ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സ്ഥിതിചെയ്യുന്ന 91.25 കിലോമീറ്റർ (56.70 മൈൽ) നീളമുള്ള നദിയാണ് ആംഗ്കെ നദി. പടിഞ്ഞാറൻ ജാവയിലെ ബൊഗോർ പ്രദേശത്ത് നിന്ന് നദി [2] തൻഗെറാങ് (ബാന്റൻ), ജക്കാർത്ത നഗരങ്ങളിലൂടെ സെങ്‌കരെംഗ് ഡ്രെയിൻ വഴി[3] ജാവാ കടലിലേക്ക് [4] ഒഴുകുന്നു.

ആംഗ്കെ നദി
ജക്കാർത്തയിലെ നദികളുടെയും കനാലുകളുടെയും ഭൂപടത്തിൽ ആംഗ്കെ നദി ("K. Angke"), മുകളിൽ ഇടത് (2012)
നദിയുടെ പേര്കാളി ആംഗ്കെ , സുങ്കൈ ആംഗ്കെ
മറ്റ് പേര് (കൾ)സികുമെഹ്
രാജ്യംഇന്തോനേഷ്യ
സംസ്ഥാനംജക്കാർത്ത
Physical characteristics
പ്രധാന സ്രോതസ്സ്ബോഗോർ
നദീമുഖംസെങ്‌കരേംഗ് Drain, ജാവ കടൽ
1 മീ (3 അടി 3 ഇഞ്ച്)
6°07′28″S 106°46′29″E / 6.124396°S 106.774703°E / -6.124396; 106.774703
നീളം91.25 കി.മീ (56.70 മൈ)
നദീതട പ്രത്യേകതകൾ
പോഷകനദികൾ

പദോല്പത്തി

തിരുത്തുക

പതിനാറാം നൂറ്റാണ്ടിൽ ജയകാർത്തയുടെ ഭരണാധികാരിയായിരുന്ന ബാന്റൻ സുൽത്താനേറ്റിൽ നിന്നുള്ള തുബാഗസ് ആംഗ്കെ രാജകുമാരന്റെ പേരിലാണ് ഈ നദിയ്ക്ക് പേര് നല്കിയിരിക്കുന്നത്. മറ്റൊരു സിദ്ധാന്തം, 1740 ലെ 1740 ബറ്റേവിയ കൂട്ടക്കൊലയെ സൂചിപ്പിക്കുന്നതാണ്. അതിൽ 10,000 വംശീയ ചൈനീസ് നിവാസികളെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കൂട്ടക്കൊല ചെയ്തു. നിരവധി മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിഞ്ഞു. രക്തരൂക്ഷിതമായ സംഭവത്തെ സൂചിപ്പിക്കുന്ന ഹൊക്കീൻ ഭാഷയിൽ "ചുവപ്പ്" എന്നാണ് ആംഗ് അർത്ഥമാക്കുന്നത്.[5]

 
The river at Muara Angke (2007)

ജലശാസ്ത്രം

തിരുത്തുക

പ്രധാന നദിയുടെ നീളം 91.25 കിലോമീറ്ററും (56.70 മൈൽ) വിസ്തീർണ്ണം (ഇന്തോനേഷ്യൻ: ഡെയ്‌റ പെംഗളീരൻ സുങ്കൈ) 480 km² ആണ്. [3] ശരാശരി ദൈനംദിന മഴ 132 മില്ലിമീറ്ററാണ്. ഏറ്റവും ഉയർന്ന കണക്ക്‌ 290 m³ ആണ്. [3] ഈ നദി വർഷം മുഴുവനും വറ്റാത്തതിനാൽ ഇത് കിഴക്കൻ ജാവയിലെ ബൊഗോർ നഗരത്തിലെ മെന്തെങ് ഡാൻ സിലിൻഡെക് തിമൂർ ജില്ലകളിലെ സ്ഥിരമായ ഒരു ഉറവിടമായി നേരിട്ട് ബന്ധിപ്പിക്കുന്നു. അവിടെ നിന്ന് തെക്കൻ തൻഗെരാങ്, തൻഗെരാങ്, ജക്കാർത്ത പ്രദേശങ്ങളിലൂടെ പശ്ചിമ ജക്കാർത്തയിലെ പെൻ‌ജരിംഗൻ, മുരാ അങ്കെ (അക്ഷരാർത്ഥത്തിൽ: "(നദി) അങ്കെയുടെ നദീമുഖം") ഗ്രാമത്തിലൂടെ ജാവ കടലിലേക്ക് ഒഴുകുന്നു. പതിവായി പിനാംഗ്, സിപോണ്ടോ, സിലീഗ് (എല്ലാം തഗെരാങ്ങിൽ), ജോഗ്ലോ, കെംബംഗൻ, റാവ ബുവാ, ദുരി കൊസാമ്പി, സെങ്‌കരേംഗ് (എല്ലാം പശ്ചിമ ജക്കാർത്തയിൽ) തുടങ്ങിയ ജില്ലകളിൽ മഴക്കാലത്ത്, നദി വർഷം തോറും പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. [6][7][8]

