മുത്തങ്ങ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുത്തങ്ങ (വിവക്ഷകൾ) എന്ന താൾ കാണുക. മുത്തങ്ങ (വിവക്ഷകൾ)

പുല്ല് വർഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ മുത്തങ്ങ. ഇംഗ്ലീഷിൽ Nut grass, Coco grass. മുത്തങ്ങ കോര എന്നും അറിയപ്പെടുന്നു. ശാസ്ത്രീയനാമം ; Cyperus rotundus (linn) (പെരുംകോര) Cyperus tuberosus (Roth) (ചെറുകോര). ചെറുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളിൽ ചേർക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുൽപായ് എന്നറിയപ്പെടുന്നത്[1]. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളർച്ചയാണ്‌. Cyperaceae സസ്യകുടുംബത്തിൽ Cyperus rotundus എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയിൽ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു[2]. സംസ്കൃതത്തിലെ മുസ്ത എന്ന പേരിൽ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത്[1] എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെൽ വിവരിച്ചിട്ടുണ്ട്.

മുത്തങ്ങ Cyperus rotundus
Nutgrass Cyperus rotundus02.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
C. rotundus
Binomial name
Cyperus rotundus

പേരിനു പിന്നിൽതിരുത്തുക

സംസ്കൃതത്തിലെ മുസ്തകഃ എന്ന പേരിൽ നിന്നാണ്‌ മുത്തൻ കായ അഥവാ മുത്തങ്ങ എന്ന മലയള പദം ഉണ്ടായത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും സമാനമായ പേരുകളാണ്‌ ഉള്ളത്. സംസ്കൃതം: മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ, അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, ഹിന്ദി:മോഥാ, നാഗരമോഥ, ബംഗാളി: മുതാ തമിഴ്: മുഥകച, കോര.

വിതരണംതിരുത്തുക

ഭാരതത്തിൽ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. [2]. കേരളത്തിൽ വയലുകൾ തുറസ്സായ സ്ഥലങ്ങൾ തുടങ്ങി മിക്കയിടങ്ങളിലും കാണപ്പെടുന്നു. നെല്പാടങ്ങളിലെ ഒരു പ്രധാന കള സസ്യമാണിത്.

വിവരണംതിരുത്തുക

ശരാശരി 15-30 സെന്റീമീറ്റർ വരെ പൊക്കത്തിൽ‍ കൂട്ടമായി വളരുന്ന ബഹുവർഷി സസ്യം. തണ്ടുകൾക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ്‌ ഇലകൾ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ.. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂർത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലർന്ന കറുപ്പുനിറത്തിൽ കാണപ്പെടുന്നു[2]. കിഴങ്ങിന്‌ പ്രത്യേക സുഗന്ധമുണ്ട്. പുഷ്പമഞ്ജരീദണ്ഡം ചെറിയുടെ മധ്യഭാഗത്തുകൂടി മുകളിലേക്കുവന്ന് അഗ്രം മൂന്നായി പിരിയുന്നു.

രസാദി ഗുണങ്ങൾതിരുത്തുക

രസം :കടു, തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗംതിരുത്തുക

കിഴങ്ങ്[3]

ഔഷധംതിരുത്തുക

 
പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം

പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു[1]. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം, ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും[1]. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും[1]. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌[1]. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്.

 
മുത്തങ്ങക്കിഴങ്ങ് (ഏകദേശം 20 മില്ലീമീറ്റർ നീളം)
 
ത്രികോണാകൃതിയിലുള്ള പുഷ്പ ക്രമീകരണം


അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും.താൾ 118,119. H&C Publishing House, Thrissure.
  2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-11.
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മുത്തങ്ങ_(സസ്യം)&oldid=3641420" എന്ന താളിൽനിന്ന് ശേഖരിച്ചത്