ആട്ടക്കാരൻ പക്ഷി
ആറ്റക്കുരുവികളോളം വലിപ്പമുള്ള ഒരു ചെറുപക്ഷിയാണ് ആട്ടക്കാരൻ പക്ഷി അഥവാ ആട്ടക്കാരൻ പാറ്റപിടിയൻ.[1] [2][3][4] ഈ പക്ഷിയുടെ ശാസ്ത്രനാമം റീപിഡൂറ ഓറിയോള എന്നാണ്.
ആട്ടക്കാരൻ പക്ഷി | |
---|---|
ആട്ടക്കാരൻ പക്ഷി, ഗുജറാത്തിലെ വഡോദരയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. aureola
|
Binomial name | |
Rhipidura aureola Lesson, 1830
|
ശരീരഘടന
തിരുത്തുകവിശറിപോലെ വൃത്താകൃതിയിലുള്ള വാലും മങ്ങിയ കറുപ്പുനിറമുള്ള ശരീരവും ഉള്ള ഈ പക്ഷിയുടെ നെറ്റിത്തടവും പുരികഭാഗവും വെള്ളയാണ്. ഇരുചെവികൾക്കും മധ്യേ ഒരു വെള്ളപ്പട്ടയുണ്ട്. കഴുത്തിന്റെ അടിഭാഗത്ത് വെള്ളപ്പൊട്ടുകൾ കാണപ്പെടുന്നു. വാലിന്റെ മധ്യത്തിലുള്ള രണ്ടു തൂവലുകളൊഴിച്ച് ബാക്കി എല്ലാറ്റിന്റെയും അഗ്രഭാഗം വെളുത്തിരിക്കും.
പേരിനു പിന്നിൽ
തിരുത്തുകആട്ടക്കാരൻ പക്ഷി തന്റെ വിശറിപോലെയുള്ള വാൽ വിടർത്തി മയിലിനെപ്പോലെ ആടാറുണ്ട്. വാൽ ഉയർത്തിപ്പിടിക്കുകയും കൂടെക്കൂടെ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന പതിവും ഇതിനുണ്ട്. ഈ സ്വഭാവം മൂലം ആട്ടക്കാരൻ പക്ഷി ചിലപ്പോൾ മണ്ണാത്തിപ്പുള്ളായി തെറ്റിദ്ധരിക്കപ്പെടുന്നു. ആട്ടക്കാരൻ നൃത്തത്തോടു ചേർന്ന് ഒരു ശബ്ദവും പുറപ്പെടുവിക്കുന്നു. പകൽ മുഴുവനും ഇപ്രകാരം ആടിക്കൊണ്ടിരിക്കുന്നതിനാലായിരിക്കണം ഈ പക്ഷിക്ക് ആട്ടക്കാരൻ എന്ന പേരുവന്നുതെന്നു കരുതപ്പെടുന്നു.
താമസം
തിരുത്തുകചെറുമരങ്ങളും പൊന്തകളും ഇടകലർന്ന പ്രദേശങ്ങളാണ് ഇതിന്റെ വാസസ്ഥലം. മനുഷ്യവാസമുള്ളയിടങ്ങളിലും കാണപ്പെടുന്നുണ്ട്. പ്രധാന ഇരയായ പാറ്റകളെ തേടി ഇവ തൊഴുത്തുകളിലും വീടുകളുടെ വരാന്തകളിലും കടന്നുവരാറുണ്ട്. പാറ്റയെ പിടിക്കുമ്പോൾ 'ക്ലിക്ക്' എന്നൊരു ശബ്ദവും പുറപ്പെടുവിക്കും.
മഴക്കാലാരംഭത്തിലും വേനല്ക്കാലത്തും ആട്ടക്കാരൻ കൂടുകെട്ടുന്നു. തേക്കുമരത്തിലാണ് അധികമായും കൂടുകെട്ടുക. തറയ്ക്കു സമാന്തരമായി പോകുന്ന ചെറുകൊമ്പുകളിലാണ് കൂട് കെട്ടുന്നത്. കൂട് ഒരു ചെറിയ കോപ്പയുടെ ആകൃതിയിലായിരിക്കും. തെങ്ങിന്റെയും പനയുടെയും നാരുകൾ ചിലന്തിവലകൊണ്ട് ബന്ധിച്ചാണ് കൂടുണ്ടാക്കുന്നത്.
പ്രജനനം
തിരുത്തുകവേനല്ക്കാലങ്ങളും മഴക്കാലത്തിന്റെ ആദ്യമാസങ്ങളുമാണ് ഇവയുടെ പ്രജനനകാലം. ഉരുണ്ട് നീളംകുറഞ്ഞ മുട്ടകൾക്കു നേരിയ റോസ് നിറമാണുള്ളത്. മുട്ടകൾ വിരിഞ്ഞ് ചെറിയ മാംസപിണ്ഡങ്ങൾ പോലെ തോന്നിക്കുന്ന കുഞ്ഞുങ്ങൾ പുറത്തുവരുന്നു. ഓലേഞ്ഞാലി, കാക്ക എന്നിവയ്ക്ക് ആട്ടക്കാരന്റെ മുട്ടകളും കുഞ്ഞുങ്ങളും ഇഷ്ടമുള്ള ആഹാരപദാർഥങ്ങളാകയാൽ, സന്താനങ്ങൾ ജനിക്കുന്ന കാലത്ത് ആട്ടക്കാരൻ സദാ ജാഗ്രതയോടെ കൂടുകൾക്കു സമീപപ്രദേശത്തുതന്നെ വട്ടമിട്ടുകഴിഞ്ഞുകൂടുന്നു.
അവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- BirdLife International (2004). Rhipidura aureola. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006. Database entry includes justification for why this species is of least concern
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആട്ടക്കാരൻ പക്ഷി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |