ഒരു പാകിസ്ഥാൻ നോവലിസ്റ്റ്, കവി, നിരൂപകൻ, വിവർത്തകൻ, നയതന്ത്രജ്ഞൻ, പണ്ഡിതൻ എന്നിങ്ങനെ വിവിധ നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അഹമ്മദ് അലി ( ഉർദു: احمد علی ) (ജനനം: 1 ജൂലൈ 1910 ന് ഡൽഹിയിൽ - മരണം: 14 ജനുവരി 1994 ന് കറാച്ചിയിൽ). ആധുനിക ഉറുദു ചെറുകഥയുടെ തുടക്കക്കാരനായ അദ്ദേഹത്തിന്റെ കൃതികളിൽ താഴെപ്പറയുന്ന ചെറുകഥാ സമാഹാരങ്ങൾ ഉൾപ്പെടുന്നു: അംഗാരെ (തീക്കനൽ), 1932; ഹമാരി ഗലി (ഞങ്ങളുടെ പാത), 1940; ഖാഇദ് ഖാന (തടവു മുറി), 1942; മൗത്ത് സെ പെഹ്ലെ (മരണത്തിന് മുമ്പ്), 1945. [2] അദ്ദേഹത്തിന്റെ മറ്റ് രചനകളിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലെ ആദ്യ നോവൽ ആയ ട്വിലൈറ്റ് ഇൻ ഡൽഹി (1940), എന്നിവ ഉൾപ്പെടുന്നു. [1]

അഹമ്മദ് അലി
ജനനം1 ജൂലൈ 1910
ഡെൽഹി, ബ്രിട്ടീഷ് ഇന്ത്യ[1]
മരണം14 ജനുവരി 1994(1994-01-14) (പ്രായം 83)
തൊഴിൽഎഴുത്തുകാരൻ
അറിയപ്പെടുന്നത്അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ് സ്ഥാപകരിൽ ഒരാൾ[2]

ജീവചരിത്രം

തിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ ഡൽഹിയിൽ ജനിച്ച അഹമ്മദ് അലി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലും ലഖ്നൗ യൂണിവേഴ്സിറ്റിയിലുമാണ് പഠിച്ചത്. ലക്നൌ സർവ്വകലാശാലയിൽ "സർവകലാശാലയുടെ ചരിത്രത്തിൽ ഇംഗ്ലീഷിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്." [3] 1932 മുതൽ 1946 വരെ അലഹബാദ് സർവ്വകലാശാലയിലും ലഖ്‌നൗവിലെ തന്റെ പൂർവ്വവിദ്യാലയത്തിലും ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ സർവ്വകലാശാലകളിൽ അദ്ദേഹം പഠിപ്പിച്ചു. ബംഗാൾ സീനിയർ എജ്യുക്കേഷണൽ സർവീസിൽ പ്രൊഫസറായും കൽക്കട്ടയിലെ പ്രസിഡൻസി കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും (1944-47) രണ്ടാം ലോകമഹായുദ്ധസമയത്ത് 1942 മുതൽ 1945 വരെ ബിബിസിയുടെ ഇന്ത്യയിലെ പ്രതിനിധിയും ഡയറക്ടറും ആയിരുന്ന അദ്ദേഹത്തെ [4] തുടർന്ന്, നാൻജിംഗ് യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് കൗൺസിൽ വിസിറ്റിംഗ് പ്രൊഫസറായി ബ്രിട്ടീഷ് ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമിച്ചു. 1948-ൽ, വിഭജനത്തിനുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോൾ, അലി ഒരു സർക്കാർ ജീവനക്കാരനെന്ന നിലയിൽ തന്റെ മുൻഗണനകൾ സൂചിപ്പിച്ചിരുന്നില്ല; അതായത്, ഇന്ത്യയിൽ തുടരണോ അതോ പാക്കിസ്ഥാനിലേക്ക് മാറ്റണോ എന്ന് സൂചിപ്പിച്ചില്ല എന്ന് പറഞ്ഞ് കെപിഎസ് മേനോൻ (അന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡറായിരുന്നു) അത് അനുവദിച്ചില്ല. തൽഫലമായി, അദ്ദേഹം പാകിസ്ഥാനിലേക്ക് പോകാൻ നിർബന്ധിതനായി. [5]

