മഹാരാഷ്ട്രയിലെ പൂനെയിൽ സഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് അഗാ ഖാൻ കൊട്ടാരം. മുസ്ലീം ലീഗ് സ്ഥാപക പ്രസിഡണ്ടും നിസാരി ഇസ്മായിലി ഇമാമും ആയിരുന്ന ആഗാ ഖാൻ III (സർ സുൽത്താൻ മുഹമ്മദ് ഷാ) 1892 ൽ പണികഴിപ്പിച്ച ഈ കൊട്ടാരം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ചരിത്ര സ്മാരകം കൂടിയാണ്. സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാ ഗാന്ധി, കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു, ഗാന്ധിയുടെ പ്രൈവറ്റ് സിക്രട്ടറി ആയിരുന്ന മഹാദേവ് ദേശായ് തുടങ്ങിയവരെ തടവിൽ പാർപ്പിച്ചിരുന്നത് അഗാ ഖാൻ കൊട്ടാരത്തിലായിരിന്നു. മാത്രമല്ല, കസ്തൂർബാ ഗാന്ധിയും മഹാദേവ് ദേശായിയും അന്ത്യശ്വാസം വലിച്ചതും ഇതേ കൊട്ടാരത്തിൽ വച്ചുതന്നെയാണ്. ഇരുവരുടെ അന്ത്യവിശ്രമസ്ഥലവും മഹാത്മ ഗാന്ധിയുടെ ചിതാഭസ്മവും ഈ കൊട്ടാരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നുണ്ട്. 2003 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ കൊട്ടാരത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചു.[1]

അഗാ ഖാൻ കൊട്ടാരം
അഗാ ഖാൻ കൊട്ടാരം
Locationപൂനെ, ഇന്ത്യ
Coordinates18°33′08″N 73°54′05″E / 18.5523°N 73.9015°E / 18.5523; 73.9015
Area19 ഏക്കർ (77,000 m2)
Built1892
Governing bodyGandhi National Memorial Society
Typeചരിത്ര സ്മാരകം
Designated2003
Designated byആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ]
അഗാ ഖാൻ കൊട്ടാരം is located in Maharashtra
അഗാ ഖാൻ കൊട്ടാരം
അഗ ഖാൻ കൊട്ടാരത്തിന്റെ സ്ഥാനം

ചരിത്രപ്രാധാന്യം

തിരുത്തുക

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1942 ആഗസ്ത് 9 മുതൽ 1944 മെയ് 6 വരെയാണ് ഗാന്ധിയെയും പത്നി കസ്തൂർബയെയും ഗാന്ധിയുടെ സിക്രട്ടറി മഹാദേവ ദേശായിയെയും ബ്രിട്ടീഷുകാർ ഈ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചിരുന്നത്. ജയിൽവാസമാരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൃദയാഘാതം വന്ന് മഹാദേവ ദേശായ് 1942 ആഗസ്ത് 15 ന് അന്തരിച്ചു. അസുഖബാധിതയായ കസ്തൂർബ 1944 ഫിബ്രുവരി 22 നാണ് അന്തരിക്കുന്നത്.[2] ഗാന്ധിയോടും ഗാന്ധിയൻ ആശയങ്ങളോടുമുള്ള ബഹുമാനാർത്ഥം ആഗാ ഖാൻ IV കൊട്ടാരം 1969 ൽ ഭാരത സർക്കാരിന് കാമാറി.

ചിത്രശാല

തിരുത്തുക
Panoramic view from the palace

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Suryawanshi, Sudhir (1 February 2012). "State govt to set up special cell to preserve heritage structures". DNA India via HighBeam Research. Archived from the original on 2018-12-24. Retrieved 12 May 2012.
  2. "Respecting our legacy". Deccan Herald. 29 April 2012. Retrieved 10 May 2012.
"https://ml.wikipedia.org/w/index.php?title=അഗാ_ഖാൻ_കൊട്ടാരം&oldid=3984292" എന്ന താളിൽനിന്ന് ശേഖരിച്ചത്