ആടൈ (English:Dress) 2019 ജൂലൈ 19ന് പ്രദർശനത്തിനെത്തിയ ഒരു തമിഴ്ഭാഷ ത്രില്ലർ ഡ്രാമ ചലച്ചിത്രമാണ്. മേയാതമാൻ എന്ന ചിത്രത്തിന് ശേഷം രത്ന കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രമായി അമല പോൾ അഭിനയിച്ചു.അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത് . മുൻനിര നായികമാർ ചെയ്യാൻ മടിക്കുന്ന ബോൾഡായ കഥാപാത്രമാണ് അമല ചിത്രത്തിൽ അവതരിപ്പിച്ചത്. ടീസറിൽ അർദ്ധനഗ്നയായാണ് അമല എത്തിയത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്.ചിത്രത്തിൻറ്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലാ പോളിനെ കാണാനാകുന്നത്.പ്രവീൺ കുമാർ സംഗീത സംവിധാനം നിർവഹിയ്ക്കുന്ന ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം ചെയ്തത് വിജയ് കാർത്തിക് കണ്ണനാണ്. വയലൻസിൻറ്റെ അതിപ്രസരം കാരണം ഈ ചിത്രത്തിന് എ(A) സർട്ടിഫിക്കറ്റാണ് ലഭിച്ചത്.ബോക്സ് ഓഫീസിൽ പരാജയം നേരിടേണ്ടി വന്നു ഈ ചിത്രത്തിന്.

ആടൈ
സംവിധാനംരത്ന കുമാർ
നിർമ്മാണംവിജി സുബ്രഹ്മണ്യൻ
രചനരത്ന കുമാർ
അഭിനേതാക്കൾഅമല പോൾ
വിവേക് പ്രസന്ന
ശ്രീ രഞ്ചിനി
സംഗീതംപ്രദീപ് കുമാർ
ഊർക്ക (ബാന്റ്)
ഛായാഗ്രഹണംവിജയ് കാർത്തിക് കണ്ണൻ
ചിത്രസംയോജനംഷഫീഖ് മുഹമ്മദ് അലി
സ്റ്റുഡിയോവി സ്റ്റുഡിയോസ്
റിലീസിങ് തീയതി2019 ജൂലൈ 19
രാജ്യംഇന്ത്യ
ഭാഷതമിഴ്/തെലുങ്ക്
സമയദൈർഘ്യം199 മിനിറ്റ്

കഥാസാരം തിരുത്തുക

മാധ്യമപ്രവർത്തകയാണ് കാമിനി(അമല പോൾ)). എന്നാൽ വാർത്തകളോടല്ല കാമിനിയുടെ ഇഷ്ടം. ജോലി ചെയ്യുന്നത് വാർത്താ ചാനലിൽ ആണെങ്കിലും ആളുകളെ പറ്റിക്കുന്ന ഒരു പരിപാടിയുടെ അണിയറപ്രവർത്തകരിൽ ഒരാളാണ് കാമിനി. ആളുകളെ പേടിപ്പിക്കുന്നതിലും പറ്റിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന കാമിനിയെ സഹപ്രവർത്തകർ പോലും പരാമർശിക്കുന്നത് 'സാഡിസ്റ്റ്' എന്ന വാക്ക് ഉപയോഗിച്ചാണ്. കാമിനി ജോലി ചെയ്യുന്ന ചാനൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്ന ദിവസമാണ് ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്.