1948-ൽ അദ്ദേഹം കറാച്ചിയിലേക്ക് മാറി. പിന്നീട് പാകിസ്ഥാൻ സർക്കാരിന്റെ ഫോറിൻ പബ്ലിസിറ്റി ഡയറക്ടറായി നിയമിതനായി. പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ നിർദേശപ്രകാരം അദ്ദേഹം 1950-ൽ പാകിസ്ഥാൻ ഫോറിൻ സർവീസിൽ ചേർന്നു. അദ്ദേഹം ചൈന തിരഞ്ഞെടുത്തു, പുതിയ പീപ്പിൾസ് റിപ്പബ്ലിക്കിലെ പാക്കിസ്ഥാന്റെ ആദ്യ പ്രതിനിധിയായി. അതേ വർഷം തന്നെ അദ്ദേഹം ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിച്ചു. [2] മൊറോക്കോയിൽ എംബസി സ്ഥാപിക്കാനും അദ്ദേഹം സഹായിച്ചു.

സാഹിത്യ ജീവിതം

തിരുത്തുക

ചെറുപ്പത്തിൽ തന്നെ തന്റെ സാഹിത്യ ജീവിതം ആരംഭിച്ച അഹമ്മദ് അലി, 1932-ൽ അംഗാരി (തീക്കനൽ) പ്രസിദ്ധീകരണത്തിലൂടെ പ്രശസ്തനായ എഴുത്തുകാരൻ സജ്ജാദ് സഹീറിനൊപ്പം അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ് സഹസ്ഥാപകനായി. ഉറുദു ഭാഷയിലെ ചെറുകഥകളുടെ ഒരു സമാഹാരമായിരുന്നു അത്. ബ്രിട്ടീഷ് ഇന്ത്യയിലെ മധ്യവർഗ മുസ്ലീം മൂല്യങ്ങളുടെ കയ്പേറിയ വിമർശനമായിരുന്നു അതിൽ. [1] [6] അലിയെ കൂടാതെ അദ്ദേഹത്തിന്റെ മഹമൂദ് അൽ സഫർ, സജ്ജാദ് സഹീർ, റാഷിദ് ജഹാൻ എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥകളും അതിൽ ഉൾപ്പെടുന്നു. ഈ പുസ്തകം പിന്നീട് മാർച്ച് 1933 ൽ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ നിരോധിച്ചു [5] താമസിയാതെ, അലിയും സഫറും "ലീഗ് ഓഫ് പ്രോഗ്രസീവ് ഓതേഴ്സ്" രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു, അത് പിന്നീട് വിപുലീകരിക്കുകയും അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ് ആയി മാറുകയും ചെയ്തു. [7] 1936-ൽ അതിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അലി തന്റെ പ്രബന്ധം "ആർട്ട് കാ തരാക്കി-പസന്ദ് നസരിയ" (കലയുടെ ഒരു പുരോഗമന വീക്ഷണം) അവതരിപ്പിച്ചു.

ഇംഗ്ലീഷിൽ എഴുതിയ തന്റെ ആദ്യ നോവൽ ട്വിലൈറ്റ് ഇൻ ഡൽഹി 1940 ൽ ലണ്ഡനിൽ ഹോഗ്രത്ത് പ്രസ്സ് പ്രസിദ്ധീകരിച്ചതോടെ അലി അന്താരാഷ്ട്ര പ്രശസ്തി നേടി. [8] ഈ നോവൽ, അതിന്റെ ശീർഷകം സൂചിപ്പിക്കുന്നത് പോലെ, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ മുന്നേറ്റത്തോടെ സംഭവിച്ച മുസ്ലീം പ്രഭുവർഗ്ഗത്തിന്റെ പതനത്തെ വിവരിക്കുന്നു. [1]