ഭൂമിശാസ്ത്രം

തിരുത്തുക
 
ഫോർട്ട് അങ്കോയുടെ ഭൂപടം
 
ഫോർട്ട് അങ്കോയുടെ ഭൂപടം

നദി ഒഴുകുന്ന ജാവയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് പ്രധാനമായും സാധാരണ ഭൂമധ്യരേഖാപ്രദേശത്ത് അനുഭവപ്പെടുന്ന (പക്ഷെ എല്ലായ്പ്പോഴും അല്ല) ഉഷ്ണമേഖലാ കാലാവസ്ഥയായ ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ് (കോപ്പൻ-ഗൈഗർ കാലാവസ്ഥാ വർഗ്ഗീകരണത്തിൽ അഫ് എന്ന് നാമകരണം ചെയ്തിരിക്കുന്നു) കാണപ്പെടുന്നത്. [9] പ്രദേശത്തെ വാർഷിക ശരാശരി താപനില 27. C ആണ്. ഏറ്റവും ചൂടേറിയ മാസം മാർച്ച് ആണ്. ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസും തണുത്ത താപനില മെയ് മാസം 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. [10] 3674 മില്ലിമീറ്ററാണ് ശരാശരി വാർഷിക മഴ. ഏറ്റവും ഈർപ്പമുള്ള മാസം ഡിസംബറാണ്. ശരാശരി 456 മില്ലീമീറ്റർ മഴയാണ് ഈ സമയത്ത് ലഭിക്കുന്നത്. ഏറ്റവും വരണ്ടകാലാവസ്ഥ സെപ്റ്റംബറാണ്, 87 മില്ലീമീറ്റർ മഴയാണ് ഈ സമയത്ത് ലഭിക്കുന്നത്[11]

ചരിത്രപരമായ സ്ഥലം

തിരുത്തുക

1657-ൽ തംഗേരംഗിലെ സിസഡാനെ നദിയെയും ജക്കാർത്തയിലെ കാളി അങ്കെയെയും (ആംഗ്കെ നദി) ബന്ധിപ്പിക്കുന്ന കനാലായ [12][13]മൂക്കർവാർട്ട് ചാനലിന്റെയും [14] ആംഗ്കെ നദിയുടെയും കവലയിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഫോർട്ട് അങ്കെ പണികഴിപ്പിച്ചത്. [15] കോട്ടയുടെ ചരിത്രപരമായ പേരുകളിൽ ആൻങ്കി, അങ്കെ, അങ്കി എന്നിവയും ഉൾപ്പെടുന്നു.[16]

