അഭിമാൻ (1973ലെ ചലച്ചിത്രം)

രജീന്ദ്ര സിങ് ബേഡി,ബിരേഷ് ചാറ്റർജി,നബേന്ദു ഘോഷ്,ഋഷികേശ് മുഖർജി,മോഹൻ എൻ സിപ്പി,ബിരേഷ് ത്രിപാഠി തുടങ്ങിയവർ ചേർന്ന് എന്നിവ രചിച്ച് ഋഷീകേശ് മുഖർജിസംവിധാനം ചെയ്ത് 19738ൽ പുറത്തിറങ്ങിയ ഹിന്ദിചലച്ചിത്രമാണ് അഭിമാൻ.അമിതാഭ് ബച്ചൻ,ജയ ബച്ചൻ,അസ്രാണി,ബിന്ദു,എ.കെ ഹങ്ഗൽ തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം മജ്രൂഷ് സുൽത്താൻ പുരി രചിച്ച് എസ്. ഡി ബർമ്മൻ ഈണം പകർന്ന ഗാനങ്ങൾ ആണ്. മുഹമ്മദ് റാഫി ലതാ കിഷോർ തുടങ്ങിയ ഗായകർ ആണ് ആ ഗാനങ്ങൾ ആലപിച്ചത്. അക്കാലത്തെ ഒരു വിജയിച്ച ചിത്രം ആയിരുന്നു അഭിമാൻ. [2]ഈ ചിത്രത്തിലെ അഭിനയത്തിനു ജയ ബച്ചൻ ആ വർഷത്തെ ഫിലിം ഫെയർ അവാർഡ് നേടി..[3] ആലിഫ് സൂർത്തിയെ പോലുള്ള പല സിനിമാ നിരൂപകരരും ഇതിന്റെ ഇതിവൃത്തത്തിനു ഇത് സിതാർ വിസ്മയം രവിശങ്കറും ആദ്യപത്നിയും ഭാരതഭൂഷാൺ ജേതാവുമായ അന്നപൂർണ്ണാദേവിയുമായുള്ള തകർന്ന ദാമ്പത്യത്തിന്റെ ഛായ കല്പിക്കുന്നു. .[4] രാജു ഭരതൻ പോലുള്ള ചിലർ ഇതിനു പ്രശസ്തഗായകൻ കിഷോർകുമാറിന്റെ ആദ്യ ഭാര്യയുമായുള്ള ജീവിതത്തിന്റെ കഥയാണെന്നും പറയുന്നുണ്ട്. എ സ്റ്റാർ ഇസ് ബോൺ എന്ന സിനിമയുമായും ഇതിനു കഥാ സാമ്യം ഉണ്ട്.'.[5] നെഞ്ചമെല്ലാം നീയേ എന്ന പേരിൽ 1983ൽ മോഹൻ, പൂർണ്ണിമ ജയറാം എന്നിവരെ താരങ്ങളാക്കി തമിഴിൽ പുനർനിർമ്മിച്ചു. മമ്മുട്ടിയും സുഹാസിനിയും താരങ്ങളായ രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രത്തിനും ഇതിവൃത്തത്തിൽ സാമ്യം ഉണ്ട്.

അഭിമാൻ
പ്രമാണം:Abhimaan (1973).jpg
സംവിധാനംഋഷികേശ് മുഖർജി
നിർമ്മാണംസുശീല കാമത്ത്
പവൻ കുമാർ ജൈൻ
രചനഋഷികേശ് മുഖർജി
തിരക്കഥനബേന്ദു ഘോഷ്
ബിരേഷ് ചാറ്റർജി
മോഹിനി എൻ സിപ്പി
സംഭാഷണംരജീന്ദ്ര സിങ് ബേഡി
അഭിനേതാക്കൾഅമിതാഭ് ബച്ചൻ
ജയ ബച്ചൻ
അസ്രാണി
ബിന്ദു
എ.കെ ഹങ്ഗൽ
സംഗീതംഎസ്. ഡി ബർമ്മൻ
ഗാനരചനമജ്രൂഷ് സുൽത്താൻ പുരി
ഛായാഗ്രഹണംജയ് വന്ത് പഥാരെ
ചിത്രസംയോജനംദാസ് ധൈമാഡെ
റിലീസിങ് തീയതിJuly 27, 1973
രാജ്യംIndia
ഭാഷHindi
സമയദൈർഘ്യം122 minutes
ആകെ17.0 മില്യൺ (US$2,70,000)[1]