അൽ-ഖുറാൻ, എ കണ്ടമ്പററി ട്രാൻസ്ലേഷൻ ( പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് & അക്രാഷ് പബ്ലിഷിംഗ്) വിവർത്തന മേഖലയിലെ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനയാണ്. പുസ്തകത്തിന്റെ വിവരണമനുസരിച്ച്, ഇത് "പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാർ അംഗീകരിച്ചു", കൂടാതെ "വിശുദ്ധ ഖുർആനിന്റെ നിലവിലുള്ള ഏറ്റവും മികച്ച വിവർത്തനങ്ങളിലൊന്നായി ഇത് അംഗീകരിക്കപ്പെട്ടു." [2] അറബിക്കും ഉറുദുവിനും പുറമെ ഇന്തോനേഷ്യൻ, ചൈനീസ് തുടങ്ങിയ ഭാഷകളിൽ നിന്നും അദ്ദേഹം വിവർത്തനം ചെയ്‌തു. [9]

അവാർഡുകളും അംഗീകാരങ്ങളും

തിരുത്തുക
  • 1979-ൽ പാകിസ്ഥാൻ അക്കാദമി ഓഫ് ലെറ്റേഴ്സിന്റെ സ്ഥാപക അംഗമായി തിരഞ്ഞെടുക്കപ്പെട്ടു [2]
  • 1980-ൽ പാകിസ്ഥാൻ പ്രസിഡന്റിന്റെ സിതാര-എ-ഇംതിയാസ് അവാർഡ് [2]
  • 1993-ൽ കറാച്ചി സർവകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി.
  • 2005 ജനുവരി 14-ന്, പാകിസ്ഥാൻ പോസ്റ്റ് അതിന്റെ 'മെൻ ഓഫ് ലെറ്റേഴ്‌സ്' പരമ്പരയിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. [2]

നോവലുകൾ

തിരുത്തുക
  • ട്വിലൈറ്റ് ഇൻ ഡെൽഹി (1940)
  • ഓഷ്യൻ ഓഫ് നൈറ്റ്(1964)
  • റാറ്റ്സ് ആൻഡ് ഡിപ്ലൊമാറ്റ്സ് (1986)

നാടകങ്ങൾ

തിരുത്തുക
  • ദി ലാൻഡ് ഓഫ് ട്വിലൈറ്റ് (1931)
  • ബ്രേക്ക് ദ ചെയിൻസ് (1932)

ചെറു കഥകൾ

തിരുത്തുക
  • "വെൻ ദ ഫ്യൂണറൽ വാസ് ക്രോസിങ് ദ ബ്രിഡ്ജ്", "ലക്നൗ യൂണിവേഴ്സിറ്റി ജേർണൽ", 1929 ൽ.
  • 1931 ജനുവരിയിലെ ഹുമയൂൻ (ലാഹോർ) എന്നതിലെ *"മഹാവതോൻ കി ഏക് രാത്".
  • അംഗാരെ (1932). റാഷിദ് ജഹാൻ, മഹ്മൂദുസാഫർ, സജ്ജാദ് സഹീർ എന്നിവർക്കൊപ്പം.
  • ഷോലെ (1934)
  • "ഔര്ന്ർ ലൈൻ" , 1936-ൽ ലണ്ടൻ ന്യൂ റൈറ്റിങ്ങിൽ.
  • ഹമാരി ഗലി (1940)
  • "മോണിംഗ് ഇൻ ഡൽഹി,"1940-ൽ ലണ്ടൻ ന്യൂ റൈറ്റിങ്ങിൽ..
  • ഖായിദ്-ഖാന (1942)
  • മൗത് സെ പഹ്ലെ (1945)
  • "ബിഫോർ ഡേത്ത്" 1956-ൽ ന്യൂ ഡയറക്ഷൻസ് ന്യൂയോർക്കിൽ.
  • പ്രിമ ഡെല്ല മോർട്ടെ (1966). മൗത് സെ പഹ്ലെയുടെ ദ്വിഭാഷാ ഇറ്റാലിയൻ-ഉറുദു പതിപ്പ്.
  • ദി പ്രിസൺ ഹൗസ് (1985)
  • പർപ്പിൾ ഗോൾഡ് മൗണ്ടൻ (1960)
  • ഫസ്റ്റ് വോയ്സസ് (1965)
  • തിരഞ്ഞെടുത്ത കവിതകൾ (1988)

