അവതാർ (2009 ചലച്ചിത്രം)
2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണാണ് അവതാറിന്റെ സംവിധായകൻ. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സിനാണ് ചലച്ചിത്രത്തിൻറെ വിതരണവകാശം. വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്. ത്രീഡി ചിത്രമാണ് അവതാർ. എന്നാൽ ടു-ഡി ഫോർമാറ്റിലും ഐമാക്‌സ് 3ഡി ഫോർമാറ്റിലും ചിത്രം നിർമ്മിയ്ക്കുന്നുണ്ട്. എല്ലാത്തരം തിയറ്ററുകൾക്കും അനുയോജ്യമാകുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക ഭാഷ്യങ്ങൾ ചമയ്ക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന അവതാർ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.ലോകമൊട്ടാകെ ഈ ചിത്രം 2,789 ദശലക്ഷം ഡോളർ നേടി. അവതാറിൻറെ ഓൾ ടൈം ഗ്ലോബൽ കളക്ഷൻ 2.802 ബില്യൺ ഡോളർ ആയതായാണ് നിർമ്മാതാക്കളായ ഡിസ്‍നി കണക്കാക്കുന്നത്.[5]
അവതാർ | |
---|---|
![]() Theatrical release poster | |
സംവിധാനം | ജെയിംസ് കാമറൂൺ |
നിർമ്മാണം | ജെയിംസ് കാമറൂൺ Jon Landau |
രചന | ജെയിംസ് കാമറൂൺ |
അഭിനേതാക്കൾ | Sam Worthington Zoë Saldaña Stephen Lang Michelle Rodriguez Giovanni Ribisi Sigourney Weaver |
സംഗീതം | James Horner |
ഛായാഗ്രഹണം | Mauro Fiore |
ചിത്രസംയോജനം | ജെയിംസ് കാമറൂൺ John Refoua Stephen E. Rivkin |
സ്റ്റുഡിയോ | Lightstorm Entertainment |
വിതരണം | 20th Century Fox |
റിലീസിങ് തീയതി | December 16, 2009 (World premiere)[1] December 17, 2009 (Puerto Rico, Australia & New Zealand)[1] December 18, 2009 (USA)[2] |
രാജ്യം | ![]() |
ഭാഷ | English |
ബജറ്റ് | US$237 million[3] |
സമയദൈർഘ്യം | 161 minutes [4] |
കഥാസംഗ്രഹംതിരുത്തുക
അവസാനിക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ എന്ന സിനിമയുടെ കഥ നടക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പെൻണ്ടോറയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്. പെൻണ്ടോരയിലെ കൊടുംവനങ്ങളിൽ അവ മറഞ്ഞുകിടക്കുന്നു. എന്നാൽ ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിക്കുന്നുണ്ട്.
ഇതിനെല്ലാം ഉപരിയായി പെൻണ്ടോറ നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദൃശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. പെൻണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു.
പെൻണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ കഴിയില്ല. അതിനാൽ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാർ ആയി പെൻണ്ടോറയിലെത്തിയ്ക്കുകയാണ് മനുഷ്യർ. യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു പട്ടാളക്കാരനായിരുന്ന ജാക്ക് സള്ളിയാണ് കഥാനായകൻ. പെൻണ്ടോറയിലേക്ക് അവതാർ ആയി പോയാൽ അയാൾക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതിൽ ആകൃഷ്ടനായ ജാക്ക് പെൻണ്ടോരയിലെ നാവിയായി അവതരിയ്ക്കാൻ തയ്യാറാവുന്നു. അയാളെ പോലുള്ള അവതാറുകൾക്ക് പിന്നാലെ പട്ടാളക്കാരും ഈ ഗ്രഹത്തിലിറങ്ങും.
ഇതോടെ സ്വന്തം അസ്തിത്വത്തിനും പെൻണ്ടോറയുടെ നിലനിൽപ്പിനും വേണ്ടി നാവികൾ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പെൻണ്ടോരയിലെത്തിയ നായകൻ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയ്ത്തിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു. തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പമോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്റെ 'നാവി അവതാർ' തീരുമാനിക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്‌സിലേക്ക് പോവുകയാണ്. സാം വർതിങ്ടൺ എന്ന ആസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജാക്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്.
കഥാപാത്രങ്ങൾതിരുത്തുക
മനുഷ്യർതിരുത്തുക
- സാം വർതിങ്ടൺ - ജാക്ക് സള്ളി, യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു മറീൻ.
- സിഗേർണ്ണി വീവർ - ഡോ. ഗ്രേസ് അഗസ്റ്റീൻ,
- സ്ടിഫൻ ലാങ് - കേണൽ മൈൽസ് ക്വാറിച്ച്, മൈനിംഗ് ഓപ്പറേഷന്റെ സുരക്ഷാ സേനയുടെ തലവൻ.
നിർമ്മാണംതിരുത്തുക
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരംഭം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അവതാറിന് വേണ്ടി വോള്യം എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമ്മിച്ചു[6]. ഈ ക്യാമറയ്ക്ക് സംവിധായകൻ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്[6].