ആളുകളെ പറ്റിച്ചു നടക്കുന്നതുപോലെ എളുപ്പമല്ല ലൈവ് ആയി വാർത്ത വായിക്കാൻ എന്ന സഹപ്രവർത്തകയുടെ പരാമർശം കാമിനി വെല്ലുവിളിയായി ഏറ്റെടുക്കുന്നു. തെറ്റുവരുത്താതെ വാർത്ത വായിക്കാൻ മാത്രമല്ല വേണമെങ്കിൽ വിവസ്ത്രയായും വാർത്ത വായിക്കുമെന്ന് കാമിനി പ്രഖ്യാപിക്കുന്നു. ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കപ്പെട്ട ഓഫീസ് കെട്ടിടത്തിൽ പിറന്നാൾ ആഘോഷിക്കാൻ കാമിനിയും സുഹൃത്തുക്കളും തീരുമാനിക്കുന്നത്. എന്നാൽ ആ ആഘോഷരാത്രിക്കു ശേഷം കാമിനി കണ്ണുതുറക്കുന്നത് ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളിലേക്കാണ്. ആരുമില്ലാത്ത ഓഫീസ് കെട്ടിടത്തിൽ പൂർണനഗ്നയായി കാമിനി അകപ്പെടുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു.

അഭിനേതാക്കൾ തിരുത്തുക

റിലീസ് തിരുത്തുക

2019 ജൂലൈ 19ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയെങ്കിലും മോർണിംങ്ങ് ഷോയും നൂൺ ഷോയും പ്രദർശപ്പിക്കാൻ സാധിച്ചില്ല.അപ്രതീക്ഷിതമായി റിലീസിംഗ് പ്രതിസന്ധി നേരിട്ട ഈ ചിത്രം വേൾഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളിൽ ഫസ്റ്റ് ഷോ ആയിട്ടാണ് പ്രദർശനം ആരംഭിച്ചത്.തീയേറ്ററുകൾക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടർന്നാണ് ചിത്രത്തിന്റെ നൂൺ, മാറ്റിനി ഷോകൾ റദ്ദാക്കേണ്ടി വന്നത്.

പബ്ലിസിറ്റി തിരുത്തുക

സമീപകാലത്ത് കോളിവുഡിൽ ഏറ്റവുമധികം കാത്തിരിപ്പുയർത്തിയ സിനിമയാണ് 'ആടൈ'.പ്രീ-പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വമ്പൻ പബ്ലിസിറ്റിയാണ് ചിത്രം നേടിയത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതാനും ഷോട്ടുകളിൽ നഗ്നയായി സ്‌ക്രീനിലെത്തുന്ന അമല പോളിന് കൈയടികളേക്കാളേറെ വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. നഗ്നതാ പ്രദർശനമുള്ള ചിത്രത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകൾ തടയണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്ത് വന്നിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുത്തുക

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2018 സെപ്റ്റംബർ 4നാണ് പുറത്ത് വന്നത്.ഈ പോസ്റ്ററിലെ ദൃശ്യം കണ്ട് വളരെ പ്രതീക്ഷയിൽ ആണ് ഈ ചിത്രത്തെ ഉറ്റു നോക്കിയത്.2019 ജൂലൈ 8നാണ് ഈ ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ റിലീസ് ചെയ്തത്.

ചിത്രീകരണം തിരുത്തുക

ചിത്രത്തിൽ അമലാ പോൾ നഗ്നയായ് അഭിനയിച്ചിട്ടുണ്ട്.വിശ്വസ്തരായ 15 പേരെ മാത്രമാണ് ഈ സീൻ ചിത്രീകരിക്കാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉൾപ്പെടുത്തിയത്. മൊബൈൽ ഫോൺ ഉൾപ്പെടെ നിരോധിച്ചു കൊണ്ടുള്ള സുരക്ഷ ഉറപ്പാക്കിയാണ് ഈ സീൻ ചിത്രീകരിച്ചത്.

സംഗീതം തിരുത്തുക

പ്രവീൺ കുമാറും ഊർക്ക ബാൻറ്റും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ആടൈ
ശബ്ദട്രാക്ക് by പ്രവീൺ കുമാർ
Recorded2019
# ഗാനംഗായകർ ദൈർഘ്യം
1. "നീ വാനവില്ല"  ശക്തി ശ്രീ ഗോപാലൻ 5:10
2. "ഒന്നുമില്ല"  ഭരത് ശങ്കർ 3:42
3. "ആടൈ തീം സോങ്ങ്"  പ്രദീപ് കുമാർ 3:19

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആടൈ&oldid=3276101" എന്ന താളിൽനിന്ന് ശേഖരിച്ചത്