തൻഗെരാങ്
തൻഗെരാങ് ഇന്തോനേഷ്യയിലെ ബാന്റൻ പ്രവിശ്യയിലെ ഒരു നഗരമാണ്. ജക്കാർത്തയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം, ജക്കാർത്തയും ബെകാസിയും കഴിഞ്ഞാൽ ഗ്രേറ്റർ ജക്കാർത്ത മെട്രോപ്പോളിറ്റൻ പ്രദേശത്തെ മൂന്നാമത്തെ വലിയ നാഗരക കേന്ദ്രവും ഒരു നഗര പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ ആറാമത്തെ വലിയ നഗരവും ബാന്റൻ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവുമാണ്. ഈ നഗരത്തിന്റെ വിസ്തീർണ്ണം164.54 ചതുരശ്ര കിലോമീറ്ററാണ് (63.53 ചതുരശ്ര മൈൽ) 2010 ലെ ഔദ്യോഗിക സെൻസസ് പ്രകാരമുള്ള ജനസംഖ്യ 1,797,715[2] ആയിരുന്നു. 2014[1] വരെ ജനസംഖ്യ 2,001,925 ആയി വർദ്ധിച്ചിക്കുകയും അക്കാലത്ത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗര പ്രാന്തങ്ങളിൽ എട്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
തൻഗെരാങ് | ||||||||
---|---|---|---|---|---|---|---|---|
City of Tangerang Kota Tangerang | ||||||||
Other transcription(s) | ||||||||
• Sundanese | ᮒᮍᮨᮛᮀ | |||||||
• Chinese | 丹格朗 | |||||||
From top, left to right: Soekarno-Hatta International Airport, Mall Tangerang City, Tangerang City Hall, Alam Sutera, Telaga Biru Cigaru, Tangerang Industrial Area, Situ Cipondoh | ||||||||
| ||||||||
Nickname(s): Kota Penerbangan (City of Aviation) and Exoville | ||||||||
Motto(s): Bhakti Karya Adhi Kertarahardja | ||||||||
Location within Banten | ||||||||
Coordinates: 6°10′41.90″S 106°37′54.80″E / 6.1783056°S 106.6318889°E | ||||||||
Country | ഇന്തോനേഷ്യ | |||||||
Province | Banten | |||||||
Formation | February 28, 1993 | |||||||
• Mayor | Arief Rachadiono | |||||||
• Vice Mayor | Sachrudin | |||||||
• ആകെ | 153.93 ച.കി.മീ.(59.43 ച മൈ) | |||||||
(2014) | ||||||||
• ആകെ | 20,01,925[1] | |||||||
Health Ministry Estimate 2014 | ||||||||
സമയമേഖല | UTC+7 (Indonesia Western Time) | |||||||
Postcodes | 15xxx and 19xxx | |||||||
Area code | (+62) 21 | |||||||
വാഹന റെജിസ്ട്രേഷൻ | B | |||||||
വെബ്സൈറ്റ് | www |
പൊതു അവലോകനം
തിരുത്തുകജാവയിലെ ഒരു വ്യവസായിക, ഉൽപാദക ഹബ് ആയ തൻഗെരാങിൽ ഏകദേശം ആയിരത്തോളം ഫാക്ടറികൾ സ്ഥിതിചെയ്യുന്നു. നിരവധി അന്തർദേശീയ കോർപ്പറേഷനുകൾക്ക് നഗരത്തിൽ പ്ലാൻറുകൾ ഉണ്ട്.
ജനസംഖ്യാ കണക്കുകൾ
തിരുത്തുകതൻഗെരാങിലെ പൗരൻമാരിൽ ബഹുഭൂരിപക്ഷവും ഇവിടെത്തന്നെ ഉത്ഭവമുള്ള സന്ദാനീസ് ആണ്. സിന ബെന്റാങ് ഉത്ഭവമുള്ള ചൈനീസ് ഇന്തോനേഷ്യൻ വംശജരുടെ ഒരു പ്രധാനപ്പെട്ട സമൂഹം തൻഗെരാങിലുണ്ട്. അവർ രാജ്യത്തെ പെരാനക്കാൻ ചൈനീസ് സമൂഹത്തിന്റെ ഭാഗമാണ്, പക്ഷേ 'ബെന്റെങ്' എന്നുകൂടി പ്രാദേശികമായി അറിയപ്പെടന്ന ചരിത്രപ്രധാനമായ തൻഗെരാങ് പ്രദേശത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകൾ അവർക്കുണ്ട്. ടേംഗാംഗാങ്ങിലെ പഴയ കുടിയേറ്റ കേന്ദ്രങ്ങളിൽ മിക്കവയും ചൈനീസ് ജില്ലകളായ സെവാൻ, പസാർ ലാമ, പസാർ ബാരു, ബെന്റെങ് മകാസർ, കാപ്ലിങ്, കരാവാസി ലാമ (ലിപ്പോ കരാവാസിക്ക് മുൻപുള്ളത്) എന്നിവയാണ്. ചൈനയുമായി ബന്ധപ്പെട്ട ഏതു ഭക്ഷണവും ചൈനീസ് വസ്തുക്കളും അവിടെ കണ്ടെത്താവുന്നതാണ്.[3] ഇതുകൂടാതെ, ബെന്റെങ് ചൈനക്കാരിലെ വലിയൊരു വിഭാഗം പരമ്പരാഗതമായി കൃഷിയും കാർഷക ഉൽപാദനവും പോലെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണവാസികളാണ്.[4] ഗ്രേറ്റർ ജക്കാർത്ത മേഖലയിലെ തൻഗെരാങ് ഉൾപ്പെടെയുള്ള സാറ്റലൈറ്റ് പട്ടണങ്ങളുടെ വളർച്ച കാരണം ഈ പ്രദേശം ഇപ്പോൾ ഇന്തോനേഷ്യയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള പുതിയ കുടിയേറ്റക്കാരുണ്ട്.[5]
ചരിത്രം
തിരുത്തുകഇന്തോനേഷ്യൻ വിപ്ലവം
തിരുത്തുക1945 ഒക്ടോബറിൽ ലാസ്കർ ഹിതാം എന്ന പേരിൽ ഒരു മുസ്ലിം തീവ്രവാദ സംഘം തൻഗെരാങിൽ ആവിർഭവിച്ചു. ഇന്തോനേഷ്യയിൽ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഈ പുതിയ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. ഈ തീവ്രവാദ പ്രസ്ഥാനം പിന്നീട് DI/TII റിബൽ ഗ്രൂപ്പിന്റെ ഭാഗമായി മാറുകയുണ്ടായി. 1945 ഒക്ടോബർ 31 ന് ലാസ്കർ ഹിമാം തീവ്രവാദികൾ ഇന്തോനേഷ്യൻ റിപ്പബ്ലിക്കിലെ സംസ്ഥാന മന്ത്രിയായിരുന്ന ഇസ്കന്ദർഡിനാറ്റയെ തട്ടിക്കൊണ്ടു പോയി. 1945 ഡിസംബർ 20 ന് തൻഗെരാങിലെ മൌക്ക് ബീച്ചിൽ വച്ച് അദ്ദേഹം കൊല്ലപ്പെട്ടുവെന്നു കരുതപ്പെടുന്നു.
