ഓഗസ്റ്റ് 17
തീയതി
(August 17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 17 വർഷത്തിലെ 229 (അധിവർഷത്തിൽ 230)-ാം ദിനമാണ്.വർഷാവസാനത്തിനായി 136 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1945 - ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
- 1945 - ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം ആദ്യമായി പ്രസിദ്ധീകരിച്ചു.
- 1960 - ഗാബോൺ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1988 - മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖും യു.എസ്. അംബാസഡർ ആർണോൾഡ് റാഫേലും ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടു.
- 2008 - മൈക്ക്ൾ ഫെല്പ്സ്, ഒരു ഒളിമ്പിക്സിൽ 8 സ്വർണ മെഡൽ നേടുന്ന ആദ്യ വ്യക്തിയായി.
ജന്മദിനങ്ങൾ
തിരുത്തുക- 1932 - എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ വി.എസ്. നൈപാൾ
- 1943 - റോബർട്ട് ഡി നെറോ, അമേരിക്കൻ അഭിനേതാവ്
- 1944 - ലാറി എല്ലിസൺ
- 1963 - തമിഴ് ചലച്ചിത്രസംവിധായകനായ എസ്. ശങ്കർ
- 1970 - അമേരിക്കൻ ടെന്നീസ് കളിക്കാരനായ ജിം കൊറിയർ
- 1977 - ഫ്രഞ്ച് ഫുട്ബോൾ കളിക്കാരനായ തിയറി ഹെൻറി
ചരമവാർഷികങ്ങൾ
തിരുത്തുക- 1918 - മോസേയ് യൂറിറ്റ്സ്കി, റഷ്യൻ വിപ്ലവകാരി (ജ. 1873)
- 1988 - മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖ്
മറ്റു പ്രത്യേകതകൾ
തിരുത്തുക- ഇന്തോനേഷ്യ - സ്വാതന്ത്ര്യ ദിനം
- 1957 - ആലപ്പുഴ ജില്ല നിലവിൽ വന്നു