അരുൾമിഗു സ്വാമിനാഥ സ്വാമി ക്ഷേത്രം, സ്വാമിമല

സ്വാമിമലയിൽ സ്ഥിതി ചെയ്യുന്ന മുരുക ദേവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് അരുൾമിഗു സ്വാമിനാഥ സ്വാമി ക്ഷേത്രം. ഇന്ത്യയിലെ തമിഴ്‌നാടിൽ തഞ്ചാവൂർ ജില്ലയിൽ കാവേരി നദിയുടെ കൈവഴിയുടെ തീരത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആറുപടൈവീടുകളിൽ മുരുകന്റെ നാലാമത്തെ വാസസ്ഥലമാണ് ഈ ക്ഷേത്രം. പ്രധാന ദേവതയായ സ്വാമിനാഥസ്വാമിയുടെ ക്ഷേത്രം 60 അടി (18 മീ) ഉയരമുള്ള കുന്നിൻ മുകളിലാണ്. അമ്മ മീനാക്ഷി (പാർവതി), അച്ഛൻ ശിവൻ (സുന്ദരേശ്വരർ) എന്നിവരുടെ ആരാധനാലയം കുന്നിന് താഴെ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് മൂന്ന് ഗോപുരങ്ങൾ, അറുപത് പടികൾ എന്നിവയുണ്ട്. പടികൾ ഓരോന്നിനും അറുപത് തമിഴ് വർഷങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്.[1] വാർഷിക വൈകാശി വിശാഖം ഉത്സവത്തിൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്നു.

Arulmigu Swaminatha Swamy Temple
அருள்மிகு சுவாமிநாத சுவாமி திருக்கோயில்
Temple's Main Entrance
View of the entrance
അരുൾമിഗു സ്വാമിനാഥ സ്വാമി ക്ഷേത്രം, സ്വാമിമല is located in Tamil Nadu
അരുൾമിഗു സ്വാമിനാഥ സ്വാമി ക്ഷേത്രം, സ്വാമിമല
Location in Tamil Nadu, India
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSwamimalai
നിർദ്ദേശാങ്കം10°57′25″N 79°19′33″E / 10.956844°N 79.325776°E / 10.956844; 79.325776
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിSwaminatha(Kartikeya)
ജില്ലThanjavur
സംസ്ഥാനംTamil Nadu
രാജ്യം India
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംDravidian
സ്ഥാപകൻCholas

പുരാണമനുസരിച്ച്, ശിവപുത്രനായ മുരുകൻ ഈ സ്ഥലത്ത് വെച്ച് തന്റെ പിതാവിന് പ്രണവ മന്ത്രത്തിന്റെ (ഓം ) അർത്ഥം പറഞ്ഞു കൊടുക്കുകയും അതിനാൽ സ്വാമിനാഥസ്വാമി എന്ന പേര് നേടുകയും ചെയ്തു.[1] ബിസി രണ്ടാം നൂറ്റാണ്ടിൽ സംഘകാലം മുതൽ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പരാന്തക ചോഴൻ ഒന്നാമൻ പരിഷ്കരിച്ച് പുനർനിർമിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 1740 ൽ ഹൈദർ അലിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ആംഗ്ലോ-ഫ്രഞ്ച് യുദ്ധത്തിൽ ഈ ക്ഷേത്രത്തിന് വലിയ നാശനഷ്ടമുണ്ടായി. ആധുനിക കാലത്ത് ഈ ക്ഷേത്രം പരിപാലിക്കുകയും ഭരിക്കുകയും ചെയ്യുന്നത് തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലിജ്യസ് എൻഡോവ്‌മെന്റ് ബോർഡാണ്.

