24°30′S 69°15′W / 24.500°S 69.250°W / -24.500; -69.250

അറ്റക്കാമ മരുഭൂമി
മരുഭൂമി
നാസ വേൾഡ് വിൻഡ് എറ്റുത്ത ചിത്രം
രാജ്യങ്ങൾ ചിലി, പെറു, ബൊളീവിയ, അർജന്റീന
Area 105,000 കി.m2 (40,541 ച മൈ)
Biome മരുഭൂമി
മരുഭൂമിയുടെ ഭൂപടം. മഞ്ഞ നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നത് സാധാരണഗതിയിൽ അറ്റാക്കാമ മരുഭൂമി എന്ന് വിവക്ഷിക്കുന്ന പ്രദേശത്തെയാണ്. സെച്ച്യൂറ മരുഭൂമി, ആൾട്ടിപ്ലേനോ, പ്യൂണ ഡെ അറ്റാക്കാമ, നോർട്ടെ ചികോ എന്നീ പ്രദേശങ്ങൾ ഓറഞ്ച് നിറത്തിൽ കാണിച്ചിരിക്കുന്നു.
അറ്റക്കാമ മരുഭൂമിയുടെ തീരത്തുള്ള പാൻ ദെ അസൂകാർ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ഒരു ചില്ല്ല.
അറ്റക്കാമ മരുഭൂമി

തേക്കെ അമേരിക്കയിൽ ആന്തിസ് പർവ്വതനിരയുടെ പശ്ചിമഭാഗത്ത് ശാന്ത സമുദ്രത്തിന്റെ തീരത്തിൽ 966 കിലോ മീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന മഴപെയ്യാത്ത, അല്ലെങ്കിൽ മഴ തീരെ കുറവായി പെയ്യുന്ന ഒരു മരുഭൂമിയാണ്‌ അറ്റക്കാമ. ചിലിയുടെ ഉത്തരഭാഗത്ത് 181,300 ചതുരശ്ര കി.മീ വിസ്തൃതിയിൽ ഇത് സ്ഥിതിചെയ്യുന്നു[1]. നാസ, നാഷണൽ ജ്യോഗ്രഫിക്ക് തുടങ്ങിയ സംഘടനകളുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ്‌ ഇത്.[2][3][4][5] ഇതിനു കിഴക്കായി തൂക്കായി ഉയരുന്ന ആൻഡീസ് മലനിരകളാണുള്ളത്. ആന്തിസ് പർവ്വതനിരയുടെ സമുദ്രതീരത്തോട് ചേർന്ന ഭാഗം കാറ്റ് വീശുന്നതിനു തടസ്സം സൃഷ്ടിക്കുന്നതും മറ്റ് ഭൂമിശാസ്ത്രപരമായ കാരണങ്ങളും 20 ദശലക്ഷം വർഷം പ്രായമുള്ള ഈ മരുഭൂമിയെ നിലനിർത്തുന്നു.[6] ഈ മേഖലയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ലവണ അടിത്തറയും, മണൽ, ലാവാ അവശിഷ്ടങ്ങളുമാണ്‌.

ഭൂമിശാസ്ത്രം

തിരുത്തുക

വൻകരയുടെ പടിഞ്ഞാറൻ തീരത്ത് തെ. അക്ഷാംശം 5o മുതൽ 30o വരെയാണ് ഇതിന്റെ വ്യാപ്തി. പൊതുവേ തീരസമതലങ്ങളും ആൻഡീസ് ഉന്നതപ്രദേശങ്ങളുമായി അറ്റക്കാമയെ വിഭജിക്കാം. ഉയർന്ന പ്രദേശങ്ങൾ തെക്കുവടക്കായുള്ള മടക്കു പർവതങ്ങളും അവയ്ക്കിടയിലെ താഴ്വരകളുമാണ്. അവ ഒട്ടാകെ 900 മുതൽ 2700 വരെ മീറ്റർ ഉയരത്തിലാണ്. വെള്ളം ഒഴുകിക്കൂടുന്ന ഇടങ്ങളിൽ നൈട്രേറ്റ് തുടങ്ങിയ ധാതുക്കളുടെ നിക്ഷേപങ്ങൾ ലഭ്യമാണ്. പൊതുവേ ശുഷ്കപ്രകൃതിയാണുള്ളത്. ഉയർന്ന പ്രദേശങ്ങളിൽ മാത്രം വല്ലപ്പോഴും മഴ ലഭിക്കുന്നു. പടിഞ്ഞാറൻ തീരത്തുകൂടി ഒഴുകുന്ന ശീതജലപ്രവാഹംമൂലം മൂടൽമഞ്ഞ് ധാരാളമായി ഉണ്ടാകുന്നു.