ഇതിവൃത്തംതിരുത്തുക

പത്നി തന്നെക്കാൾ പ്രശസ്തയാകുന്നതിൽ വിഹ്വലനാകുന്ന ഒരു ഗായകന്റെ കഥയാണിത്. സുബീർ (ബച്ചൻ) ഒരു പേരുകേട്ട ഗായകനാണ്. വിവാഹം തന്നെ ഒഴിവാക്കി ആരാധകസുന്ദരികളോടൊത്ത് ജീവിതം ആസ്വദിച്ചിരുന്ന അയാൾ അപ്രതീക്ഷിതമായി തികച്ചും ഗാമീണശാലീനഗായികയായ ഉമ ജയ ബച്ചൻ കാണുന്നു. വിവാഹിതനാകുന്നു. ബോംബേയിൽ തിരിച്ചെത്തിയ അയാൾ പത്നിയെക്കൂടി ഗായികയാക്കുന്നു. അവളുടെ വളർച്ച പക്ഷേ പെട്ടെന്നായിരുന്നു. അത് സുബീറിന്റെ അസ്വസ്ഥനാക്കുന്നു. അവർതമ്മിൽ അകലുന്നു. പക്ഷേ അയാളൂടെ ബന്ധുക്കൾ സുഹൃത്തുക്കൾ എല്ലാം നല്ലവരായതുകൊണ്ട് ഉമയുടെ മഹത്ത്വം/ അയാളൂടെ വിരഹം അവളെ എങ്ങനെ തകർത്തിരിക്കുന്നു എന്നും സ്വന്തം കരിയർ എത്ര തകർന്നും എന്നും അയാളെ ബോധ്യപ്പെടുത്തുന്നു. സംഗീതത്തിലൂടെ അകന്ന അവരെ ഒരു സംഗീതസദസ്സിൽ വച്ചു തന്നെ സുഹൃത്തുക്കൾ ഒരുമിപ്പിക്കുന്നു. അവരുടെ പ്രണയവും വിരഹവും ചിത്രീകരിച്ചതിലെ സൗന്ദര്യമാണ് മുഖർജിയുടെ കരവിരുത് പ്രകടമാകുന്നത്.

വഴിത്തിരിവ്തിരുത്തുക

അതുവരെ കാബറെ ഡാൻസർ, പോലുള്ള ഗ്ലാമർ വേഷം അഭിനയിച്ചിരുന്ന ബിന്ദുവിനു ഈ ചിത്രത്തിലെ പൂർവ്വകാമുകിയുടെ പക്വതയുള്ള വേഷം അവരുടെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. [6] ഈ ചിത്രം ശ്രീലങ്കയിലും വൻ ഹിറ്റ് ആയിരുന്നു. കൊളമ്പോയിലെ എമ്പയർ തീയറ്ററിൽ 590 ദിവസം ഒന്നിച്ചു പ്രദർശിപ്പിച്ചു.

താരനിര[7]തിരുത്തുക

ക്ര.നം. താരം വേഷം
1 അമിതാഭ് ബച്ചൻ സുബീർ കുമാർ
2 ജയ ബച്ചൻ ഉമ
3 അസ്രാണി ചന്ദർ കൃപലാനി
4 ബിന്ദു ചിത്ര
5 എ കെ. ഹങ്ഗൽ സദാനന്ദ്
6 ദുർഗ്ഗാ ഘോട്ടെ ദുർഗ്ഗ മൗസി
7 ലളിതകുമാരി രാധ
8 മാസ്റ്റർ രാജു

പാട്ടരങ്ങ്[8]തിരുത്തുക

ഗാനങ്ങൾ :മജ്രൂഷ് സുൽത്തൻ പുരി
ഈണം : എസ്. ഡി ബർമ്മൻ

നമ്പർ. പാട്ട് പാട്ടുകാർ ദൈർഘ്യം
1 അബ് തോ ഹെ ലതാ മങ്കേഷ്കർ 4.25 മിനുട്ട്
2 ലൂട്ടെ കോയി മൻ ലതാ മങ്കേഷ്കർ മൻഹർ ഉധാസ് 3.04 മിനുട്ട്
3 മീറ്റ്ന മിലാരെ കിഷോർ കുമാർ 4.56 മിനുട്ട്
4 നദിയാ കിനാരെ ലതാ മങ്കേഷ്കർ 4.05 മിനുട്ട്
5 പിയാ ബിനാ പിയാ ബിനാ ലതാ മങ്കേഷ്കർ 4.12 മിനുട്ട്
6 തേരെ മേരെ സപ്നോം കെ റൈന [[]] ലതാ മങ്കേഷ്കർ, കിഷോർ കുമാർ 4.49 മിനുട്ട്
7 തേരെ ബിന്ദിയാറെ ലതാ മങ്കേഷ്കർ,മുഹമ്മദ് റാഫി 4.32 മിനുട്ട്