സമീപകാല ചരിത്രം
തിരുത്തുകതൻഗെരാങ് റീജൻസിയിൽനിന്നും 1993 ഫെബ്രുവരി 27 ന് സ്വയംഭരണാധികാരമുള്ള ഒരു നഗരമായി തൻഗെരാങ് സ്ഥാപിക്കപ്പെട്ടു.
സിതു ജിന്റഗ് പ്രളയം
തിരുത്തുക1933 ൽ ഡച്ച് കൊളോണിയൽ അധികാരികളാൽ നിർമ്മിക്കപ്പെട്ട സിതു ജിന്റങ് റിസർവോയർ സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നു തൻഗെരാങ് ജില്ല. ഇവിടെയുണ്ടായിരുന്ന 16 മീറ്റർ (52 അടി) ഉയരമുള്ള അണക്കെട്ട് 2009 മാർച്ച് 27 നു തകരുകയും 93 പേരോളം കൊല്ലപ്പെടുകയും ചെയ്തിരുന്നു.[6]
ഒരു ഡാമിനു ചുറ്റും 16 മീറ്റർ (52 അടി) ഉയരമുണ്ടായിരുന്നു. 2009 മാർച്ച് 27 ന് പരാജയപ്പെടുകയും വെള്ളപ്പൊക്കത്തിൽ 93 പേർ കൊല്ലപ്പെടുകയും ചെയ്തു.
ഗതാഗതം
തിരുത്തുകജക്കാർത്തയിൽ നിന്നുള്ള രണ്ട് ഹൈവേ കണക്ഷനുകളാണ് ഇവിടേയ്ക്കുള്ളത്. ആദ്യത്തേത് തൻഗെരാങിലേയ്ക്ക് മൂന്നു നിർഗ്ഗമന മാർഗ്ഗങ്ങളുള്ള ജക്കാർത്ത-മെരാക് ഹൈവേയും രണ്ടാമത്തേത്, തൻഗെരാങ്, ജക്കാർത്ത, ബെക്കാസി, ബോഗർ എന്നിവിടങ്ങളിൽനിന്നു നേരിട്ടു പ്രവേശനം ലഭിക്കുന്ന ബുമി സെർപോങ് ഡാമായ്-ജക്കാർത്ത ഔട്ടർ റിംഗ് റോഡുമാണ്.
ഇരട്ട നഗരങ്ങൾ – സഹോദരി നഗരങ്ങൾ
തിരുത്തുകതൻഗെരാങിന്റെ ഇരട്ട നഗരങ്ങൾ :
ചിത്രശാല
തിരുത്തുക-
സിസാഡെയ്ൻ നദിയിലെ ചീർപ്പ്, 1915 - 1925.
-
Times Cisadane seen from above, 1920-1922.
-
Car on the way to Tangerang, West Java, 1920-1922.
-
The people who worked at the company Petitjean bamboo Tangerang, date unknown.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Estimasi Penduduk Menurut Umur Tunggal Dan Jenis Kelamin 2014 Kementerian Kesehatan" (PDF). Archived from the original (PDF) on 2014-02-08. Retrieved 2018-11-25.
- ↑ Statistic by Region Archived 2009-09-25 at the Wayback Machine.
- ↑ Setiono, Benny G. (2008). Tionghoa Dalam Pusaran Politik (in ഇന്തോനേഷ്യൻ). TransMedia. ISBN 9789797990527. Retrieved 8 March 2018.
- ↑ Lestari, Sri (16 February 2018). "Ketika warga miskin 'Cina Benteng' merayakan Imlek". BBC Indonesia. Retrieved 8 March 2018.
- ↑ Singh, R. B. (2014). Urban Development Challenges, Risks and Resilience in Asian Mega Cities (in ഇംഗ്ലീഷ്). Springer. ISBN 9784431550433. Retrieved 8 March 2018.
- ↑ "Evakuasi Hari Ini Dihentikan, Jumlah Korban 93 Orang". Republika (in ഇന്തോനേഷ്യൻ). 28 March 2009. Retrieved 2009-03-28.