സാഹിത്യ വിമർശനം

തിരുത്തുക
  • പൊയട്രി: എ പ്രോബ്ലം", അലഹബാദ് യൂണിവേഴ്സിറ്റി സ്റ്റഡീസ്, വാല്യം. XI, നമ്പർ II, 1934.
  • ആർട്ട് കാ തരാഖി-പസന്ദ് നസരിയ (1936)
  • മാക്സിം ഗോർക്കി ഒരു ചെറുകഥാകൃത്ത് എന്ന നിലയിൽ", ലഖ്‌നൗ യൂണിവേഴ്സിറ്റി ജേർണലിൽ, 1938.
  • മിസ്റ്റർ. എലിയറ്റ് ന്റെ പെന്നി-വേൾഡ് ഓഫ് ഡ്രീംസ് (1941)
  • ഫൈലുവർ ഓഫ് ആൻ ഇൻറ്റേലക്റ്റ്(1968)
  • "ജേണൽ ഓഫ് കോമൺവെൽത്ത് ലിറ്ററേച്ചർ", ജൂലൈ 1968-ൽ "ഇല്യൂഷനും റിയാലിറ്റി, ദ ആർട്ട് ആൻഡ് ഫിലോസഫി ഓഫ്.
  • പ്രോബ്ലംസ് ഓഫ് സ്റ്റൈൽ ആൻഡ് ടെക്നിക് ഇൻ ഗാലിബ് (1969)
  • ഗാലിബ്: രണ്ട് ഉപന്യാസങ്ങൾ (1969). അലസ്സാൻഡ്രോ ബൗസാനിക്കൊപ്പം.
  • ദ ഗോൾഡൻ ട്രഡിഷൻ: ഉറുദു കവിതയുടെ സമാഹാരം (1973)

വിവർത്തനം

തിരുത്തുക
  • ദ ഫ്ലമിംഗ് എർത്ത് (1949). തിരഞ്ഞെടുത്ത ഇന്തോനേഷ്യൻ കവിതകളുടെ ഒരു സമാഹാരം.
  • ദ ഫാൽക്കൺ ആൻഡ് ഹണ്ടഡ് ബേർഡ് (1950)
  • ദ ബുൾബുൾ ആൻഡ് ദി റോസ്: ആൻ ആന്തോളജി ഓഫ് ഉർദു പൊയട്രി (1960)
  • ഗാലിബ്: തിരഞ്ഞെടുത്ത കവിതകൾ (1969)
  • അൽ-ഖുർആൻ: എ കണ്ടംപററി ട്രാൻസ്ലേഷൻ (1984)
  • ദ കാൾ ഓഫ് ദ ട്രംപറ്റ് (പ്രസിദ്ധീകരിക്കാത്തത്). ആധുനിക ചൈനീസ് കവിതകളുടെ ഒരു സമാഹാരം

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 Profile of Ahmed Ali (writer) on Encyclopædia Britannica Retrieved 31 August 2019
  2. 2.0 2.1 2.2 2.3 2.4 2.5 2.6 Profile of Professor Ahmed Ali on paknetmag.com website. Retrieved 31 August 2019
  3. Dr. T. Jeevan Kumar, "Ahmed Ali: A Progressive Writer" in The English Literature Journal, Vol. 1, No. 2 (2014):57
  4. Orwell and Politics. Penguin UK, 2001 on Google Books Retrieved 23 April 2018
  5. 5.0 5.1 Introduction by the author, Ahmed Ali, Twilight in Delhi, Rupa Publishing Co., Delhi, 1993
  6. "Angaaray by Sajjad Zaheer". goodreads.com website. Retrieved 31 August 2019.
  7. The Leader of Allahabad, 5 April 1933
  8. Twilight in Delhi, The Hogarth Press, 1940; Oxford University Press, Delhi, 1966; OUP, Karachi, 1984; Sterling Paperbacks, Delhi, 1973; New Directions, New York, 1994; Rupa Publications, Delhi, 2007; Urdu translation, Akrash Press, Karachi, 1963, Jamia Millia, Delhi, 1969; (French) French translation, Editions Gallimard, Paris, 1989; Spanish translation, Ediciones Martinez Roca, 1991.
  9. Alamgir Hashmi, "Ahmed Ali and the Transition to a Postcolonial Mode in the Pakistani Novel in English" in Journal of South Asian Literature, Vol. 33/34, No. 1/2 (1998/1999), p. 256

പുറം കണ്ണികൾ

തിരുത്തുക