അഖണ്ഡനാമനൃത്തജപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം അല്ലെങ്കിൽ ഭാഗം വികസിപ്പിക്കുവാൻ സഹായിക്കുക. കൂടുതൽ വിവരങ്ങൾ സംവാദം താളിലോ വികസിപ്പിക്കുവാനുള്ള അപേക്ഷയിലോ കാണാം. |
മലപ്പുറം, പാലക്കാട്, തൃശ്ശൂർ മുതലായ ജില്ലകളുടെ ചിലഭാഗങ്ങളിൽ അയ്യപ്പൻ എന്ന ഹിന്ദുദേവതയെ പ്രസാദിപ്പിക്കാൻ നടത്തുന്ന ഒരു ആരാധനയാണ് അഖണ്ഡനാമനൃത്തജപം[അവലംബം ആവശ്യമാണ്]. വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നു വരെയുള്ള കാലത്താണ് ഈ ചടങ്ങ് പൊതുവേ നടത്താറുള്ളത്. സാധാരണയായി ശബരിമലയ്ക്ക് ആരാധനയ്ക്കായി പോവുന്നതിന് വ്രതം എടുത്ത അയ്യപ്പഭക്തർ ആണ് ഈ ആരാധനയിൽ പങ്കെടുക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയോ അഥവാ പിറ്റേ ദിവസം രാവിലെ ആറുമണി വരെയോ മുടക്കം കൂടാതെ അയ്യപ്പനെ ഭജിച്ച് പാടുന്നതാണ് ഇതിന്റെ ചടങ്ങ്[അവലംബം ആവശ്യമാണ്]. ഗഞ്ചിറ, കുഴിത്താളം മുതലായ വാദ്യോപകരണങ്ങൾ അഖണ്ഡനാമത്തിന് താളം പകരാൻ ഉപയോഗിക്കുന്നു. നാമജപത്തിനിടയിൽ ഭക്തർ ഭക്തിക്ക് അടിപ്പെട്ട് മോഹാലസ്യപ്പെടുന്നതായി കാണാറുണ്ട്[അവലംബം ആവശ്യമാണ്]