അച്ഛന്റെ ഭാര്യ
അശോക് പ്രൊഡക്ഷൻസിന്റെ ബാനറി കെ.എസ്. ശബരിനാഥൻ നിർമിച്ച മലയാളചലച്ചിത്രമാണ് അച്ഛന്റെ ഭാര്യ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 23-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അച്ഛന്റെ ഭാര്യ | |
---|---|
സംവിധാനം | തിക്കുറിശ്ശി |
നിർമ്മാണം | കെ.എസ്. ശബരിനാഥൻ |
രചന | കെ.എസ്. ഗോപാലകൃഷ്ണൻ |
തിരക്കഥ | തിക്കുറിശ്ശി |
അഭിനേതാക്കൾ | കെ.പി. ഉമ്മർ അടൂർ ഭാസി രാഗിണി മീന |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി |
ചിത്രസംയോജനം | ദേവരാജൻ |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 23/07/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകകുടുംബത്തെയും അനുജനെ പഠിപ്പിക്കാനായി വിവാഹം പോലും കഴിക്കാതെ കഷ്ടപ്പെടുന്ന തങ്കമ്മ. അനുജൻ മെഡിസിനു പഠിക്കുന്നു. ഭാര്യ മരിച്ച് കുഞ്ഞുങ്ങളൂണ്ടെങ്കിലും തന്റെ സുഖം മാത്രം ചിന്തിക്കുന്ന സമ്പന്നനായ കരുണാകരൻ നായർ തങ്കമ്മയെക്കണ്ട് ഇഷ്ടപ്പെടുന്നു, വിവാഹാഭ്യർത്ഥന നടത്തുന്നു. അനുജനെ പഠിപ്പിക്കാൻ കാശില്ലാതെ കഷ്ടപ്പെടുന്ന തങ്കമ്മ അനുജനെ പഠിപ്പിച്ചുകൊള്ളാമെന്ന ഉറപ്പിൽ വിവാഹത്തിനു സമ്മതിക്കുന്നു. വളരെപെട്ടെന്ന് കുഞ്ഞുങ്ങളൂടെ അച്ഛന്റെ അമ്മ ആകുന്നു. കരുണാകരൻ നായർ അയാൾ അനുജത്തിയെ വഴിതെറ്റിക്കുന്നു എന്നപേരിൽ അനുജന്റെ പഠിപ്പിക്കൽ വാഗ്ദാനത്തിൽ നിന്നും പിൻ വാങ്ങുന്നു. കരുണാകരൻ നായരുടെ അനുജനായ ടാക്സിഡ്രൈവർ ബാലൻ അയാളെ ഏറ്റെടുക്കുന്നു. അയാളൂം അനുജത്തിയും ചേർന്ന മെഡിസിൻ പഠനം പൂർത്തിയാക്കിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- കെ.പി. ഉമ്മർ
- അടൂർ ഭാസി
- ജോസ് പ്രകാശ്
- നെല്ലിക്കോട് ഭാസ്കരൻ
- തിക്കുറിശ്ശി
- രാഗിണി
- മീന
- ബഹദൂർ
- തങ്കം വാസുദേവൻ നായർ
- ലത
- സിന്ധു
- വിജയശ്രീ
- മേനോൻ
- പഞ്ചാബി
- കയ്യളം
- ബേബി വിജയ
- ബേബി രേവതി
- ബേബി ബിന്ദു
- ബേബി ഇന്ദിര
- ബേബി ഉമ
- മാസ്റ്റർ രാജു
- സീമ.[1]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - തിക്കുറിശ്ശി
- നിർമ്മാണം - കെ.എസ്. ശബരിനാഥൻ
- ബാനർ - അഷോക് പ്രൊഡക്ഷൻസ്
- കഥ - കെ.എസ്. ഗോപാലകൃഷ്ണൻ (തമിഴ്)
- തിരക്കഥ - തിക്കുറിശ്ശി
- സംഭാഷണം - തിക്കുറിശ്ശി
- ഗാനരചന - തിക്കുറിശ്ശി
- സംഗീതം - വി. ദക്ഷിണാമൂർത്തി
- സിനീമാട്ടോഗ്രാഫി - ടി.എൻ. കൃഷ്ണങ്കുട്ടി നായർ
- ചിത്രസംയോജനം - ആർ. ദേവരാജൻ
- കലാസംവിധാനം - എ.എസ്. നാഗരാജ്ജൻ
- വിതരണം - സെൻട്രൽ പിക്ചേഴ്സ്.[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - തിക്കുറിശ്ശി സുകുമാരൻ നായർ
- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര. നം. | ഗാനം | ആലാപനം | വരികൾ | ഈണം |
---|---|---|---|---|
1 | ആരിരാരോ തമര മിഴിപൂട്ടി | എസ്. ജാനകി | തിക്കുറിശ്ശി | വി. ദക്ഷിണാമൂർത്തി |
2 | ആരീരോആരാരിരാരോ | എസ് ജാനകി | തിക്കുറിശ്ശി | വി. ദക്ഷിണാമൂർത്തി |
3 | മധുരം തിരുമധുരം | [[കെ ജെ യേശുദാസ് | തിക്കുറിശ്ശി | വി. ദക്ഷിണാമൂർത്തി |
4 | ഓമനത്തിങ്കൾ | രാഗിണി (ഇരയിമ്മൻ തമ്പിയുടെ പരമ്പരാഗത ഗീതം) | തിക്കുറിശ്ശി | വി. ദക്ഷിണാമൂർത്തി |
5 | വാഹിനീ പ്രേമവഹിനീ | കെ ജെ യേശുദാസ്, എസ്. ജാനകി | തിക്കുറിശ്ശി | വി. ദക്ഷിണാമൂർത്തി |
6 | വരുമോ നീ വരുമോ | കെ ജെ യേശുദാസ്, എസ്. ജാനകി | തിക്കുറിശ്ശി | വി. ദക്ഷിണാമൂർത്തി |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അച്ഛന്റെ ഭാര്യ
- ↑ മലയാളചലചിത്രം ഡേറ്റാബേസിൽ നിന്ന് അച്ഛന്റെ ഭാര്യ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അച്ഛന്റെ ഭാര്യ
- ഇന്റെർനെറ്റ് ഡേറ്റാമൂവീസിൽ നിന്ന് അച്ഛന്റെ ഭാര്യ