പുരസ്കാരങ്ങൾതിരുത്തുക

 1. എസ്. ഡി ബർമ്മനു സംഗീതസംവിധാനത്തിനു ഫിലിംഫെയർ പുരസ്കാരം ലഭിച്ചു
 2. ജയ ബച്ചനു മികച്ച നടിക്കുള്ളഫിലിംഫെയർ പുരസ്കാരംലഭിച്ചു
 3. അസ്രാണിക്ക് മികച്ച സഹനടനുള്ളഫിലിംഫെയർ പുരസ്കാരത്തിനു നിർദ്ദേശിച്ചു
 4. ബിന്ദുവിനു മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിനു നിർദ്ദേശിച്ചു

കുറിപ്പുകൾതിരുത്തുക

 1. അമിയ (അമിതാഭ്‌+ജയ) പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചത്. കോപ്പി അവകാശം അവരുടെ സിക്രട്ടറിമാരുടെ പേരിൽ ആയിരുന്നു.
 2. ഒരു വേദിയിൽ സിമി ഗരെവാൽ, ശ്വേത്, അഭിഷേക് ബച്ചൻ തുടങ്ങിയവർ ഈ ചിത്രം കണ്ണീരോടെ മാത്രമേ കണ്ടിട്ടുള്ളു എന്ന് അഭിപ്രായപ്പെട്ടു.
 3. ജയ ബച്ചനുവേണ്ടി ലതാ മങ്കേഷ്കർ മാത്രം പാടിയപ്പോൾ ബച്ചനുവേണ്ടി മൂന്നു പാട്ടുകാരാണ്പേ ഈ ചിത്രത്തിൽ പാടിയത്.
 4. ലൂട്ടെ കോയി എന്ന ഗാനം മുകേഷ് പാടുമെന്നാണ് കരുതിയത്. ഡമോ ആയി പാടിയ മൻഹർ ഉധാസിന്റെ ഗാനം പക്ഷേ അതുപോലെ നിർത്തുകയാണ് ബർമൻ ചെയ്തത്.

അവലംബംതിരുത്തുക

 1. "Boxofficeindia.com". Boxofficeindia.com. മൂലതാളിൽ നിന്നും 20 ഒക്ടോബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ജൂൺ 2012.
 2. "Amitabh Movies Verdict (1969-1984) By Trade Guide(Prakash Pange)". 3 December 2011.
 3. Nihalani, Govind; Chatterjee, Saibal; Guzar (2003). Encyclopaedia of Hindi Cinema: historical record, the business and its future, narrative forms, analysis of the medium, milestones, biographies. Popular Prakashan. ISBN 81-7991-066-0. She won her first Filmfare Award for Best Actress in 1973 for her performance in the marital drama Abhimaan.
 4. Surti, Aalif (7 April 2014). "Annapurna Devi: The Greatest Living Exponent of the Surbahar and the Sitar". Mans World India. ശേഖരിച്ചത് 22 April 2017.
 5. Bharatan, Raju (12 September 2000). "A cineaste in the mainstream cinema". Rediff. ശേഖരിച്ചത് 16 August 2009.
 6. Mishra, D. P. (2006). Great Masters of Indian Cinema: The Dadasaheb Phalke Award Winners. Publications Division, Ministry of Information and Broadcasting, Government of India. p. 116. ISBN 81-230-1361-2.
 7. "അഭിമാൻ(1973)". സിനിസ്റ്റാൻ. ശേഖരിച്ചത് 2018-10-04. Cite has empty unknown parameter: |1= (help)
 8. {{"അഭിമാൻ(1973)". സിനിസ്റ്റാൻ. ശേഖരിച്ചത് 2018-10-04. Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഭിമാൻ_(1973ലെ_ചലച്ചിത്രം)&oldid=3261947" എന്ന താളിൽനിന്ന് ശേഖരിച്ചത്