ആന്ദ്രെ അഗാസി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു മുൻ പ്രൊഫഷണൽ അമേരിക്കൻ ടെന്നിസ് കളിക്കാരനാണ് ആന്ദ്രെ കിർക്ക് അഗാസി. ഇദ്ദേഹം എട്ട് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്. നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടിയ അഞ്ച് പുരുഷ കളിക്കാരിൽ ഒരാളാണ് അഗാസി.
Country (sports) | അമേരിക്ക |
---|---|
Residence | ലാസ് വെഗാസ്, നെവാഡ, അമേരിക്ക |
Height | 1.8 മീ (5 അടി 11 ഇഞ്ച്) |
Turned pro | 1986 |
Retired | സെപ്റ്റംബർ 3, 2006 |
Plays | വലംകൈ. |
Prize money | US$31,152,975 |
Singles | |
Career record | 870–274 (76.05%) |
Career titles | 68 including 60 listed by the ATP |
Highest ranking | No. 1 (April 10, 1995) |
Grand Slam Singles results | |
Australian Open | W (1995, 2000, 2001, 2003) |
French Open | W (1999) |
Wimbledon | W (1992) |
US Open | W (1994, 1999) |
Other tournaments | |
Tour Finals | W (1990) |
Olympic Games | W (1996) |
Doubles | |
Career record | 40–42 |
Career titles | 1 |
Highest ranking | No. 123 (August 17, 1992) |
Olympic medal record | ||
Representing അമേരിക്കൻ ഐക്യനാടുകൾ | ||
---|---|---|
Men's tennis | ||
1996 Atlanta | Singles |
കരിയർ ഗോൾഡൻ സ്ലാം നേടിയ ഒരേയൊരു പുരുഷ കളിക്കാരനാണ് ഇദ്ദേഹം. 1990-ലെ ടെന്നിസ് മാസ്റ്റേഴ്സ് കപ്പ് ഇദ്ദേഹം വിജയിച്ചു. ഡേവിസ് കപ്പിൽ ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് ടീമിനെ മൂന്ന് തവണ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 17 എറ്റിപി മാസ്റ്റേഴ്സ് സീരീസ് ടൂർണമെന്റ് ഇദ്ദേഹം ജയിച്ചിട്ടുണ്ട്. ഇത് ഒരു റെക്കോർഡാണ്.
ടെന്നിസ് മാഗസിൻ പ്രസിദ്ധീകരിച്ച 1965 മുതൽ 2005 വരെയുള്ള കാലയളവിലെ ഏറ്റവും മഹാന്മാരായ ടെന്നിസ് കളിക്കാരുടെ പട്ടികയിൽ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ) അഗാസി 12-ആം സ്ഥാനം നേടി.
കൂടുതൽ
തിരുത്തുക“ | ലോകചാമ്പ്യൻ പദവി പലതവണ നേടിയ ടെന്നിസ് കളിക്കാരൻ. മുഴുവൻ പേര് ആന്ദ്രേ കിർക്ക് അഗാസി (Andre Kirk Agassi). ജനനം അമേരിക്കയിൽ നെവാദ (Nevada) സംസ്ഥാനത്തിൽ ലാസ് വേഗാസ് (Las Vegas) നഗരത്തിൽ 1970 ഏ. 29-ന്. 1992-ൽ വിംബിൾഡൺ ചാമ്പ്യനായി. തുടർന്ന്, 1994-ൽ യു.എസ്. ഓപ്പൺ ചാമ്പ്യൻ, 1995-ൽ ആസ്റ്റ്രേലിയൻ
ഓപ്പൺ ചാമ്പ്യൻ, 1999-ൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ എന്നീ നേട്ടങ്ങൾ കൈവരിച്ചു. അങ്ങനെ ഗ്രാൻഡ് സ്ളാം (Grand Slam) വിജയിയായി. ഈ നേട്ടം കൈവരിച്ച അഞ്ച് ടെന്നിസ് കളിക്കാരിൽ ഒരാളാണ് അഗാസി. ലോക ചാമ്പ്യൻ പദവി നേടിയ അമേരിക്കൻ ടെന്നിസ് താരങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ആന്ദ്രേ അഗാസിയുടേതാണ്. ആക്രമണ സ്വഭാവമുള്ളതും അതേസമയം ചാരുതയാർന്നതുമായ കളിയാണ് അഗാസിയുടേത്. 2001-ൽ പ്രശസ്ത ജർമൻ വനിതാ ടെന്നിസ് താരമായ സ്റ്റെഫിഗ്രാഫിനെ (Steffi Graf) വിവാഹം കഴിച്ചു. |
” |
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ "അഗാസി, ആന്ദ്രേ" "അഗാസി, ആന്ദ്രേ" എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |