അനാമിക

മലയാള ചലച്ചിത്രം
(അനാമിക (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനാമിക 2009ൽ പ്രദർശനം ചെയ്ത ഇന്ത്യൻ മലയാള ഭാഷ ചലച്ചിത്രമാണ്. അബ്രഹാം ലിങ്കൺ, കെ.പി.വേണു എന്നിവർ സംവിധാനം ചെയ്തിരിക്കുന്നു. [1][2][3]

അനാമിക
സംവിധാനംഅബ്രഹാം ലിങ്കൺ
കെ.പി.വേണു
അഭിനേതാക്കൾഅരുൺ
സംവൃത സുനിൽ
റിലീസിങ് തീയതി2009
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ലൂയിസ് (അരുൺ) ഒരു എഞ്ചിനീയറും ഭാര്യ റേച്ചൽ (സംവൃത സുനിൽ) ബാങ്കിൽ അസിസ്റ്റന്റ് മാനേജറുമാണ്. ഒരു ആൺകുഞ്ഞ് അവർക്ക് പിറക്കുന്നതോടെ അളവറ്റ സന്തോഷം അവർക്കിടയിൽ വന്നു ചേരുന്നു. ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സാകുന്നതിന് മുമ്പ് റേച്ചൽ വീണ്ടും ഗർഭിണിയാകുന്നു. റേച്ചലിന്റെ ഒരു സുഹൃത്ത് ഗർഭഛിദ്രം ചെയ്യുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്നു. ലൂയിസ് ഗർഭച്ഛിദ്രം എതിർത്തെങ്കിലും റേച്ചലിന്റെ ആശങ്കകൾക്കും ഭയത്തിനും മുന്നിൽ വഴങ്ങിക്കൊടുക്കുന്നു. അബോർഷൻ നടന്നെങ്കിലും പിന്നീട് കുറ്റബോധം റേച്ചലിന്റെ മനസ്സിനെ വേട്ടയാടുന്നു. ഇതോടെ റേച്ചലിന്റെ മനോനില തകിടം മറിയുന്നു.

അഭിനേതാക്കൾ

തിരുത്തുക
  1. "Anamika". www.malayalachalachithram.com. Retrieved 2015-01-27.
  2. "Anamika". malayalasangeetham.info. Archived from the original on 16 December 2014. Retrieved 2015-01-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-12. Retrieved 2020-04-09.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനാമിക&oldid=3800964" എന്ന താളിൽനിന്ന് ശേഖരിച്ചത്