അലക്സിയസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അലക്സിയസ് (വിവക്ഷകൾ) എന്ന താൾ കാണുക. അലക്സിയസ് (വിവക്ഷകൾ)

ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു അലക്സിയസ് III. അലക്സിയസ് ആഞ്ജലസ്, അലക്സിയസ് I ന്റെ പൗത്രനായ അൻഡ്രോണിക്കസ് ആഞ്ജലസിന്റെ രണ്ടാമത്തെ പുത്രനായിരുന്നു.

അലക്സിയസ് III
Αλέξιος Γ’ Άγγελος
Emperor of the Byzantine Empire
Alexios III from Promptuarii Iconum Insigniorum
ഭരണകാലം1195–1203
ജനനംc. 1153 (2024-08-18UTC08:53)
മരണം1211 (1212)
മുൻ‌ഗാമിIsaac II Angelos
പിൻ‌ഗാമിIsaac II Angelos and Alexios IV Angelos
ജീവിതപങ്കാളിEuphrosyne Doukaina Kamatera
അനന്തരവകാശികൾEirine Angelina
Anna Komnene Angelina
Eudokia Angelina
രാജവംശംAngelos dynasty
പിതാവ്Andronikos Dukas Angelos
മാതാവ്Euphrosyne Kastamonitissa

ചരിത്രം

തിരുത്തുക

1195-ൽ സൈന്യസഹായത്തോടെ ചക്രവർത്തിയായി. സഹോദരനായ ഐസക്ക് II നെ അന്ധനാക്കിയശേഷം തടവിൽ പാർപ്പിച്ചു. ബാൾക്കൻ പ്രദേശങ്ങളിൽ ബൈസാന്തിയൻ സാമ്രാജ്യത്തിനുണ്ടായിരുന്ന സ്വാധീനശക്തി അദ്ദേഹത്തിന്റെ കാലത്തു ക്ഷയിച്ചു. 1195-ലും 1196-ലും ബൾഗേറിയയ്ക്കെതിരായി അലക്സിയസ് III യുദ്ധം നടത്തിയെങ്കിലും അതു വിജയിച്ചില്ല. കുരിശുയുദ്ധത്തിലെ കക്ഷികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ച് 1203-ൽ കീഴടക്കി, ഐസക്ക് കകനെ വീണ്ടും ചക്രവർത്തിയാക്കി വാഴിച്ചു. ഇതിനെത്തുടർന്ന് അലക്സിയസ് III ത്രെയിസിലേക്കോടിപ്പോയി. അവിടെയുള്ള മോസിനേപെലിസിൽവച്ച് സിംഹാസനം വീണ്ടെടുക്കാൻ അന്ത്യശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നീടിദ്ദേഹം എപ്പിറസിലെ ഏകാധിപതിയായ മൈക്കയിൽ ആഞ്ജലസിന്റെ സംരക്ഷണയിലായി; തുടർന്ന് ഏഷ്യാമൈനറിലെത്തി ഇക്കോണിയം (കോനിയ) സുൽത്താന്റെ സഹായം സ്വീകരിച്ചു. അവിടെനിന്നും തന്റെ ജാമാതാവായ തിയോഡർ ലാസ്കാറസിനെതിരായി യുദ്ധം നടത്തി. 1210-ൽ തിയോഡർ അലക്സിയസ് III നെ തടവുകാരനാക്കി; നിക്കെയിലെ സന്ന്യാസാശ്രമത്തിലേക്കയച്ചു. അവിടെവച്ച് 1210-ൽ ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സിയസ് III (ഭ.കാ. 1195 - 1203) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സിയസ്_III&oldid=2196931" എന്ന താളിൽനിന്ന് ശേഖരിച്ചത്