ്പിൾ ടിവി+ ഷോ പ്രീഹിസ്റ്റോറിക്ക് പ്ലാനെറ്റിൽ ദിനോസറുകളെ ജീവസുറ്റതാക്കാൻ പരിശ്രമിച്ചു.[10]
അവലംബം
തിരുത്തുക- ↑ Wakabayashi, Daisuke (May 28, 2015). "Apple Buys German Augmented-Reality Firm Metaio". The Wall Street Journal. Archived from the original on May 17, 2023. Retrieved June 5, 2023.
- ↑ Gurman, Mark (April 24, 2017). "Apple Hires NASA AR Guru to Help Run Its Own Efforts". Bloomberg News. Archived from the original on September 20, 2022. Retrieved June 5, 2023.
- ↑ 3.0 3.1 Gurman, Mark (December 1, 2022). "Apple Renames Mixed-Reality Software 'xrOS' in Sign Headset Is Approaching". Bloomberg News (in ഇംഗ്ലീഷ്). Archived from the original on May 13, 2023. Retrieved May 27, 2023.
- ↑ Ma, Wayne (May 20, 2022). "Behind the Apple Design Decisions That Bogged Down Its Mixed-Reality Headset". The Information. Archived from the original on May 9, 2023. Retrieved June 5, 2023.
- ↑ Mickle, Tripp; Chen, Brian (March 26, 2023). "At Apple, Rare Dissent Over a New Product: Interactive Goggles". The New York Times. Archived from the original on June 5, 2023. Retrieved June 5, 2023.
- ↑ Gurman, Mark (June 5, 2023). "Live: Apple Headset, iOS 17 and Other WWDC 2023 Updates". Bloomberg News (in ഇംഗ്ലീഷ്). Retrieved 6 June 2023.
- ↑ Evans, Jonny (May 21, 2018). "Will Apple play nice with others to make Siri smarter?". Computerworld (in ഇംഗ്ലീഷ്). Archived from the original on May 28, 2023. Retrieved May 28, 2023.
- ↑ Hector, Hamish (June 5, 2023). "Don't get excited for an Apple Reality Pro price switcheroo at WWDC". TechRadar. Archived from the original on June 6, 2023. Retrieved June 5, 2023.
- ↑ Gurman, Mark (May 19, 2022). "Apple Shows AR/VR Headset to Board in Sign of Progress on Key Project". Bloomberg News. Archived from the original on December 17, 2022. Retrieved June 5, 2023.
- ↑ Mickle, Tripp; Chen, Brian (June 4, 2022). "Apple Starts Connecting the Dots for Its Next Big Thing". The New York Times. Archived from the original on June 5, 2023. Retrieved June 5, 2023.