എട്ടു മംഗലവസ്തുക്കൾ ചേർന്നത്: കുരവ, കണ്ണാടി, ദീപം, പൂർണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വർണം എന്നിവയാണ് അവ. വിവാഹാദിമംഗളാവസരങ്ങളിൽ താലത്തിൽ വച്ചുകൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന അരി, നെല്ല്, കുരുത്തോല, അമ്പ്, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ് എന്നിവയ്ക്കും അഷ്ടമംഗല്യം എന്നു പറയാറുണ്ട്. ദൈവസങ്കല്പത്തോടെ പ്രത്യേക തളികയിൽ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. മംഗളകരമായ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. താഴെ പറയുന്നവ ഉൾക്കൊള്ളുന്ന തളികയാണു് സാധാരണ അഷ്ടമംഗല്യം എന്ന് പറയാറ്.

അഷ്ടമംഗല്യം ഒരുക്കുന്ന തളിക
അഷ്ടമംഗല്യം
അഷ്ടമംഗല്യം

എട്ടു പ്രകാരത്തിലുള്ള മംഗലദ്രവ്യങ്ങൾ ഏതെല്ലാം എന്നതിനെക്കുറിച്ച് ബൃഹന്നന്ദികേശ്വര പുരാണത്തിലെ ദുർഗോത്സവ പദ്ധതിയിൽ പ്രസ്താവിക്കുന്നുണ്ട്. ഇതനുസരിച്ചു സിംഹം, കാള, ആന, കലശം, വ്യജനം, കൊടി, ഭേരി, ദീപം എന്നിവയാണ് അവ. എന്നാൽ ശുദ്ധിതത്ത്വത്തിൽ പറയുന്നതനുസരിച്ച് ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണം, നെയ്യ്, സൂര്യൻ, ജലം, രാജാവ് എന്നിവയാണ് എട്ടു മംഗള വസ്തുക്കൾ. തന്ത്രവിഷയകമായ ക്രിയാദീപികയിൽ ശാസ്താവ്, ഗണപതി, ദുർഗ, വിഷ്ണു, ശങ്കരനാരായണൻ, ശിവൻ, സ്കന്ദൻ എന്നീ ദേവതകളെ സംബന്ധിക്കുന്ന മംഗല്യവസ്തുക്കൾ വേറെ വേറെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ ആസ്പദിച്ചും ദേവതകളെ ആസ്പദിച്ചും മംഗലകരങ്ങളായ വസ്തുക്കളെ രണ്ടു വകുപ്പുകളായി കല്പന ചെയ്തിരിക്കുന്നതു കാണാം. കണ്ണിനും കരളിനും സുഖമണയ്ക്കുന്ന ഈ വിശിഷ്ടവസ്തുക്കളെ പ്രത്യേകം തിരഞ്ഞെടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള പൗരാണിക സങ്കല്പങ്ങൾ എന്തെല്ലാമാണെന്നു വ്യക്തമല്ല.

ഹൈന്ദവ വിവാഹങ്ങളിൽ വരനെയും വധുവിനെയും കതിർമണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്ത് ഉപയോഗിച്ചു കാണുന്നു. വിധവകളല്ലാത്ത സ്ത്രീകളാണ്‌ അഷ്ടമംഗല്യം ഏന്തുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഷ്ടമംഗല്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഷ്ടമംഗല്യം&oldid=2913962" എന്ന താളിൽനിന്ന് ശേഖരിച്ചത്