1740-ലെ ഒരു ഡച്ച് ഭൂപടത്തിൽ മൂക്കർവാർട്ട് ചാനലിന്റെയും അങ്കെ നദിയുടെയും കവലയിൽ കോട്ട കാണിക്കുന്നു.[17]ഫ്രഞ്ച് കവർച്ചക്കപ്പൽ മോഡെസ്റ്റെയിലെ മൂന്ന് ഉദ്യോഗസ്ഥരെ അഞ്ച് മാസത്തേക്ക് കോട്ടയിൽ തടവുകാരായി പാർപ്പിച്ചിരുന്നു. 1796 നവംബറിൽ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ ജെ.ജെ. ലാ ബില്ലാർഡിയർ അവരെ സന്ദർശിച്ചതായി പറയുന്നു. ബറ്റേവിയയിൽ നിന്ന് ഒരു മണിക്കൂർ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നതെന്ന് ഇതേ ടെക്സ്റ്റിൽ പറയുന്നു.[18]

  1. Simanjuntak, T. P. Moan (16 July 2014). "Maja River in Pegadungan Strewn with Water Hyacinth and Mud". Berita Resmi Pemprov. Archived from the original on 18 March 2015.
  2. Kali Angke in West Java
  3. 3.0 3.1 3.2 BBWS Ciliwung Cisadane. Pengendalian Banjir dan Perbaikan Sungai Ciliwung Cisadane (PBPS CC). Archived in Konservasi DAS Ciliwung - April 2012.
  4. Mouth of Kali Angke to Java Sea - Geonames.org
  5. (in Indonesian) Horde, G. dkk. 2012. "Sejarah Kawasan Angke Di Batavia" Archived 2019-06-14 at the Wayback Machine.. Article in Budaya Tionghoa dated 20 March 2012. Accessed 03 May 2017.
  6. Poskota: Kali Angke Meluap, Ciledug Indah Kebanjiran Archived 2017-09-02 at the Wayback Machine.. Berita Jumat, 23 Januari 2015 - 13:59 WIB
  7. Tribun News: Banjir di Kota Tangerang Disebabkan Kali Angke Meluap. Berita Senin, 14 November 2016 - 12:25 WIB
  8. Okezone: Waduh! Rawa Buaya dan Duri Kosambi Terendam Banjir. Berita Kamis, 23 Maret 2017 - 09:39 WIB
  9. Peel, M C; Finlayson, B L; McMahon, T A (2007). "Updated world map of the Köppen-Geiger climate classification". Hydrology and Earth System Sciences. 11. doi:10.5194/hess-11-1633-2007. {{cite journal}}: Cite has empty unknown parameter: |1= (help)CS1 maint: unflagged free DOI (link)
  10. "NASA Earth Observations Data Set Index". NASA. 30 January 2016. Archived from the original on 2013-08-06. Retrieved 2019-11-15.
  11. "NASA Earth Observations: Rainfall (1 month - TRMM)". NASA/Tropical Rainfall Monitoring Mission. 30 January 2016. Archived from the original on 2019-04-19. Retrieved 2019-11-15.
  12. Mookervaart - Mapcarta.
  13. Mookervaart - Geonames.org.
  14. "Vijfhoek Redoute". Jakarta Encyclopedia. Department of Communication, Informatics and Public Relations of Jakarta Capital City. 1995–2012. Archived from the original on August 8, 2014. Retrieved August 1, 2014.
  15. "Angke, Fort" (in Indonesian). Jakarta City Administration. Archived from the original on November 7, 2016. Retrieved July 6, 2011.{{cite web}}: CS1 maint: unrecognized language (link)
  16. "Anckee". Atlas of Mutual Heritage. AMH. 2014. Retrieved August 1, 2014.
  17. "Vijfhoek Redoute". Jakarta Encyclopedia. Department of Communication, Informatics and Public Relations of Jakarta Capital City. 1995–2012. Archived from the original on 2014-08-08. Retrieved August 1, 2014.
  18. Chevalier, Aug. (May–June 1953). "Un grand voyageur naturaliste normand : J.-J. La Billardière (1755-1834) (Suite et fin) " [A great naturalist Norman traveler J.-J. La Billardière (1755-1854)(Concluded)]. Revue internationale de botanique appliquée et d'agriculture tropicale (in French). 33 (367–368): 185–202. doi:10.3406/jatba.1953.6588. Retrieved August 1, 2014.{{cite journal}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ആംഗ്കെ_നദി&oldid=3801329" എന്ന താളിൽനിന്ന് ശേഖരിച്ചത്