സാം വർതിംഗ്ടൻ
ഒരു ഓസ്‌ട്രേലിയൻ നടനും എഴുത്തുകാരനുമാണ് സാമുവൽ ഹെൻറി ജോൺ വർത്തിംഗ്ടൺ[1] (ജനനം 2 ഓഗസ്റ്റ് 1976). 2004-ൽ സോമർസോൾട്ട് എന്ന സ്വതന്ത്ര സിനിമയിലെ അഭിനയത്തിന് വർത്തിംഗ്ടണിന് AACTA അവാർഡ് ലഭിച്ചു. അവതാർ (2009), ടെർമിനേറ്റർ സാൽവേഷൻ (2009), ക്ലാഷ് ഓഫ് ദി ടൈറ്റൻസ് (2010), അതിന്റെ തുടർച്ചയായ വ്രാത്ത് ഓഫ് ദി ടൈറ്റൻസ് (2012), മാൻ ഓൺ എ ലെഡ്ജ് (2012), എവറസ്റ്റ് (2015) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്.
സാം വർതിംഗ്ടൻ | |
---|---|
ജനനം | |
പൗരത്വം | യുണൈറ്റഡ് കിംഗ്ഡം ഓസ്ട്രേലിയ |
കലാലയം | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമാറ്റിക് ആർട്ട് |
തൊഴിൽ | നടൻ |
സജീവ കാലം | 2000–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3 |
ടെലിവിഷനിൽ, അദ്ദേഹം തന്റെ ജന്മനാടായ ഓസ്‌ട്രേലിയയിൽ ഹോവാർഡ് എന്ന കഥാപാത്രമായി ഇൻ ലവ് മൈ വേ എന്ന പരമ്പരയിലും ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ ചുമതലയുണ്ടായിരുന്ന ടെലിവിഷൻ നാടകീയ മിനി-പരമ്പര ഡെഡ്‌ലൈൻ ഗല്ലിപ്പോളിയിൽ ഫിലിപ്പ് ഷൂലർ എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു. കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്‌സ് (2010) എന്ന വീഡിയോ ഗെയിമിലും അതിന്റെ തുടർച്ചകളായ കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്‌സ് II (2012), കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്‌സ് 4 (2018) എന്നിവയിലും അദ്ദേഹം നായക കഥാപാത്രമായ, ക്യാപ്റ്റൻ അലക്‌സ് മേസണിന് ശബ്ദം നൽകി. 2022-ൽ, അണ്ടർ ദി ബാനർ ഓഫ് ഹെവൻ എന്ന യഥാർത്ഥ ക്രൈം മിനി പരമ്പരയിൽ അദ്ദേഹം അഭിനയിച്ചു. 2004-ൽ, സോമർസോൾട്ട് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിൻറെ പേരിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന ചലച്ചിത്ര പുരസ്‌കാരം വർത്തിംഗ്ടണ് ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "Incident 123082579" (PDF). E! Online. Atlanta, Georgia, Police Department. 3 നവംബർ 2012. Archived from the original (PDF) on 13 ജനുവരി 2016. Retrieved 5 നവംബർ 2012.