നിസാരി ഇസ്മായിലി
ഇസ്ലാം മതത്തിന്റെ ഒരു വിഭാഗമായ ഷിയ ഇസ്മായിലിയുടെ ഒരു ഉപവിഭാഗമാണ് നിസാരി ഇസ്മായിലി. ഇവരെ ഖോജാ എന്നും ആഗാ ഖാനി എന്നും വിളിക്കും.ഇവരുടെ ഇപ്പോഴത്ത ആത്മീയ നേതാവ് ഹസർ ഇമാം എന്ന് ഇസ്മായിലികൾ വിളിക്കുന്ന പ്രിൻസ് കരീം ആഗാ ഖാൻ നാലാമനാണ് [1]
വിശ്വാസങ്ങൾ
തിരുത്തുക- ഖുറാൻ : മുഹമ്മദ് നബിയ്ക്ക് ജിബ്രീൽ എന്ന മാലാഖ ഖുറാൻ ഇരുപത് ദിവസം കൊണ്ട് എത്തിച്ചു കൊടുത്തതാണെന്നും. അപ്പപ്പോഴുള്ള കാലഘട്ടത്തിനനുസരിച്ച് ഖുറാൻ സൂക്തങ്ങൾ സമുദായാംഗങ്ങൾക്ക് വേണ്ടി വ്യാഖ്യാനിക്കാനുള്ള അധികാരം അവരുടെ ഹസർ ഇമാമിന് ഉണ്ടെന്ന് ഇസ്മയിലി മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
- ഇസ്ലാമിക പ്രാർത്ഥനയായ സലാത്ത്: പ്രാർത്ഥനയുടെ രീതി തീരുമാനിക്കാനുള്ള അധികാരം ഹസർ ഇമാമിന് ഉണ്ട്. ഇപ്പോഴത്തെ ഇസ്മായിലി മുസ്ലീങ്ങൾക്ക് മറ്റ് മുസ്ലീം വിഭാഗങ്ങളെപ്പോലെ അഞ്ചു നേരം നമസ്കാരം നിഷ്കർഷിച്ചിട്ടില്ല, പകരം അവർ മൂന്ന് നേരമാണ് നമസ്കരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നമസ്കരിക്കുന്നത് വിലക്കിയിട്ടില്ല.