യഥാർത്ഥത്തിൽ ടൈറ്റാനിക്കിനും മുമ്പേ 1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നു. എന്നാൽ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവർത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകൾ അന്നില്ലാത്തതിനാൽ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളിൽ സിനിമ നിർമ്മിച്ചാൽ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകർത്താൻ കഴിയില്ലെന്ന് കാമറൂൺ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂൺ അവതാറിനെ യാഥാർത്ഥ്യമാക്കിയത്.[7] ന്യൂസിലാൻഡിലെ വേറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് അവതാറിനാവശ്യമുള്ളത്രയും ഗ്രാഫിക്സുകൾ നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിനായി പടുകൂറ്റൻ ഉബുണ്ടു സെർവർ ഫാമാണ് വേറ്റ ഉപയോഗിച്ചത്. ഓരോ മിനിറ്റ് നേരത്തേയ്ക്കുമുള്ള റെൻഡറിങ് ഡേറ്റ ഏകദേശം 17.28 ജി.ബി. ഉണ്ടായിരുന്നു[8].
വാർത്തകളിൽതിരുത്തുക
പ്രദർശനമാരംഭിച്ചതിനുശേഷം അവതാർ എല്ലായ്പ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. ഏറ്റവും അവസാനമായി അവതാർ വാർത്ത സൃഷ്ടിച്ചത് ചൈനയിലാണ്. 47 മില്ല്യൺ ഡോളറിന്റെ റെക്കോർഡ് കളക്ഷൻ നേടി ചൈനയിലെ എക്കാലത്തെയും മികച്ച വിജയം നേടിയ ഈ ചിത്രം പക്ഷേ വാർത്തകളിൽ നിറഞ്ഞത് ചൈനയിൽ ഇപ്പോൾ ഈ സിനിമ നേരിട്ട നിരോധനം മൂലമാണ്. ചൈനയിലെ ആഭ്യന്തര രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ സിനിമ കാരണമായേക്കാം എന്ന ഭീതിയാണ് ചൈനീസ് അധികൃതരെ ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചത്. ഗവണ്മെന്റിന്റെ അധീനതയിലുള്ള 'ദി ചൈന ഫിലിം ഗ്രൂപ്പ്' ന്റെ വിലയിരുത്തൽ പ്രകാരം അന്യഗ്രഹ ഗ്രാമത്തിൽ കോളനിവൽക്കരണം നടത്തുക എന്ന സിനിമയുടെ കഥാതന്തു ചൈനയിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നുമായി സാമ്യമുള്ളതാണ് എന്നാണ്. ഒപ്പം സിനിമക്ക് ചൈനയിൽ ലഭിച്ച പ്രസിദ്ധി അഭ്യന്തര സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 237 ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്[3]. മറ്റു കണക്കുകൾ പ്രകാരം 280 ദശലക്ഷം അല്ലെങ്കിൽ 310 ദശലക്ഷം ഡോളറാണ് ചിലവ്, 150 ദശലക്ഷം ഡോളർ പരസ്യപ്രചരണനത്തിനു ചെലവാക്കി[9][10][11]. ചിത്രം സ്വതേ ലഭ്യമായ ത്രിമാന രൂപത്തിനു പുറമേ, സാധാരണ ടാക്കീസുകൾക്കായി ദ്വിമാനമായും, വേണമെങ്കിൽ ചതുർമാനവുമായ പ്രദർശനത്തിനു സജ്ജമായും ചലച്ചിത്രം ഒരുക്കിയിരുന്നു[12]. ചിത്രത്തിലുപയോഗിച്ച സ്റ്റീരിയോസ്കോപിക് ആയ ചലച്ചിത്ര ഛായാഗ്രഹണ രീതി ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സ്വഭാവം മാറ്റാൻ പോന്നതാണ്.[13]. അന്യഗ്രഹജീവികളായ നാവികളുടെ ഭാഷയായ നാവി ഭാഷ യൂണിവേഴ‌്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഭാഷാശാസ്ത്രജ്ഞനായ പോൾ ഫ്രോമർ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നാണ്[14]. നാവി ഭാഷയിൽ ആയിരത്തോളം വാക്കുകളുണ്ട്. അതിൽ മുപ്പതോളമെണ്ണം കാമറൂൺ സംഭാവന ചെയ്തതാണ്.
പുരസ്കാരങ്ങൾതിരുത്തുക
മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010 - ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു.[15]
അവലംബംതിരുത്തുക
- ↑ 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ 3.0 3.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Patten (2009)" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ https://www.asianetnews.com/entertainment/box-office/avatar-dethrones-avengers-endgame-is-now-biggest-hit-of-all-time-qpymx5
- ↑ 6.0 6.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ദാറ്റ്സ്‍മലയാളം -അവതാർ അവതരിയ്ക്കുന്നു[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ Golden Globes:Avatar triumphs at awards ceremony