ജോനാതൻ "ജോണി" ഐവ്' (ജനനം 1967 ഫെബ്രുവരി), ആപ്പിൾ ഇങ്കി ലെ ഇൻഡസ്റ്റ്രിയൽ ഡിസൈനിന്റെ സീനിയർ വൈസ് പ്രസിഡന്റ് ആണ്. ആപ്പിളിന്റെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണങ്ങളായ ഐമാക്, ടൈറ്റാനിയം ആന്റ് അലൂമിനിയം പവർ ബുക് ജി4, ജി4 ക്യൂബ്, മാക് ബുക്, യുണിബൊഡി മാക്ബുക് പ്രൊ, മാക്ബുക് എയർ, ഐപോഡ്, ഐഫോൺ, ഐപാഡ് എന്നിവയുടെ ഡിസൈൻ ചെയ്തത് ജൊനാതൻ ഐവ് ആണ്.

ജോനാതൻ ഐവ്
Jonathan Ive in 2009.
ജനനംFebruary 1967 (1967-02) (57 വയസ്സ്)
Chingford, London, England, United Kingdom
തൊഴിൽSenior Vice President of Industrial Design, Apple Inc.

കുടുംബം തിരുത്തുക

ലണ്ടനിലെ ചിങ്ഫോർഡിൽ ജനിച്ച ജൊനാതനെ അധ്യാപകനായ അച്ഛാണു വളർത്തിയത്.ചിങ്ഫോർഡ് ഹൈ സ്കൂൾ,വാൾട്ട്ൻ ഹൈ സ്കൂൾ എന്നിവിടങ്ങളീലായണു പഠനം.അതിനു ശേഷം നോർത്തുംബ്രിയ യുണിവേർസിറ്റിയിൽ നിന്നും ഇൻഡസ്റ്റ്രിയൽ ഡിസൈനും പഠിച്ചു.

1987ൽ ഐവ് ഹെതർ പെഗ്ഗിനെ വിവഹം കഴിച്ചു. ഇരട്ട കുട്ടികലുടെ അച്ഛായ ഐവ് സാൻഫ്രാൻസിസ്കൊയിലെ ട്വിൻ പീക് പ്രവിശ്യയിൽ കുടുംബത്തോടൊപ്പം താമസിച്ചു പോരുന്നു.

കരിയർ തിരുത്തുക

ലണ്ടൻ ഡിസൈൻ ഏജൻസി ആയ ടാങ്ങറീൻ നടത്തിപ്പോരുവായിരുന്ന ഐവ് 1992ൽ ആപ്പിളീൽ എത്തി.1997ൽ സ്റ്റീവ് ജോബ്സ് ആപ്പിളിന്റെ സി.ഇ.ഒ ആയി ചുമതല ഏറ്റതിനു ശേഷം ഐവിനു ഇന്നത്തെ പദവി ലഭിച്ചു.അതിനു ശേഷമാണു ആപ്പിളിലെ ഇൻഡസ്റ്റ്രിയൽ ടീമിനെ നയിക്കുകയും ആപ്പിളിന്റെ പല സുപ്രധാന ഉത്പന്നങ്ങളൂടെയും രൂപകല്പന ചെയ്തത്.