ധാതുസമ്പത്ത്

തിരുത്തുക

ഭരണപരമായി ഈ മരുപ്രദേശം അന്റാഫഗസ്താ, അറ്റക്കാമ എന്നീ ജില്ലകളിൽപ്പെടുന്നു. വടക്കു ഭാഗത്തെ അറ്റക്കാമ ജില്ലയിൽ സാൻ ഫെലിക്സ്, സാൻ അംബ്രോയ്സോ എന്നീ ദ്വീപുകളുമുണ്ട്. ഇവിടം ഖനനപ്രധാനമായ മേഖലയാണ്; ചെമ്പും (എൽസാൽവഡോർ) ഇരുമ്പും (അൽഗറാബോ) വൻതോതിൽ ലഭിക്കുന്നു. സ്വർണം, വെള്ളി, കറുത്തീയം, അപട്ടൈറ്റ് എന്നിവയാണ് മറ്റു ധാതുക്കൾ. താഴ്വാരങ്ങളിൽ കൃഷിചെയ്തുവരുന്നു. സാമാന്യമായ തോതിൽ കന്നുകാലിമേച്ചിലും നടക്കുന്നു.

ചൊവ്വയുമായുള്ള താരതമ്യം

തിരുത്തുക

അന്റൊഫഗാസ്റ്റക്ക് 100 കി.മീ (60 മൈൽ) തെക്ക് ശരാശരി 3000 മീ. (10000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പലപ്പോഴും ചൊവ്വയുമായി താരതമ്യം ചെയ്യാറുണ്ട്. അന്യഗ്രഹവുമായുള്ള ഈ സാദൃശ്യം ചൊവ്വ പശ്ചാത്തലമായുള്ള പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണ വേദിയക്കിയിട്ടുണ്ട്. സ്പേസ് ഒഡിസി: വോയേജ് ടു ദി പ്ലാനെറ്റ് എന്ന ചലച്ചിത്രം പ്രത്യേക പരാമർശം അർഹിക്കുന്നു.

ചാന്ദ്ര താഴ്‌വര

തിരുത്തുക

സാൻ പെദരോ അറ്റക്കാമ എന്ന പട്ടണത്തിനു ഏകദേശം 13 കി.മീ(8 മൈൽ) പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ച്ന്ദ്രനിലെ ഉപരിതലത്തോടു വളരെ സാമ്യമുള്ളതാണ്.

കാലാവസ്ഥ

തിരുത്തുക

രാത്രി കാലങ്ങളിൽ താപനിലയിൽ വളരെയധികം വ്യതിയാനം കാണപ്പെടുന്നു. ചില പ്രദേശങ്ങളിൽ ഇത് -25° സെൽഷ്യസ് വരെ താഴെ പോവുന്നു. പകൽസമയത്ത് തണലുള്ളപ്പോൾ ഇത് 25° മുതൽ 30° വരെയാണ്. ദക്ഷിണാർദ്ധ രേഖാപ്രദേശത്തിനോട് ചേർന്നു കിടക്കുന്ന ഈ മേഖലയിൽ വേനൽക്കാലവും ശൈത്യകാലവും തമ്മിലുള കാലാവസ്ഥാവ്യതിയാനം വളരെ നേർത്തതാണ്. രാവിലെ 4°-10° സെൽഷ്യസ് വരെ അനുഭവപ്പെടുന്ന താപനില പിന്നീട് 45° സെൽഷ്യസ് വരെ എത്തുന്നു. സൂര്യാഘാത സാധ്യത വളരെ കൂടുതലായതിനാൽ ഇവിടം സന്ദർശിക്കുന്നവർ ഇത് പ്രധിരോധിക്കുന്നതിനായി സംരക്ഷക കണ്ണടകളും വസ്ത്രങ്ങളും കരുതേണ്ടത് വളരെ അത്യാവശ്യമാണ്.

