അജിത് സിംഗ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
അജിത് സിംഗ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അജിത് സിംഗ് (വിവക്ഷകൾ) എന്ന താൾ കാണുക. അജിത് സിംഗ് (വിവക്ഷകൾ)

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ചരൺസിംഗിന്റെ മകൻ. 1987 ൽ ചരൺസിംഗ് മരണമടഞ്ഞപ്പോൾ ലോക്ദൾ പാർട്ടി അധ്യക്ഷനായി. 1939 ഫെബ്രുവരി 12 നു ഉത്തർപ്രദേശിലുള്ള മീററ്റിലാണു അജിത് സിംഗ് ജനിച്ചത്.[1]

അജിത് സിംഗ്
അജിത് സ്ഗം 2012 ൽ
Member of Parliament, Lok Sabha
ഓഫീസിൽ
1999–2014
മുൻഗാമിസോംപാൽ ശാസ്ത്രി
പിൻഗാമിസത്യപാൽ സിംഗ്
ഓഫീസിൽ
1989–1998
മുൻഗാമിചൗധരി ചരൺ സിംഗ്
പിൻഗാമിസോംപാൽ ശാസ്ത്രി
മണ്ഡലംബാഗ്പെട്ട്, ഉത്തർപ്രദേശ്
Minister of Civil Aviation
ഓഫീസിൽ
18 December 2011 – 26 May 2014
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
മുൻഗാമിവയലാർ രവി
പിൻഗാമിഅശോക് ഗജപതി രാജു
Minister of Agriculture & Farmers Welfare
ഓഫീസിൽ
22 July 2001 – 24 May 2003
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയി
മുൻഗാമിനിതീഷ് കുമാർ
പിൻഗാമിരാജ്നാഥ് സിംഗ്
Cabinet Minister for Food Processing Industries
ഓഫീസിൽ
February 1995 – May 1996
പ്രധാനമന്ത്രിപി.വി. നരസിംഹറാവു
മുൻഗാമിതരുൺ ഗോഗോയ്
പിൻഗാമിദിലീപ് കുമാർ റായ്
Minister of Commerce and Industry
ഓഫീസിൽ
5 December 1989 – 10 November 1990
പ്രധാനമന്ത്രിവി.പി. സിംഗ്
മുൻഗാമിദിനേശ് സിംഗ്
പിൻഗാമിപ്രണാബ് മുഖർജി
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-02-12) 12 ഫെബ്രുവരി 1939  (85 വയസ്സ്)
മീററ്റ്,
മരണം6 മേയ് 2021(2021-05-06) (പ്രായം 82)
ഗുരുഗ്രാം, ഹരിയാന, ഇന്ത്യ, United Provinces, British India
രാഷ്ട്രീയ കക്ഷിരാഷ്ട്രീയ ലോക്ദൾ
മറ്റ് രാഷ്ട്രീയ
അംഗത്വം
ജനതാ ദൾ
പങ്കാളിരാധികാ സിംഗ് (m.1967)
കുട്ടികൾജയന്ത് ചൗധരിയും 2 പെൺമക്കളും
മാതാപിതാക്കൾ
വസതിs244/2, Shivaji Road, Meerut - 220001Uttar Pradesh
അൽമ മേറ്റർB.Sc from Lucknow University, B.Tech from IIT Kharagpur & M.S from Illinois Institute of Technology, USA

രാഷ്ട്രീയ ജീവിതം

തിരുത്തുക

1986 ൽ അജിത് സിംഗ് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1987,1988 വർഷങ്ങളിൽ അദ്ദേഹം ലോക്ദൾ പാർട്ടിയുടെ പ്രസിഡന്റായിരുന്നു. 1989 ൽ ജനതാ ദൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1989 ൽ ഉത്തർപ്രദേശിലെ ബാക്പത് ലോകസഭാ മണ്ഡലത്തിൽ നിന്നും അജിത് സിംഗ് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[2] 1989 ഡിസംബർ മുതൽ 1990 നവംബർ വരെ വി.പി.സിങ് മന്ത്രിസഭയിൽ വ്യവസായിക മന്ത്രിയായിരുന്നു. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച് അജിത് സിങ് വീണ്ടും ലോകസഭയിലെത്തിച്ചേർന്നു. 1996 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, 1998 ൽ പരാജയപ്പെട്ടു. പി.വി.നരസിംഹറാവു മന്ത്രിസഭയിൽ വളരെ ചുരുങ്ങിയ കാലം മാത്രം ഭക്ഷ്യ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.

1998 ലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം, അജിത് സിംഗ് രാഷ്ട്രീയ ലോക് ദൾ എന്നൊരു പാർട്ടി രൂപീകരിച്ചു. പിന്നീട് 1999,2004, 2009 പൊതു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വീണ്ടും ലോകസഭയിലെത്തി. 2001 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ അടൽ ബിഹാരി വാജ്പേയ് മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. 2011 ൽ യു.പി.എ സർക്കാരിൽ വ്യോമയാന വകുപ്പു മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

തിരുത്തുക

ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലക്നൗ സർവകലാശാലയിൽ നിന്നും ബി.എസ്സ്.സി ബിരുദം കരസ്ഥമാക്കി. ഐ.ഐ.ടി ഖരക്പൂറിൽ നിന്നും ബി.ടെക് ബിരുദവും, അമേരിക്കയിലെ ഇല്ലിനോയിസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 1960 കാലഘട്ടത്തിൽ പ്രശസ്ത ഐ.ടി കമ്പനിയായ ഐ.ബി.എമ്മിൽ ജോലി ചെയ്തിരുന്ന പ്രഥമഇന്ത്യാക്കാരനുമായിരുന്നു അജിത് സിംഗ്.[3]

വ്യക്തിജീവിതം

തിരുത്തുക

രാധികാ സിങ് ആണു ഭാര്യ. ഒരു ആൺകുട്ടിയും, രണ്ടു പെൺകുട്ടികളുമുണ്ട്.[4] മകൻ ജയന്ത് ചൗധരി, ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം 2021 മെയ് 6 ന് മാരണമടഞ്ഞു.[5]

  1. "Ajit Singh". Pariliment Information, Govt of India. Archived from the original on 2019-03-27. Retrieved 2017-10-17.
  2. "General Election 1989" (PDF). Central Election Commission. Archived from the original on 2017-06-29. Retrieved 2017-10-18.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Ajit Singh". Deccanherald. Archived from the original on 2017-10-18. Retrieved 2017-10-17.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Official biographical sketch in Parliament of India website". Archived from the original on 1 ഫെബ്രുവരി 2013. Retrieved 7 ജൂലൈ 2010.
  5. https://www.madhyamam.com/india/rashtriya-lok-dal-chief-and-former-union-minister-ajit-singh-dies-of-covid-19-794377
"https://ml.wikipedia.org/w/index.php?title=അജിത്_സിംഗ്&oldid=3771063" എന്ന താളിൽനിന്ന് ശേഖരിച്ചത്