പ്രശസ്തി തിരുത്തുക

ദി സൺഡെ ടൈംസ്, ഐവിനെ ബ്രിട്ടനിലെ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിയായി തിരഞ്ഞെടുത്തുകൊണ്ട് 2005 നവംബറിൽ ഇങ്ങനെ എഴുതി "ഐവ് വളരെ സമ്പന്നനോ പ്രായമായവനൊ അല്ല.എങ്കിലും ഐപോഡ് രൂപകല്പന ചെയ്ത ഐവ് തീർച്ചയായും വളരെ സ്വാധീനം ചെലുത്താൻ ശേഷിയുളള വ്യക്തിയാണു." അടുത്തിടെ മാക് വേൾഡ് നടത്തിയ ഒരു വോട്ടെടുപ്പിൽ ആപ്പിളീന്റെ ചരിത്രപ്രധാനമായ ആറാമത്തെ നാഴികക്കല്ലയി 1992ൽ ഐവ് ആപ്പിളീൽ ചേർന്നതായി വിലയിരുത്തി. സ്റ്റീവ് ജോബ്സ് സ്ഥാനമൊഴിഞ്ഞാൽ പകരക്കാരനായി മാക് യൂസറീലെ ഡാൻ മോരൺ ഐവിനെ നിർദ്ദേശിക്കുകയുണ്ടായി.എങ്കിലും സ്റ്റിവ് ജോബ്സിനു ശേഷം ടിം കൂക് ആണു ആ പദവിയിൽ എത്തിയത്. ദി ഡൈയ്ലി ടെലഗ്രാഫ് 2008 ജനുവരി 8നു ഐവിനെ അമേരിക്കയിലെ ഏറ്റവും സ്വാധീനം ചെലുത്താൻ ശേഷിയുള്ള ബ്രിട്ടീഷ് പൗരനായി തിരഞ്ഞെടുത്തു.

അവാർഡുകൾ തിരുത്തുക

  • 1999ൽ എം.ഐ.ടി. ടെക്നോളജി റിവ്വൂ ടി ആർ100 ജൊനാതനെ 35 വയസ്സിൽ താഴെയുള്ള 100 പ്രമുഖ ഡിസൈന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
  • 2006ൽ ഐവ് ന്യൂ ഇയേർസ് ഹോണേർസ് ലിസ്റ്റിൽ ഉൾപ്പെട്ടു.ഡിസൈൻ ഇൻഡസ്റ്റ്രിക്കു നൽകിയ സേവനങ്ങൾക്കു അദ്ദേഹത്തിനു സി.ബി.ഇ ലഭിച്ചു.
  • ഡീസൈനർ മ്യൂസിയത്തിന്റെ പ്രഥമ അവാർഡുൾപ്പെടെ 3 തവണ ആ അവാർഡ് ലഭിച്ചു.2002,2003,2004 എന്നീ വർഷങ്ങളീലായാണത്.
  • 18 ജുലായ് 2007ൽ ഐഫോണിന്റെ രൂപകൽപ്പനയ്ക്കു അദ്ദേഹത്തിനു ആ വർഷത്തെ നാഷണൽ ഡിസൈൻ അവാർഡ് ലഭിച്ചു.പ്രൊഡക്റ്റ് ഡിസൈൻ കാറ്റഗറീയിലായിരുന്നു അത്.
  • 2008ൽ ഐഫോണിന്റെ ഡിസൈനിനു തന്നെ എം.ഡീ.എ പേർസണൽ അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു.
  • 2009 മെയിൽ റോഡ് ഐയ്ലാന്റ് സ്കൂൾ ഓഫ് ഡിസൈൻ അദ്ദേഹത്തെ ഹോണററീ ഡോക്റ്ററേറ്റ് നൽകി ആദരിച്ചു.ആ വർഷം തന്നെ ജുണീൽ റോയൽ കോളേജ് ഓഫ് ആർട്സും അദ്ദേഹത്തിനെ ഹോണാററി ഡോക്റ്ററേറ്റ് നൽകി ആദരിച്ചു
  • 2010ൽ ഫോർച്ചുൻ മാഗസീൻ അദ്ദേഹത്തെ ലോകത്തെ ഏറ്റവും സ്മാർട്ട് ആയ ഡിസൈനർ എന്നു വിശേഷിപ്പിച്ചു.ആപ്പിൾ ഉത്പന്നങ്ങലുടെ ഡീസൈനുകൾ കണ്ടായിരുന്നു അത്

ഏതാണ്ട് 300 ഓളം ഡീസൈൻ പാറ്റന്റുകൾ അദ്ദേഹത്തിന്റെ സ്വന്തം പേരിൽ ഉണ്ട്.

അവലംബം തിരുത്തുക

  1. "Father of invention". The Guardian. UK. 21 December 2003. Retrieved 7 May 2010.
"https://ml.wikipedia.org/w/index.php?title=ജോനാതൻ_ഐവ്&oldid=3826948" എന്ന താളിൽനിന്ന് ശേഖരിച്ചത്