ഒരു ടർക്കിഷ്‌ ചിന്തകനും എഴുത്തുകാരനുമാണ് ഹാറൂൻ യഹ്‌യ എന്ന് അറിയപ്പെടുന്ന അദ്‌നാൻ ഓൿതാർ. 1956-ൽ അങ്കാറയിൽ ജനിച്ച ഇദ്ദേഹം 1979-ൽ ഇസ്തംബൂളിലേക്ക്‌ കുടിയേറിപ്പാർത്തു. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനെതിരായ വിമർശത്തിലാണ്‌ അദ്ദേഹത്തിന്റെ എഴുത്തുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കൂടെ ഫ്രീമേസൻ പ്രസ്ഥാനം, സയണിസം, നിരീശ്വരവാദം, ഭൗതികവാദം തുടങ്ങിയ പ്രസ്ഥാനങ്ങളേയും വിചാരപദ്ധതികളേയും വിമർശനാത്മകമായി വിലയിരുത്തുന്നു. ഹാറൂൻ യഹ്‌യയുടെ ഗ്രന്ഥങ്ങൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, മലയാളം, പോർചുഗീസ്, ഇറ്റാലിയൻ, റഷ്യൻ, സ്പാനിഷ്, അറബിക്, അൽബേനിയൻ, സെർ‌ബോക്രോട്ട്, പോളിഷ്, ഉർദു, ഇന്തൊനേഷ്യൻ, കസാഖ്, അസെറി, മലായ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത വിഷയങ്ങളിലായി നൂറിലേറെ പുസ്തകങ്ങൾ അദ്ദേഹത്തിനായുണ്ട്‌. ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ തള്ളിക്കളയുന്ന സൃഷ്ടിയുടെ ഭൂപടം(Atlas Of Creation) എന്ന ഗ്രന്ഥം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. ഇദ്ദേഹത്തിനെതിരെ തീവ്രവാദി സംഘടന നടത്തിയെന്ന കുറ്റം ചുമത്തിയുള്ളതാണ്. [1]

അദ്‌നാൻ ഓൿതാർ
(ഹാറൂൻ യഹ്‌യ)
അദ്‌നാൻ ഓൿതാർ
ജനനം
അദ്‌നാൻ ഓൿതാർ

1956 (1956)
മറ്റ് പേരുകൾഹാരൂൻ യഹ്‌യ, അദ്നാൻ ഹോക
തൊഴിൽഗ്രന്ഥകാരൻ
അറിയപ്പെടുന്നത്സൃഷ്ടിവാദത്തിന്റെ വക്താവ്
വെബ്സൈറ്റ്www.harunyahya.com

വീക്ഷണങ്ങൾ

തിരുത്തുക

ഡാർവിന്റെ അർഹിക്കുന്നവയുടെ അതിജീവനം എന്ന സിദ്ധാന്തമാണ്‌ നാസിസം, വംശീയവാദം, കമ്മ്യൂണിസം, ഭീകരവാദം തുടങ്ങിയവയുടെ ആദ്യരൂപമെന്നും ശാസ്ത്രീയ ന്യായീകരണമെന്നും ഹാറൂൻ യഹ്‌യ വാദിക്കുന്നു.

  1. http://www.milliyet.com.tr/2007/05/18/son/sontur40.asp

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

നിരൂപണപരമാ‍യ ലേഖനങ്ങൾ

തിരുത്തുക

വീഡിയോ ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അദ്‌നാൻ_ഓൿതാർ&oldid=4138944" എന്ന താളിൽനിന്ന് ശേഖരിച്ചത്