ഉൾപ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ആപേക്ഷിക ആർദ്രത 18% വും തീരപ്രദേശങ്ങളിൽ ഇത് 98% വും ആണ്. അന്ദരീക്ഷമർദ്ദം 1017 മില്ലിബാറാണ്. ഈ പ്രദേശങ്ങളിൽ ചില ഋതുക്കളിൽ മദ്ധ്യാഹ്നത്തോട്‌ കൂടി അതിശക്തമായ വീശുന്ന കാറ്റ് 100 കി.മീ യിൽ അധികം വേഗത കൈവരിക്കുന്നു.

അതികഠിനമായ വരൾച്ച ആണ് ഈ മഴനിഴൽ പ്രദേശത്ത് പൊതുവേ കണ്ടു വരുന്നത് . എന്നാൽ 2011 ലെ ജൂലൈ മാസത്തിൽ അന്റാർട്ടിക്കയിൽ നിന്നും വീശി അടിച്ച അതിശക്തമായ ഒരു ശീത കൊടുംകാറ്റ് ഈ പീഠഭൂമിയിൽ പ്രവേശിക്കുകയും 30 സെ.മീ രേഖപ്പെടുത്തിയ ഹിമാപാതത്തിനു ഹേതുവാവുകയും ചെയ്തു[7]. തദ്ദേശവാസികളെ, പ്രത്യേകിച്ച് ഈ മരുപ്രദേശത്തുള്ള ബൊളീവിയയിലെ ജനങ്ങളെ ഒറ്റപ്പെടുത്തിയ ഇത്, പ്രദേശത്തെ ഖനികളുടെ പ്രവർത്തനം താൽക്കാലികമായി തടസപ്പെടുതാനും കാരണമായി. ഡ്രൈവർമാർ ഉൾപ്രദേശങ്ങളിൽ അകപ്പെടുകയും, ഇത് രക്ഷാപ്രവർത്തകരുടെ ജോലിഭാരം അധികമാക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും തീവ്രമായ കാലാവസ്ഥാ വ്യതിയാനമായി ചില സ്ഥലവാസികൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നു.[8]. എന്നാൽ ചില കാട്ടുചെടികൾ പൂക്കുന്നതിന് ഈ ജല ലഭ്യത കാരണമാവുകയും അത് ഈ മരുഭൂമിയിയെ ഒരു പുഷ്പാവരണം അണിയിക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം എന്നാണ് അറ്റക്കാമ മരുഭൂമിയെ പൊതുവേ വിശേഷിപ്പിച്ചു പോരുന്നത്. ചിലിയിലെ അന്റൊഫഗാസ്റ്റ[9] പ്രദേശത്തുള്ള യുംഗായ് പട്ടണം[10] പോലുള്ള സ്ഥലങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. ഈ പ്രദേശത്തെ വാർഷിക വർഷപാതം 1 മി.മീ യിൽ കുറവാണ്.

ഇതുവരെ മഴ രേഖപ്പെടുത്താത്ത ചില കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ ഈ പ്രദേശത്തുണ്ട്. ഈ മരുഭൂമിയുടെ മധ്യഭാഗത്തുള്ള ചിലിയിലെ അന്റൊഫഗാസ്റ്റ, കലാമ, കോപ്പിയാപ്പോ എന്നീ പ്രദേശങ്ങളിൽ തുടർച്ചയായ 4 വർഷങ്ങൾ വരെ മഴ രേഖപ്പെടുതാതിരുനിട്ടുണ്ട്[11]. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്താൽ1570നും 1971നും ഇടയിലുള്ള കാലഘട്ടത്തിൽ ഈ മരുഭൂമിയിൽ കാര്യമായ വർഷപാതം ലഭിച്ചിട്ടില്ലെന്ന് വിശസിച്ചു പോരുന്നു[1]. ഈ പ്രദേശത്തുള്ള വളരെ ഉന്നതമായ പർവ്വതങ്ങൾ വരെ മഞ്ഞിന്റെ അംശം ഇല്ലാതെ വരണ്ടു കാണപ്പെടുന്നു എന്നത് വളരെ വിചിത്രമായ ഒരു വസ്തുതയാണ്. അറ്റക്കാമയിലെ നദീതടങ്ങൾ 120,000 വർഷങ്ങളായി വരണ്ടു കിടക്കുകയാണെന്ന് ബ്രിട്ടീഷ്‌ ശാസ്ത്രകാരന്മാർ നടത്തിയിട്ടുള പഠനങ്ങൾ സൂചിപ്പിക്കുന്നു[12].

എന്നിരുന്നാലും, അറ്റക്കാമയിലെ ചില പ്രദേശങ്ങളിൽ താരതമ്യേന ശക്തമായ സമുദ്രജന്യമായ മൂടൽമഞ്ഞ് കണ്ടുവരുന്നു. തദ്ദേശീയമായി കാമൻചാച എന്നറിയപ്പെടുന്ന ഈ മൂടൽമഞ്ഞ് ചില ആൽഗകൾ, പായലുകൾ, കള്ളിമുൾ ചെടികൾ എന്നിവകളുടെ വളർച്ചയെ സഹായിക്കുന്നു.

ഭൂമിശാസ്ത്രപരമായി അറ്റക്കാമയിലെ വരൾച്ചയുടെ കാരണങ്ങൾ താഴെ പറയുന്നവയാണ്‌:

  • ആന്തിസ് പർവ്വതനിരകളുടെ അത്യുന്നതി ആമസോൺ തീരങ്ങളിൽ രൂപപ്പെടുന്ന മഴമേഘങ്ങൾ അറ്റക്കാമയിൽ എത്തുന്നതിനെ തടയുന്നു.
  • ഈ പ്രദേശത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി മാറ്റം വരുത്തുമായിരുന്ന മഴ കരയിലെക്കെതിപ്പെടാതെ കടലിൽ തന്നെ പെയ്തുപോവുന്നു. സമുദ്ര തീരത്തോട് തൊട്ടു കിടക്കുന്ന ഹംബോൾട്ട് ശീതജലപ്രവാഹമാണ് ഇതിനു പ്രധാന കാരണം.

സസ്യജാലം

തിരുത്തുക
 
പൂക്കുന്ന മരുഭൂമി

എൽ നിനോ എന്ന പ്രതിഭാസം ശൈത്യകാലത്ത്‌ ഉണ്ടാക്കുന്ന അധിക വർഷപാതം ചില വർഷങ്ങളിൽ അറ്റക്കാമയെ (പ്രത്യേകിച്ചു ഉത്തര ചിലിയിൽ) ചില അപൂർവ ഇനം സസ്യങ്ങൾ ഒരു പുഷ്പാവരണം കൊണ്ട് മൂടുന്നു. സെപ്തംബർ മുതൽ നവംബർ വരെ ഉള്ള കാലത്ത് കാണപ്പെടുന്ന ഈ പ്രതിഭാസം സ്പാനിഷ് ഭാഷയിൽ ദിസ്യെർതൊ ഫ്ലോരിദോ എന്നറിയപ്പെടുന്നു[13].

ഈ മരുഭൂമി, ചില അപൂർവമായ കള്ളിമുൾ ചെടികൾക്കും അതുപോലെ തന്നെ ജലശേഖരണികളായ മറ്റു ചില സസ്യങ്ങൾക്കും വാസസ്ഥലം ഒരുക്കുന്നു.

ജനങ്ങളുടെ തൊഴിൽ

തിരുത്തുക
 
അറ്റക്കാമയിലെ ഒരു പാത

വളരെ താഴ്ന്ന ജനസാന്ദ്രതയുള്ള അറ്റക്കാമയിലെ നഗരങ്ങൾ അധികവും ശാന്തസമുദ്ര തീരത്തോട് ചേർന്ന് കാണപ്പെടുന്നു[14]. ഉൾ പ്രദേശങ്ങളിലുള്ള ചില മരുപ്പച്ചകളും താഴ്‌വരകളും ചിലിയിലെ കൊളംബിയൻ സമൂഹങ്ങൾക്ക് മുൻപുള്ള ജനങ്ങളുടെ പ്രധാന ആവസകേന്ദ്രങ്ങലാണ്‌. ഈ മരുപ്പച്ചകളിൽ നഗരവികസനവും ജനസംഖ്യാ വളർച്ചയും വളരെ മുരടിച്ചതാണ് . ഇരുപതാം നൂറ്റാണ്ട് മുതൽ തീരദേശ നഗരങ്ങൾ, ഖനികൾ തുടങ്ങിയവയുമായി ഈ പ്രദേശത്തിന് ജലത്തിന് വേണ്ടിയുള്ള പല സംഘർഷങ്ങലിലും ഏർപ്പെടേണ്ടി വന്നിട്ടുണ്ട്.

സമുദ്ര നിരപ്പിന് 2000 മീ. (7000 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സാൻ പെദരോ അറ്റക്കാമ എന്ന പട്ടണം ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ പട്ടണത്തിലെ പ്രധാന ദേവാലയം 1577 ഇൽ നിർമ്മിച്ചത്‌ സ്പെയിൻകാരാണ്. ഇൻകാ സാമ്രാജ്യത്തിനു മുൻപുള്ള ചരിത്രാതീതമായ കാലഘട്ടത്തിൽ ഇവിടെ അറ്റക്കാമെന്യോ എന്ന ഗോത്രവർഗം താമസിച്ചിരുന്നു. ഇവർ നിർമ്മിച്ച കോട്ടകളാൽ ചുറ്റപ്പെട്ട പൂകാരാസ് എന്നറിയാപ്പെടുന്ന പട്ടണങ്ങൾ പ്രസിദ്ധിയാർജ്ജിചവയാണ്.

16, 17, 18 നൂറ്റാണ്ടുകളിലായി പണികഴിക്കപ്പെട്ട തീരദേശ നഗരങ്ങൾ, സ്പാനിഷ് ചക്രവർത്തിയുടെ സമയത്ത് പോടോസി പോലുള്ള ഖനികളിൽ ഉത്പാദിപ്പിച്ചിരുന്ന വെള്ളി കയറ്റുമതി ചെയ്യാനുള്ള തുറമുഖങ്ങളായി ഉപയോഗിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ചിലി, ബൊളിവിയ, പെറു എന്നീ രാജ്യങ്ങളുടെ അധീനയിൽ വന്ന അറ്റക്കാമ മരുഭൂമി അധികം താമസിയാതെ തന്നെ അതിർത്തി സംബന്ധമായും, അതുപോലെ തന്നെ ഇവിടെ കാണപ്പെടുന്ന സോഡിയം നിക്ഷേപത്തിന്റെ പേരിലുമുള്ള പല തർക്കങ്ങൾക്കും കാരണമായി. പസഫിക് യുദ്ധത്തിനു ശേഷം ഈ മരുപ്രദേശത്തിന്റെ ഭൂരിഭാഗവും ചിലിയുടെ അധീനതയിൽ വരികയും, തീരദേശ നഗരങ്ങളെ അന്ദർദ്ദേശീയ തുരമുഖങ്ങളായി വികസിപ്പിക്കുയും ചെയ്തു. ചിലിയൻ തൊഴിലാളികൾ ഈ തുറമുഖ നഗരങ്ങളിലേക്ക് വൻതോതിൽ കുടിയേറി പാർത്തു.

പത്തൊൻപതാം നൂറ്റാണ്ടിൽ ഗ്വാനോ, വെടിയുപ്പ് എന്നിവയുടെ അമിതമായ ആവശ്യം മൂലം മധ്യ ചിലിയിൽ നിന്നും ഈ പ്രദേശത്തേക്ക് ആളുകൾ വൻ തോതിൽ കുടിയേറിപ്പാർത്തത് ജനസംഖ്യ വളരെയധികം വർദ്ധിക്കുന്നതിനു കാരണമായി. ഇരുപതാം നൂറ്റാണ്ടിൽ നൈട്രേറ്റ് വ്യവസായം ക്ഷയിക്കുകയും മരുഭൂമിയിലെ ആൺ-ജനസംഖ്യ ചിലിയൻ സർക്കാരിനു തലവേദനയവുകയും ചെയ്തു. ഖനി മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള തർക്കം പ്രദേശത്ത് സംഘർഷാവസ്ഥ പരത്തി.

1950നു ശേഷം ചെമ്പു ഖനികൾ അറ്റക്കാമയെ വീണ്ടും സമൃദ്ധമാക്കി. എസ്കൊന്തിത, ചുകികമാറ്റ പൊർഫിരി ചെമ്പ് എന്നിവ അറ്റക്കാമയിലെ ചെമ്പ്‌ ഖനികലാണ്‌. സാൻ പെദരോ അറ്റക്കാമ, വയ്യെനാർ, ഫ്രെയ്രിന എന്നിവ ജനസാന്ദ്രതയുള്ള പട്ടണങ്ങളാണ്. സാൻ പെദരോ അറ്റക്കാമയിൽ കരകൌശല ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു ചന്തയുണ്ട്

ഉപേക്ഷിക്കപ്പെട്ട നൈട്രേറ്റ് ഖനികൾ

തിരുത്തുക

ലോകത്തിൽ ഏറ്റവും കൂടുതലായി സോഡിയം നൈട്രേറ്റ് നിക്ഷേപം കാണുന്നത് അറ്റക്കാമയിലാണ്. 1940കളുടെ ആദ്യം വരെ ഇതിന്റെ ഖനനം നടന്നിരുന്നു. ചിലിയും ബോളിവിയയും തമ്മിൽ ഈ പ്രകൃതിവിഭവങ്ങൾ മൂലമുണ്ടായ അറ്റക്കാമ അതിർത്തി തർക്കം 19ആം നൂറ്റാണ്ടിന്റെ ആദ്യം ആരംഭിച്ചു.

ഇന്ന് അറ്റക്കാമയിൽ ഒട്ടാകെയായി ചിതറിക്കിടക്കുന്ന ഏതാണ്ട് 170 ഉപേക്ഷിക്കപ്പെട്ട നൈട്രേറ്റ് (അല്ലെങ്കിൽ വെടിയുപ്പ്) ഖനികൾ ഉണ്ട്. ഇവയിൽ മിക്കവാറും അടച്ചു പൂട്ടിയത് ജർമനിയിൽ കൃത്രിമ നൈട്രേറ്റ് കണ്ടുപിടിക്കപ്പെട്ടത്തിനു (കാണുക - ഹാബർ പ്രക്രിയ) ശേഷമാണ്.

സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നീ ലോഹ ധാതുംക്കളും ബോറോൺ, ലിതിയം, സോഡിയം നൈട്രേറ്റ്‌, പൊട്ടാസിയം തുടങ്ങിയ ആലോഹധാതുക്കളും അറ്റക്കാമയിൽ ധാരാളമായി കാണുന്നു.

വാനനിരീക്ഷണ കേന്ദ്രങ്ങൾ

തിരുത്തുക

സമുദ്രോപരിതലത്തിൽ നിന്നുള്ള ഉയർന്ന സ്ഥാനം, മേഘരഹിതമായ ആകാശം, വരണ്ട അന്തരീക്ഷം, മലിനമല്ലാത്ത പ്രകാശം, പട്ടണങ്ങളിൽ നിന്നുള്ള റേഡിയോ വികിരണങ്ങളുടെ അഭാവം എന്നീ ഘടകങ്ങൾ മൂലം വാനനിരീക്ഷണത്തിന് ലോകത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ പ്രദേഷങ്ങളിലൊന്നാണ്‌ അറ്റക്കാമ. തെക്കൻ യൂറോപ്യൻ വാനനിരീക്ഷനശാല (European Southern Observatory) പ്രവർത്തിപ്പിക്കുന്ന രണ്ട് പ്രധാനപ്പെട്ട നിരീക്ഷണകേന്ദങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

  • ദി ലാ സില്ല നിരീക്ഷണകേന്ദ്രം (La Silla Observatory)
  • ദി പരാനൽ നിരീക്ഷണകേന്ദ്രം (Paranal Observatory), ഇവിടെ വളരെ വലിയ ദൂരദർശിനി (The Large Telescope) സ്ഥിതി ചെയ്യുന്നു. അൽമ(ALMA) എന്ന് പേരുള്ള ഒരു പുതിയ റേഡിയോ ദൂരദർശിനി ഇവിടെയുള്ള Llano de Chajnantor-ൽ ജപ്പാൻ, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, കാനഡ, ചിലി എന്നിവർ സംയുക്തമായി ഒക്ടോബർ 3, 2011 ന് സ്ഥാപിച്ചു. സി.ബി.ഐ, എ.എസ്.ടി.ഇ, എ.സി.ടി. എന്നിവപൊലുള്ള നിരവധി പദ്ധതികൾ Chajnantor പ്രദേശത്ത് 1999 മുതൽ പ്രവർത്തിച്ചുവരുന്നു.

കായിക വിനോദങ്ങൾ

തിരുത്തുക

കാറോട്ടം പോലുള്ള തുറസ്സായ ഭൂപ്രദേശത്ത് നടക്കുന്ന കായിക വിനോദപ്രേമികളുടെ ഒരു ഇഷ്ട സ്ഥലമാണ്‌ അറ്റക്കാമ. ബാഹ അറ്റക്കാമ റാലി, ബാഹ ചിലി റാലി, ടഗോനിയ റാലി തുടങ്ങിയ നിരവധി വാഹന റാലി മത്സരങ്ങൾക്ക് ഇവിടം വേദിയാവാറുണ്ട്. എ.എസ്.ഓ. യുടെ 2009 മുതലുള്ള എല്ലാ വർഷങ്ങളിലും ഇവിടെ ദഖാർ റാലി നടത്തിവരുന്നു. കോപിയാപോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മണൽക്കുന്നുകൾ ഈ തരത്തിലുള്ള കായികമത്സരങ്ങൾക്ക് വളരെ യോജിച്ചതാണ്. സമീപഭാവിയിലുള്ള ദഖാർ റാലി മത്സരങ്ങൾ ചിലിയിൽ നടക്കുന്നാതായിരിക്കും. 2013ലെ ദഖാർ റാലിയുടെ ആസൂത്രണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.

ഇവിടെ നടന്നുവരുന്ന മറ്റൊരു കായിക വിനോദമാണ്‌ സാൻഡ്‌ബോർഡിംഗ്. മണൽക്കുന്നുകൾ ഉപയോഗിച്ചു നടക്കുന്ന വിനോദമായ സാൻഡ്‌ബോർഡിംഗ് സ്പാനിഷ്‌ പടം ഡ്യൂണ എന്നാണ്‌.

അറ്റക്കാമയിലെ ചില ഭാഗങ്ങൾ കാൽനടയായി കുറുകെ കടന്ന് നടക്കുന്ന മറ്റൊരു കായിക ഇനമാണ് അറ്റക്കാമ ക്രോസ്സിങ്ങ്.

സൗര കാറോട്ട മത്സരം

തിരുത്തുക

സൌരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന 18 കാറുകൾ പങ്കെടുത്ത ഒരു കാരോട്ടമാത്സരം ഇവിടെ 2012 നവംബർ 15 മുതൽ 19 വരെ നടന്നു. ലാ മസേദ എന്ന രാഷ്ട്രപതി വസതിയുടെ മുന്നിൽ എല്ലാ കാറുകളും മത്സരത്തിന് മുന്പ് പ്രദർശിപ്പിച്ചിരുന്നു.

ചിത്രശാല

തിരുത്തുക
  1. 1.0 1.1 റൈറ്റ്, ജോൺ W.(ed.) (2006). ദി ന്യൂയോർക്ക് ടൈംസ് വാർഷികപ്പതിപ്പ് (2007 ed.). ന്യൂയോർക്ക്, ന്യൂയോർക്ക്: പെൻ‌ഗ്വിൻ ബുക്സ്. p. 456. ISBN 0-14-303820-6. {{cite book}}: |first= has generic name (help); Unknown parameter |coauthors= ignored (|author= suggested) (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-18. Retrieved 2009-05-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-08. Retrieved 2009-05-21.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-06-06. Retrieved 2009-05-21. Archived 2012-02-29 at the Wayback Machine.
  5. Jonathan Amos (8 December 2005). "Chile desert's super-dry history". BBC News. Retrieved 29 December 2009.
  6. Tibor, Dunai(Dr.). Amazing Nature. http://www.nature-blog.com/2007/10/atacama-desert-dryest-place-on-earth.html Archived 2008-08-28 at the Wayback Machine.. Retrieved 3/24/08
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-22. Retrieved 2012-12-30.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-27. Retrieved 2012-12-09.
  9. Boehm, Richard G. (2006). The World and Its People (2005 ed.). Columbus, Ohio: Glencoe. p. 276. ISBN 0-07-860977-1. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  10. യുംഗായ് - ലോകത്തിലെ ഏട്ടവും വരണ്ട പ്രദേശം
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-18. Retrieved 2009-05-21.
  12. "Chile desert's super-dry history". BBC News. 8 December 2005. Retrieved 25 April 2010.
  13. അറ്റക്കാമയിലെ മനോഹരമായ പൂക്കുന്ന മരുഭൂമി http://digitaljournal.com/article/314391
  14. തെക്കെ അമേരിക്കയുടെ ഭൗതിക ഭൂപടം

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റക്കാമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറ്റക്കാമ_മരുഭൂമി&oldid=3992497" എന്ന താളിൽനിന്ന് ശേഖരിച്ചത്