ഇതിഹാസവും ചരിത്രവും

തിരുത്തുക
 
ബേസ്മെന്റിൽ നിന്ന് ക്ഷേത്രത്തിന്റെ കാഴ്ച

ഹിന്ദു ഐതീഹ്യ പ്രകാരം, സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവ് ശിവഭഗവാന്റെ വാസസ്ഥലമായ കൈലാസ പർവ്വതം സന്ദർശിക്കുന്ന സമയത്ത് ശിവ പുത്രനായ മുരുകനോട് അനാദരവ് കാണിച്ചു. ബാല മുരുകൻ ബ്രഹ്മാവിനോട് അദ്ദേഹം എങ്ങനെയാണ് ജീവികളെ സൃഷ്ടിക്കുന്നുവെന്ന് ചോദിച്ചു. വേദങ്ങളുടെ (ഹിന്ദു വേദഗ്രന്ഥങ്ങളുടെ) സഹായത്തോടെയാണ് താൻ ജീവികളെ സൃഷ്ടിക്കുന്നതെന്ന് ബ്രഹ്മാവ് പറഞ്ഞു. അതുകേട്ട മുരുകൻ ബ്രഹ്മാവിനോട് വേദപാരായണം നടത്താൻ ആവശ്യപ്പെട്ടു. പ്രണവ മന്ത്രമായ "ഓം" ചൊല്ലി പാരായണം ആരംഭിച്ച ബ്രഹ്മാവിനോട് പ്രണവ മന്ത്രത്തിന്റെ അർത്ഥം വിശദീകരിക്കാൻ മുരുകൻ ആവശ്യപ്പെട്ടു. ബ്രഹ്മാവ് അത്തരമൊരു ചോദ്യം കുട്ടിയിൽ നിന്ന് പ്രതീക്ഷിച്ചില്ല, അദ്ദേഹത്തിന് മറുപടി നൽകാൻ കഴിഞ്ഞില്ല. [2] കോപിഷ്ടനായ മുരുകൻ ബ്രഹ്മാവിനെ നെറ്റിയിൽ മുഷ്ടിചുരുട്ടി അടിച്ച് തുറങ്കലിൽ അടച്ചു. ബ്രഹ്മാവിന് പകരം മുരുകൻ സ്രഷ്ടാവിന്റെ വേഷം ഏറ്റെടുത്തു. ദേവന്മാർ ബ്രഹ്മാവിനെ മോചിപ്പിക്കാൻ മുരുകനുമായി ചർച്ച നടത്താൻ വിഷ്ണുവിനോട് അഭ്യർത്ഥിച്ചു. വിഷ്ണുവിന് പക്ഷെ അവരെ സഹായിക്കാനായില്ല, അവസാന ആശ്രയമെന്ന നിലയിൽ ശിവൻ ബ്രഹ്മാവിന്റെ രക്ഷയ്ക്കായി പോയി. [3]

 
ഓം തമിഴ് ലിപിയിൽ

ശിവൻ മുരുകന്റെ അടുത്തെത്തി ബ്രഹ്മാവിനെ കാര്യാഗൃഹത്തിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ഓം എന്നതിന്റെ അർത്ഥം ബ്രഹ്മാവിന് അറിയില്ലെന്ന് പറഞ്ഞ് മുരുകൻ അദ്ദേഹത്തെ വിട്ടയക്കാൻ വിസമ്മതിച്ചു. ഓമിന്റെ അർത്ഥം വിശദീകരിക്കാൻ ശിവൻ മുരുകനോട് ആവശ്യപ്പെടുകയും മുരുകൻ ശിവന് ഓം എന്നതിന്റെ അർത്ഥം പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഗുരു മുഖത്തുനിന്നെന്നപോലെ ഓമിന്റെ അർഥം ശ്രവിച്ച ശിവൻ മുരുകന് "സ്വാമിനാഥ സ്വാമി" എന്ന പേര് നൽകി. [4] ഈ പേരിന്റെ അർത്ഥം "ശിവന്റെ ഗുരു" എന്നാണ്. [5] ഐതിഹ്യം അനുസരിച്ച്, മുരുക ക്ഷേത്രം കുന്നിൻ മുകളിലാണ്, അച്ഛൻ ശിവന്റെ ദേവാലയം അടിവാരത്തും. [6]

സ്കന്ദ പുരാണ പ്രകാരം, എല്ലാ ദേവന്മാരും ഒന്നിച്ച് കൈലാസത്തിൽ ശിവ- പാർവ്വതി വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ പോയി. അതിന്റെ ഫലമായി ഭൂമി ഒരു ദിശയിലേക്ക് ചരിഞ്ഞു. ചരിവ് തുലനം ചെയ്യാൻ തെക്ക് ഭാഗത്തേക്ക് പോകാൻ ശിവൻ അഗസ്ത്യ മുനിയോട് ആവശ്യപ്പെട്ടു. [7] തെക്ക് ഭാഗത്ത് സ്ഥാപിക്കാൻ രണ്ട് കുന്നുകൾ ചുമലിൽ വഹിക്കാൻ അഗസ്ത്യൻ ഹിടുംബൻ എന്ന അസുരനെ നിയോഗിച്ചു. അസുരൻ കുന്നുകളും താങ്ങി തെക്കോട്ട് കൊണ്ടുപോകും വഴി ഒരിടത്ത് വിശ്രമിച്ചു. വിശ്രമശേഷം കുന്നുകളിലൊന്ന് ഉയർത്താൻ ശ്രമിച്ച് കഴിയാതെ വരുമ്പോഴാണ് കുന്നിൻ മുകളിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ കാണുന്നത്. അസുരൻ യുവാവിനോട് യുദ്ധത്തിനൊരുങ്ങുമ്പോൾ അഗസ്ത്യ മുനി കാർത്തികേയനാണ് ആ യുവാവെന്ന് തിരിച്ചറിഞ്ഞ് അസുരനോട് കാർത്തികേയനോട് മാപ്പ് അപേക്ഷിക്കാൻ പറഞ്ഞു. യുവാവ് നിന്ന കുന്ന് അവിടെ തന്നെ ഇരിക്കട്ടെയെന്ന് കാർത്തികേയൻ പറഞ്ഞു. ആ കുന്ന് ആണ് പഴനി മല എന്ന് ഐതീഹ്യം. മുരുകന്റെ ആവശ്യപ്രകാരം ഒരു കുന്ന് അവിടെത്തന്നെ സ്ഥാപിച്ച് അസുരൻ മറ്റേ കുന്നിനെ സ്വാമിമലയിലേക്ക് കൊണ്ടുപോയി എന്ന് ഐതീഹ്യം. [8]

വാസ്തുവിദ്യ

തിരുത്തുക
 
ക്ഷേത്രം

സ്വാമിമലയിലെ മുരുകൻ "ബാലമുരുകൻ" എന്നും "സ്വാമിനാഥ സ്വാമി" എന്നും അറിയപ്പെടുന്നു. ഒരു കുന്നിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ് ഭാഷയിൽ അത്തരമൊരു കുന്നിനെ "കാട്ടു മലൈ" എന്ന് വിളിക്കുന്നു. നേരത്തെ ഇതിനെ "തിരുവരകം" എന്നാണ് വിളിച്ചിരുന്നത്. ക്ഷേത്രത്തിന് മൂന്ന് ഗോപുരങ്ങൾ ഉണ്ട്. ക്ഷേത്രത്തിലേക്ക് അറുപത് പടികളുണ്ട്, അവ ഓരോന്നിനും അറുപത് തമിഴ് വർഷങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. സ്വാമിനാഥസ്വാമിയുടെ വിഗ്രഹത്തിന് 6 അടി (1.8 മീ) ഉയരം ഉണ്ട്. വിഗ്രഹത്തിൽ ചാർത്താൻ സ്വർണ്ണ കവചങ്ങളും സ്വർണ്ണ കിരീടങ്ങളും വജ്ര നിർമ്മിത വേലും ഉണ്ട്. ക്ഷേത്ര മതിലിന് പുറത്ത് ഒരു വിനായക ക്ഷേത്രം ഉണ്ട്. ജില്ലയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. [9] [10] മുരുകന്റെ യഥാർത്ഥ വാഹനം ആനയാണെന്ന് വിശ്വസിക്കപ്പെടുന്നു.

മതപരമായ പ്രാധാന്യം

തിരുത്തുക
 
ഓം ചിഹ്നം
സപ്തവിഗ്രഹ മൂർത്തികൾ
 
ഓം ചിഹ്നം
എല്ലാ ശിവക്ഷേത്രങ്ങളിലും ക്ഷേത്രത്തിന് ചുറ്റുമുള്ള ഏഴ് പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏഴ് പ്രധാന ഉപദേവതകളാണ് സപ്ത വിഗ്രഹ മൂർത്തികൾ
പ്രതിഷ്ഠ ക്ഷേത്രം സ്ഥാനം
ശിവൻ മഹാലിംഗസ്വാമി ക്ഷേത്രം തിരുവിദൈമരുദൂർ
വിനായക വെള്ളായി വിനയഗർ ക്ഷേത്രം തിരുവാലഞ്ചുഴി
മുരുകൻ സ്വാമിമലൈ മുരുകൻ ക്ഷേത്രം സ്വാമിമലൈ
നടരാജൻ നടരാജർ ക്ഷേത്രം ചിദംബരം
ദുർഗ തേനുപുരിശ്വര ക്ഷേത്രം പട്ടേശ്വരം
ദക്ഷിണമൂർത്തി ആപത്‍സഹായേശ്വര ക്ഷേത്രം അലങ്കുടി
നവഗ്രഹ സൂര്യനാർ കോവിൽ സൂര്യനാർ കോവിൽ

മുരുകന്റെ ആറു പ്രധാന വാസസ്ഥലങ്ങളായി വിശ്വസിക്കപ്പെടുന്ന ആറുപടൈ വീടുകഈൽ ഒന്നാണ് സ്വാമിമല ക്ഷേത്രം മുരുകന്റെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ ആറ് ക്ഷേത്രങ്ങൾ. [11] [12]

ആരാധനയും മതപരമായ ആചാരങ്ങളും

തിരുത്തുക
 
ക്ഷേത്രത്തിലെ രണ്ടാം നില

ഉത്സവകാലത്തും ദിവസേനയും ക്ഷേത്ര പുരോഹിതന്മാർ പൂജകൾ നടത്തുന്നു. തമിഴ്‌നാട്ടിലെ മറ്റ് ശിവക്ഷേത്രങ്ങളെപ്പോലെ ഇവിടുത്തെ പുരോഹിതന്മാരും ബ്രാഹ്മണ ഉപജാതിക്കാരായ ശൈവ സമുദായത്തിൽ പെട്ടവരാണ്. രാവിലെ 5: 30 ന് ഉഷത്കാലം, രാവിലെ 8 ന് കാലശാന്തി, രാവിലെ 10 മണിക്ക് ഉച്ചികാലം, വൈകിട്ട് 5 ന് സായരക്ഷൈ, വൈകിട്ട് 7 മണിക്ക് ഇരണ്ടാംകാലം, 8 മണിക്ക് അർദ്ധജന്മം എന്നിങ്ങനെ ദിവസത്തിൽ ആറ് തവണ പൂജാ കർമ്മങ്ങൾ നടത്തുന്നു. ഓരോ പൂജാ കർമ്മത്തിലും നാലു ഘട്ടങ്ങളാണുള്ളത്: അഭിഷേകം, അലങ്കാരം, നിവേദ്യം, സ്വാമിനാഥസ്വാമിക്കായി ദീപാരാധന എന്നിവയാണ് അവ. നാദസ്വരം, തവിൽ എന്നിവ പൂജാസമയത്ത് ഉപയോഗിക്കുന്നു. അമാവാസി, കിരുതിഗൈ, പൌർണ്ണമി, ചതുർഥി തുടങ്ങിയ പ്രതിമാസ ആചാരങ്ങളുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ വൈകാസി വിശാഖം തമിഴ് മാസമായ വൈകാസി (മെയ്-ജൂൺ) മാസത്തിൽ ആഘോഷിക്കുന്നു. ഹിന്ദു പുരാണ പ്രകാരം ഇന്ദ്രൻ വിശാഖ നക്ഷത്ര ദിനത്തിൽ സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുകയും അരികേശ എന്ന അസുരനെ പരാജയപ്പെടുത്താൻ ശക്തി നേടുകയും ചെയ്തു എന്നാണ് വിശ്വാസം. [4]

  1. 1.0 1.1 Madhuraj, R. L. Harilal, Photos:. "ആറുപടൈ വീടുകൾ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-23.{{cite news}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  2. Bhoothalingam, Mathuram (2016). S., Manjula (ed.). Temples of India Myths and Legends. New Delhi: Publications Division, Ministry of Information and Broadcasting, Government of India. pp. 48–52. ISBN 978-81-230-1661-0.
  3. R.K., Murthi. Tales of Lord Kartikeya. Pitambar Publishing. ISBN 9788120907690.
  4. 4.0 4.1 Clothey 1978, pp. 127–128
  5. Clothey 1978, p. 108
  6. "Legend Connected with The Temple". Swaminathaswamy Temple administration. Archived from the original on 2013-12-11. Retrieved 2013-11-30.
  7. dr.akila sivaraman (2006). sri kandha puranam (english). GIRI Trading Agency Private, 2006. p. 49. ISBN 9788179503973.
  8. Bhoothalingam 2011, pp. 48–52
  9. "What to see – Thanjavur district attractions". Thanjavur District Administration. Archived from the original on 2013-05-18. Retrieved 2013-07-07.
  10. "About the Temple". Swaminathaswamy Temple administration. Archived from the original on 2013-12-11. Retrieved 2013-11-30.
  11. Cush, Denise; Robinson, Catherine; York, Michael (2008). Encyclopedia of Hinduism. Psychology Press. p. 839. ISBN 9780700712670.
  12. Clothey 1978, p. 83

കൂടുതൽ വായനക്ക്

തിരുത്തുക