അഞ്ചുകുന്ന്

വയനാട് ജില്ലയിലെ ഗ്രാമം

കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് അഞ്ചുകുന്ന്. [1]. പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്.

Anchukunnu

Anjukunnu
village
Country India
StateKerala
DistrictWayanad
ജനസംഖ്യ
 (2001)
 • ആകെ18,049
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670645
Telephone code04935
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-72
Nearest cityMananthavady
Literacyalmost 100%%
Lok Sabha constituencyWayanad
Vidhan Sabha constituencyMananthavady

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം അഞ്ചുകുന്ന് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ18049 ആണ്. അതിൽ 9167 പുരുഷന്മാരും 8882 സ്ത്രീകളുമാണ്. [1]

പേരിനു പിറകിൽ

തിരുത്തുക

അഞ്ചുകുന്ന് എന്ന പേരു വരാൻ കാരണം അവിടെയുള്ള അഞ്ചു കുന്നുകളാണ്. അവയുടെ പേര് താഴെ കൊടുത്തിരിക്കുന്നു.

  • കല്ലുമൊട്ടം കുന്ന്
  • കാക്കാഞ്ചിറ കുന്ന്
  • കപ്പും കുന്ന്
  • വിളക്കുപാടം കുന്ന്
  • കച്ചേരി കുന്ന്

അസ്‌ലം ആയെങ്കിയുടെ നാട് കൂടിയായിട്ടാണ് അഞ്ചുകുന്ന് അറിയപ്പെടുന്നത്

ഗ്രന്ഥശാല

തിരുത്തുക

കേരള സർക്കാർ ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡോടു കൂടിയ 'പൊതുജന ഗ്രന്ഥാലയം എന്ന ഗ്രന്ഥശാല അഞ്ചുകുന്ന് സ്ഥിതി ചെയ്യുന്നു.

മാനന്തവാടിയിൽനിന്നും കൽപ്പറ്റയിൽ നിന്നും റോഡ് മാർഗ്ഗം പെട്ടെന്ന് എത്താം അഞ്ചുകുന്നിലേക്ക്. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, വടകര എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു. താമരശ്ശേരി ചുരം കൽപ്പറ്റയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ കൽപ്പറ്റയുമായും മാനന്തവാടിയുമായും ബന്ധിപ്പിക്കുന്നു. അതുപോലെ പാൽചുരം മലയോരപാത മാനന്തവാടിയെ കണ്ണൂർ, ഇരിട്ടി എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാട്ടിലെ മേപ്പാടി വഴിയാണ് പോകുന്നത്. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മൈസൂരാണ്. വിമാനത്താവളം കോഴിക്കോടും (120 കിലോമീറ്റർ), ബംഗുളുരും (290 കിലോമീറ്റർ),കണ്ണൂരും (58 കിലോമീറ്റർ) ഉണ്ട്.

  1. 1.0 1.1 "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=അഞ്ചുകുന്ന്&oldid=4077616" എന്ന താളിൽനിന്ന് ശേഖരിച്ചത്