അവളുടെ രാവുകൾ
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മലയാളത്തിൽ ആദ്യമായി ഏ ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ[1]. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
അവളുടെ രാവുകൾ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | മുരളി മൂവീസ് /എം. പി. രാമചന്ദ്രൻ |
രചന | ആലപ്പി ഷറീഫ് |
അഭിനേതാക്കൾ | സീമ |
സംഗീതം | എ.ടി.ഉമ്മർ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ.നാരായണൻ |
വിതരണം | സിതാര റിലീസ് |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാളചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമാണ്.[2] [3] [4] ബിച്ചുതിരുമല ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | സീമ | രാജി |
2 | രവികുമാർ | ബാബു |
3 | എം ജി സോമൻ | ചന്ദ്രൻ |
4 | സുകുമാരൻ | ജയൻ |
5 | കുതിരവട്ടം പപ്പു | ദാമു |
6 | മീന | മറിയച്ചേടത്തി |
7 | മല്ലിക സുകുമാരൻ | രാജിയുടെ അമ്മ |
8 | മാസ്റ്റർ രഘു | സുധാകരൻ |
9 | ബഹദൂർ | കരുണാകരൻ |
10 | കവിയൂർ പൊന്നമ്മ | ലക്ഷ്മി |
11 | ബേബി സുമതി | രാജിയുടെ ബാല്യം |
12 | ശങ്കരാടി | ദാമോദരൻ |
13 | ജനാർദ്ദനൻ | |
14 | ഉഷാറാണി | രാധ |
15 | സത്താർ | ജേക്കബ് |
10 | മാസ്റ്റർ രാമദാസ് | |
11 | വേണു പുത്തലത്ത് | ജയന്റെ സുഹൃത്ത് |
12 | അരവിന്ദാക്ഷൻ | |
13 | സുഗതൻ | |
14 | സുന്ദരം | |
15 | പ്രൊഫസർ ശ്രീധരൻ[6] |
- വരികൾ:ബിച്ചു തിരുമല
- ഈണം: എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | രാകേന്ദു കിരണങ്ങൾ | എസ്. ജാനകി | |
2 | ഉണ്ണി ആരാരിരോ | എസ് ജാനകി | |
3 | അന്തരിന്ദ്രിയ ദാഹങ്ങൾ | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "അവളുടെ രാവുകൾ \ മനോരമ ന്യൂസ്". Archived from the original on 2012-02-22. Retrieved 2012-02-22.
- ↑ "അവളുടെ രാവുകൾ (1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
- ↑ "അവളുടെ രാവുകൾ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
- ↑ "അവളുടെ രാവുകൾ (1978))". സ്പൈസി ഒണിയൻ. Archived from the original on 2023-12-16. Retrieved 2023-02-19.
- ↑ "അവളുടെ രാവുകൾ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
- ↑ https://scroll.in/reel/855475/iv-sasis-her-nights-was-a-bold-take-on-sex-work-that-was-unfairly-dismissed-as-porn
- ↑ "അവളുടെ രാവുകൾ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക