പട്ടുണ്ണി
മൃഗങ്ങളിൽ കാണപ്പെടുന്ന ബാഹ്യപരാദമായ ജീവികളാണ് പട്ടുണ്ണി അഥവാ വട്ടൻ (Ticks). മറ്റു ചോരകുടിയ്ക്കുന്ന പ്രാണികളിൽ നിന്ന് വിഭിന്നമായി പട്ടുണ്ണികൾ പരപോഷിയുടെ ശരീരത്തിന്റെ ഒരു സ്ഥലത്തുനിന്നുതന്നെ ഏകദേശം 15 ദിവസം വരെ പറ്റിപ്പിടിച്ചിരുന്ന് ചോരകുടിച്ച് വീർക്കുന്നു. സാധാരണ സസ്തനിക്കളേയും പക്ഷികളേയും ബാധിയ്ക്കുന്ന ഇവയെ ചില അവസരങ്ങളിൽ ഉരഗങ്ങളിലും ഉഭയജീവികളിലും കണ്ടെത്തിയിട്ടുണ്ട്. Arachnida എന്ന ശാസ്ത്ര വിഭാഗത്തിൽ പെടുന്ന പട്ടുണ്ണികൾ അനേകം ജീനസ്സിലും സ്പീഷ്യസ്സിലും ആയി വളരെയധികം ഇനങ്ങളുണ്ട്.അശ്രദ്ധമായി പട്ടുണ്ണികളെ നീക്കം ചെയ്താൽ അവയുടെ വായ്ഭാഗം മുറിഞ്ഞ് പരപോഷിയുടെ ശരീത്തിലാകുകയും അതിനെതിരായ പ്രതിപ്രവർത്തനം നടന്ന് കടിച്ച ഭാഗം നീരുവന്ന് പഴുക്കുന്നതിന് സാധ്യതയുണ്ട്.
പട്ടുണ്ണികൾ | |
---|---|
Castor bean tick, Ixodes ricinus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | Ixodida Leach, 1815
|
Superfamily: | Ixodoidea Leach, 1815
|
Families | |
| |
Diversity | |
18 genera, c. 900 species |