വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.

U.S. Navy personnel using a VR parachute trainer
World Skin (1997), Maurice Benayoun's virtual reality interactive installation

ചരിത്രംതിരുത്തുക

വെർച്വൽ റിയാലിറ്റി എന്ന പദപ്രയോഗം 1987 മുതൽ ഇംഗ്ലീഷ് ഭാഷയിൽ കാണാമെങ്കിലും മായികലോകപ്രതീതിയുളവാക്കുന്ന തരത്തിൽ അത ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിൻസ്റ്റോം, ദി ലോൺമൂവർ മാൻ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാർഡ് റെയിൻഗോൾഡ് 1990 ൽ എഴുതിയ വെർച്വൽ റിയാലിറ്റി എന്ന നോൺ ഫിക്ഷൻ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.

ഗവേഷണംതിരുത്തുക

ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തിൽ ഗവേഷണപ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് മുന്നേറുകയാണ്. ഇന്ത്യയിൽ നാഷണൽ ഇൻഫോർമാറ്റിക്സിന് കീഴിലുള്ള VELNIC (വെർച്വൽ എൻവയോൺമെന്റ് ലബോറട്ടറി ഓഫ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ) -ൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുന്നു.

സാങ്കേതികതതിരുത്തുക

കമ്പ്യൂട്ടർ ഇമേജിംഗ്, ഇൻഫോഗ്രാഫി എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദൃശ്യ-ശ്രാവ്യമാധ്യമങ്ങൾ മനുഷ്യശരീരത്തിൽ സ്ഥാപിച്ച് ത്രിമാനതലത്തിൽ അയഥാർത്ഥലോകത്തിനെ പുന:സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രവർത്തനതത്വം. കല്പിതയാഥാർത്ഥ്യങ്ങൾ തലയിലെ തൊപ്പിപോലെ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിൽ എത്തുന്നു. യഥാർത്ഥലോകത്തിന് സമാനമായ ലോകത്തിലൂടെ കാഴ്ചക്കാരൻ സഞ്ചരിക്കുന്നു.

അവലംബംതിരുത്തുക

[1]

  1. കംപ്ലീറ്റ് കമ്പ്യൂട്ടർ ബുക്ക്, വർക്കി പട്ടിമറ്റം (2008). കംപ്ലീറ്റ് കമ്പ്യൂട്ടർ ബുക്ക്. ഡി.സി.ബുക്സ്. ISBN 81-264-0669-0. Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=വെർച്വൽ_റിയാലിറ്റി&oldid=3340003" എന്ന താളിൽനിന്ന് ശേഖരിച്ചത്