സെപ്റ്റംബർ 3
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 3 വർഷത്തിലെ 246 (അധിവർഷത്തിൽ 247)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽവച്ച് പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
- 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മരീനോ സ്ഥാപിതമായി.
- 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
- 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
- 1971 - ഖത്തർ സ്വതന്ത്രരാജ്യമായി.
- 1995 - ഇ-ബെ സ്ഥാപിതമായി
ജനനം
തിരുത്തുകമരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- റോമൻ കത്തോലിക്കാ സഭ - പോപ്പ് ഗ്രിഗറി ഒന്നാമന്റെ തിരുനാൾ
- ഖത്തർ - സ്വാതന്ത്ര്യദിനം (ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന്, 1971)
- സാൻ മാരിനോ - വിശുദ്ധ മാരിനൂസിനാൽ സ്ഥാപനം (301)
- തായ്വാൻ - സൈനികദിനം
- ഓസ്ട്രേലിയ - പതാകദിനം
- ടുണീഷ്യ - Memorial Day
- അമേരിക്കൻ ഐക്യനാടുകൾ - തൊഴിലാളി ദിനം
- കാനഡ - തൊഴിലാളി ദിനം