സ്റ്റീഫൻ ലാങ്
സ്റ്റീഫൻ ലാങ് (ജനനം: ജൂലൈ 11, 1952) ഒരു അമേരിക്കൻ നടനാണ്. മാൻഹണ്ടർ (1986), ഗെറ്റിസ്ബർഗ്, ടോംബ്‌സ്റ്റോൺ (രണ്ടും 1993), ഗോഡ്‌സ് ആൻഡ് ജനറൽസ് (2003), പബ്ലിക് എനിമീസ് (2009), കോനൻ ദി ബാർബേറിയൻ (2011), ദി ഗേൾ ഓൺ ദി ട്രെയിൻ (2013), ഡോണ്ട് ബ്രീത്ത് (2016) തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അവതരിപ്പിച്ചതിൻറെ പേരിൽ അദ്ദേഹം പ്രശസ്തനാണ്. ഈ വേഷങ്ങൾക്ക് പുറമേ, ബ്രോഡ്‌വേയിൽ വിപുലമായ ഒരു കരിയർ ഉണ്ടായിരുന്ന അദ്ദേഹത്തിന് 1992-ൽ ദി സ്പീഡ് ഓഫ് ഡാർക്ക്നസ് എന്ന നാടകത്തിലെ അഭിനയത്തിന് ടോണി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു. ജെയിംസ് കാമറൂണിന്റെ അവതാർ (2009) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സാറ്റേൺ അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്. 2004 മുതൽ 2006 വരെ അദ്ദേഹം ആക്ടേഴ്‌സ് സ്റ്റുഡിയോയുടെ കോ-ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു.
സ്റ്റീഫൻ ലാങ് | |
---|---|
ജനനം | [1] | ജൂലൈ 11, 1952
കലാലയം | സ്വാർത്ത്‌മോർ കോളേജ് |
തൊഴിൽ |
|
സജീവ കാലം | 1977–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ക്രിസ്റ്റീന വാട്സൺ (വി. 1980) |
കുട്ടികൾ | ലൂസി ഉൾപ്പെടെ 4. |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | ജെയ്ൻ ലാങ് (സഹോദരി) |
തെരേസ (മുമ്പ്, വോൾമർ, മരണം. 2008) പ്രമുഖ സംരംഭകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന യൂജിൻ ലാങ് (1919-2017) എന്നിവരുടെ ഇളയ കുട്ടിയായി ന്യൂയോർക്ക് നഗരത്തിലാണ് ലാങ് ജനിച്ചത്.[1] ലാങ്ങിന്റെ മാതാവ് ജർമ്മൻ, ഐറിഷ് വംശജരായ കത്തോലിക്കാ വിശ്വാസിയും പിതാവ് ജൂത മതക്കാരനുമായിരുന്നു. ഹംഗറിയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ജൂത കുടിയേറ്റക്കാരായിരുന്നു ലാങ്ങിന്റെ പിതാമഹന്മാർ.[2][3] ലാങ്ങിന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ ജെയ്ൻ, പിതാവ് 1952-ൽ സ്ഥാപിച്ച കമ്പനിയായ REFAC-ൽ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിരുന്ന ഡേവിഡ് എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്.[4] തന്റെ മക്കൾക്ക് അനന്തരാവകാശമായി ഒന്നും അവശേഷിപ്പിക്കാതിരുന്ന പിതാവ് ആസ്തിയുടെ ഭൂരിഭാഗവും (150 മില്യൺ ഡോളറിലധികം) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുകയും അവർ ഓരോരുത്തരും സ്വയംപര്യാപ്തരാകാൻ പഠിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തു.[5]
ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റിലെ പ്രാഥമിക വിദ്യാലയത്തിലാണ് ലാംങ് പഠനം നടത്തിയത്. അദ്ദേഹത്തിന്റെ മിഡിൽ സ്കൂൾ ഫ്രഷ് മെഡോസിനു സമീപത്തെ ഒരു ന്യൂയോർക്ക് സിറ്റി പബ്ലിക് സ്കൂളായ ജോർജ്ജ് റയാൻ ജൂനിയർ ഹൈസ്കൂൾ ആയിരുന്നു.[6] ഹൈസ്ക്കൂൾ പഠനത്തിനായി പെൻസിൽവാനിയയിലെ ന്യൂടൗണിലെ ഒരു ക്വേക്കർ ബോർഡിംഗ് സ്കൂളായ ജോർജ്ജ് സ്കൂളിൽ ചേർന്ന അദ്ദേഹം ഒരു വർഷം മുമ്പായി (1969) അവിടെ നിന്ന് ബിരുദം നേടി. 1973-ൽ സ്വാർത്ത്‌മോർ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ അദ്ദേഹം ബിരുദം നേടി.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Stephen Lang Biography (1952-)". Filmreference.com. Archived from the original on ഫെബ്രുവരി 4, 2010. Retrieved മേയ് 30, 2010.
- ↑ Stark, John (മേയ് 28, 1990). "Forgoing His Father's Millions, Stephen Lang Bootstraps to Acting Fame with the Help of a Few Good Men. Vol. 33. № 21.". People.com. Archived from the original on മാർച്ച് 26, 2010. Retrieved മേയ് 30, 2010.
- ↑ Panarello, Joseph. "The Multiple Personalities of Stephen Lang". broadwayworld.com. Archived from the original on നവംബർ 5, 2012. Retrieved ഓഗസ്റ്റ് 12, 2009.
- ↑ Stark, John (മേയ് 28, 1990). "Forgoing His Father's Millions, Stephen Lang Bootstraps to Acting Fame with the Help of a Few Good Men. Vol. 33. № 21.". People.com. Archived from the original on മാർച്ച് 26, 2010. Retrieved മേയ് 30, 2010.
- ↑ Breitman, Rachel; Jones, Del (ജൂലൈ 26, 2006). "Heirs not-so-apparent?". USA Today. Archived from the original on ജൂൺ 25, 2012. Retrieved സെപ്റ്റംബർ 15, 2017.
- ↑ Orion 1966 – Junior High School 216 Yearbook. Yearbook – distributed to graduates.: Faculty Press Inc., 1449 37th Street Brooklyn, NY 11218. 1966. p. 48.