അന്റോണി ലോറന്റ് ഡെ ജുസ്യു
അന്റോണി ലോറന്റ് ഡെ ജുസ്യൂ (French pronunciation: [ɑtwan loʁɑ də ʒysjø]) (Antoine Laurent de Jussieu); ഏപ്രിൽ 12, 1748 - 17 സെപ്റ്റംബർ 1836) ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ ആയിരുന്നു, പൂച്ചെടികളുടെ ഒരു സ്വാഭാവിക വർഗ്ഗീകരണം ആദ്യമായി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ വർഗ്ഗീകരണരീതിയാണ് ഇപ്പോഴും പിൻതുടരുന്നത്. അദ്ദേഹത്തിന്റെ മാതൃസഹോദരനായ ബെർണാഡ് ഡി ജുസ്യുവിന്റെ വിപുലമായ പ്രസിദ്ധീകരിക്കാത്ത രചനകളെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം വർഗ്ഗീകരണം നടത്തിയിരുന്നത്.
Antoine Laurent de Jussieu | |
---|---|
ജനനം | |
മരണം | 17 സെപ്റ്റംബർ 1836 | (പ്രായം 88)
ദേശീയത | ഫ്രാൻസ് |
അറിയപ്പെടുന്നത് | Classification of flowering plants |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botany |
സ്ഥാപനങ്ങൾ | Jardin des Plantes |
രചയിതാവ് abbrev. (botany) | Juss. |
ജീവിതം
തിരുത്തുകജുസ്യു ലിയോണിൽ ജനിച്ചു. 1770-ൽ അദ്ദേഹം മെഡിസിൻ പഠനത്തിനായി പാരീസിലെത്തി.1770 മുതൽ 1826 വരെ ജാർഡിൻ ഡെസ് പ്ലാൻറിലെ സസ്യശാസ്ത്ര പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ മകനായ ഏഡ്രിയൻ ഹെൻറി ഡി ജുസ്യൂ ഒരു സസ്യശാസ്ത്രജ്ഞനും ജാർഡിൻ ഡെസ് പ്ലാൻറിലെ അദ്ദേഹത്തിന്റെ പിൻഗാമിയും ആയിരുന്നു. അദ്ദേഹത്തിന്റെ പൂച്ചെടികളുടെ പഠനമായ ജെനറ പ്ലാൻറേരം (1789), നിരവധി സ്വഭാവങ്ങളുള്ള ഗ്രൂപ്പുകളെ ഉപയോഗത്തിൻറെ അടിസ്ഥാനത്തിൽ നിർവ്വചിക്കുന്നതിന് ഒരു പദ്ധതിശാസ്‌ത്രം ജുസ്യൂ സ്വീകരിച്ചിരുന്നു. പ്രകൃതിശാസ്ത്രജ്ഞനായ മിഷേൽ അഡൻസണിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമായിരുന്നു ഇത്. ലിന്നേയസിന്റെ "കൃത്രിമ" സമ്പ്രദായത്തെ സംബന്ധിച്ചുള്ള ഒരു നിർണായക പുരോഗതിയായിരുന്നു ഇത്. കേസരത്തെയും ജനിയെയും അടിസ്ഥാനമാക്കി വിവിധ ക്ളാസ്സുകളിലും നിരകളിലുമായി സസ്യങ്ങളെ അദ്ദേഹം വർഗ്ഗീകരിച്ചിരുന്നു. ലിന്നേയസിന്റെ ദ്വി നാമകരണത്തെ ജുസ്യു സൂക്ഷിച്ചു. അതിന്റെ ഫലമായി വളരെപെട്ടെന്ന് തന്നെ അദ്ദേഹത്തിന് അതിൻറെ അടിസ്ഥാനത്തിൽ സസ്യങ്ങളെ വർഗ്ഗീകരിക്കാൻ സാധിച്ചതിൻറെ ഫലമായി ഇന്നത്തെ സസ്യകുടുംബങ്ങളിൽ പലതും ഇപ്പോഴും ജുസ്യുവിൻറെ സംഭാവനയാണ്.
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- Jussieu, Antoine Laurent de (1789). Genera plantarum : secundum ordines naturales disposita, juxta methodum in Horto regio parisiensi exaratam, anno M.DCC.LXXIV. Paris. OCLC 5161409. Retrieved 2009-08-19.
- Jussieu, Antoine Laurent de. Opuscules de botanique. Retrieved 2009-08-19.
- Principes de la méthode naturelle des végétaux. París, 1824.
- 1770 : An aeconomiam animalem inter et vegetalem analogiae ou Comparaison de la structure et des fonctions des organes végétaux avec les phénomènes de la vie animale (Thèse défendue devant la faculté de médecine de Paris)
- 1773 : Mémoire sur la famille des renonculacées In: Histoire de l'Académie Royale des Sciences. Année 1773. Paris 1777, p. 214–240.
- 1774 : Exposition d'un nouvel ordre de plantes adopté dans les démonstrations du Jardin royal In: Histoire de l'Académie Royale des Sciences. Année 1774. Paris 1777, p. 175–197.
- Examen de la famille des Renoncules. In: Histoire de l'Académie Royale des Sciences. Année 1773. Paris 1777, pp. 214–240
Legacy
തിരുത്തുകThe system of suprageneric nomenclature in botany is officially dated to 4 Aug 1789 with the publication of the Genera Plantarum (Gen. Pl.).[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകഗ്രന്ഥസൂചി
തിരുത്തുക- Stevens, Peter Francis (2013). The Development of Biological Systematics: Antoine-Laurent de Jussieu, Nature, and the Natural System. Columbia University Press, 2013. ISBN 0231515081. Retrieved 4 February 2014.
- Meerow, Alan W.; Reveal, James L.; Snijman, Deirdre A.; Dutilh, Julie H. (November 2007). "(1793) Proposal to conserve the name Amaryllidaceae against Alliaceae, a "superconservation" proposal". Taxon. 56 (4): 1299–1300. doi:10.2307/25065925. Retrieved 28 January 2015.
- Duane Isely, One hundred and one botanists (Iowa State University Press, 1994), pp. 118–120
- . Catholic Encyclopedia. New York: Robert Appleton Company. 1913.
- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Jussieu, De". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 15 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 593.
{{cite encyclopedia}}
: Invalid|ref=harv
(help)