ഒരു ഇന്ത്യൻ ഭക്ഷ്യവിഭവമാണ് മലായ്. 80°C ചൂടിൽ ഒരു മണിക്കൂർ പാൽ തിളപ്പിച്ച് തണുപ്പിക്കുന്നു. ഇങ്ങനെ തിളപ്പിക്കുമ്പോൾ പാലിന്റെ മുകൾവശത്ത് അടിഞ്ഞുകൂടുന്ന കട്ടിയുള്ള മഞ്ഞ നിറത്തിലുള്ള പാട നീക്കം ചെയ്യുന്നു. ഈ പ്രക്രിയ പലതവണ ആവർത്തിച്ചാണ് മലായ് നിർമ്മിക്കുന്നത്.[1] എരുമപ്പാലാണ് മലായ് ഉണ്ടാക്കാൻ ഏറ്റവും ഉത്തമം. കൊഴുപ്പ് ഏറ്റവുമധികമുള്ളത് എരുമപ്പാലിലായതുകൊണ്ടാണിത്. നാല് ഡിഗ്രി സെൽഷ്യസിലാണ് മലായ് സൂക്ഷിക്കുക. മലായ് പേഡ, രസ് മലായ്, മലായ് കുൽഫി, മലായ് കോഫ്ത എന്നിവ മലായ് കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ്. കോഫ്തയിൽ പൊരിച്ച ഡമ്പ്ലിങ് കഷ്ണങ്ങളോടൊപ്പം, ഉരുളക്കിഴങ്ങും പനീറും ചേർക്കുന്നു.

രസ് മലായ്
  1. Gupta, Mamta. "Butter Making at Home". Retrieved 16 May 2012.
"https://ml.wikipedia.org/w/index.php?title=മലായ്&oldid=2243369" എന്ന താളിൽനിന്ന് ശേഖരിച്ചത്