അടവാലൻ തിരണ്ടി

(അടവാലൻ‌തിരണ്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തീരസമുദ്രങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം തിരണ്ടിമത്സ്യമാണ് അടവാലൻ തിരണ്ടി (ഇംഗ്ലീഷ്:Stingray). ബറ്റോയ്ഡി (Batoidei) മത്സ്യഗോത്രത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം: ഡാസിയാറ്റിസ് സെഫെൻ (Dasyatis sephendei). വാലൻ തിരണ്ടി, കൊടിവാലൻ തിരണ്ടി, ഓലപ്പടിയൻ തിരണ്ടി എന്നീ പേരുകളുമുണ്ട്. ചെങ്കടൽ, അറേബ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, സിംഗപ്പൂർ, മലയ ദ്വീപസമൂഹം, ഇന്തോ-ചൈന എന്നിവിടങ്ങളിൽ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.

Stingrays
Temporal range: Early Cretaceous–Recent[1]
Common stingray (female)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Chondrichthyes
Order: Myliobatiformes
Suborder: Myliobatoidei
Families

ശരീര ഘടന

തിരുത്തുക

അടവാലൻ തിരണ്ടിയുടെ പരന്ന ശരീരത്തിന് നീളത്തേക്കാൾ വീതി കൂടുതലാണ്. വാലിന് ശരീരത്തേക്കാൾ മൂന്നോ നാലോ ഇരട്ടി നീളവുമുണ്ട്. പൃഷ്ഠപത്രവും പുച്ഛപത്രവും ഇല്ല. തലയുടെയും ശരീരത്തിന്റെയും ഉപരിഭാഗത്തും വാലിന്റെ ആരംഭസ്ഥാനത്തും നിരവധി ചെറുമുഴകളുണ്ട്. ഇളം പ്രായത്തിൽ ഈ മത്സ്യത്തിന്റെ പുറംഭാഗം ചുവപ്പ് കലർന്ന ഊതനിറമാണ്. പ്രായമാകുമ്പോൾ ഈയത്തിന്റെ നിറമാകുന്നു. ചാട്ടവാർ പോലെയുള്ള വാലിന്റെ ആരംഭത്തിൽ ഒന്നോ രണ്ടോ വലിയ മുള്ളുകളുണ്ടാകും. ഇരുവശവും ചർമദന്തങ്ങളും. 10-12 സെ.മീ. നീളമുള്ള ഈ മുള്ളിലൂടെ വിഷം വമിപ്പിക്കാൻ കഴിയും. ഒരു മുള്ളു നശിച്ചാൽ മറ്റൊന്ന് അതിനുപകരം മുളച്ചുവരും.

ഉപയോഗങ്ങൾ

തിരുത്തുക

ശാന്തസമുദ്രതീരങ്ങളിലെ ഗോത്രവർഗക്കാർ അഗ്രത്തിൽ വിഷംപുരട്ടിയ തിരണ്ടിമുള്ളുകൾ കുന്തമുനയായി ഉപയോഗിക്കുന്നു. കവചിതവർഗങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. ഇതിന്റെ മാംസം മനുഷ്യർ ഭക്ഷണത്തിന് ഉപയോഗിക്കുന്നു. തൊലി ഊറയ്ക്കിട്ടാൽ നല്ല തുകലാകും.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nelson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരണ്ടി അടവാലൻ തിരണ്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടവാലൻ_തിരണ്ടി&oldid=3289998" എന്ന താളിൽനിന്ന് ശേഖരിച്ചത്