ആംബിസ്റ്റോമ (Ambystoma) എന്ന അമേരിക്കൻ സലമാണ്ടറിന്റെ (Salamander) ലാർവയാണ് (Larva ) അക്സോലോട്ടൽ. ഇതിന് ലാർവാദശയിൽ തന്നെ പ്രത്യുത്പാദനശേഷിയുണ്ട്. ആംബിസ്റ്റൊമാറ്റിഡേ (Ambistomatidae) കുടുംബത്തിൽപ്പെട്ട ഇവ മെക്സിക്കൻ തടാകങ്ങളിൽ കാണപ്പെടുന്നു. ശക്തിയുളള ഒരു വാലും ദുർബലങ്ങളായ രണ്ടു ജോഡി കാലുകളും മൂന്നു ജോഡി ബാഹ്യഗില്ലുകളുമുള്ള അക്സോലോട്ടലിന് ആകൃതിയിൽ ന്യൂട്ടുകളോട് (Newt) സാദൃശ്യമുണ്ട്. ലാർവീയ ദശയിൽ തന്നെ ഇവ മുട്ടയിടാൻ തുടങ്ങുന്നു. ജലസസ്യങ്ങളോടുചേർന്ന് ചരടുപോലെയാണ് മുട്ടകൾ കാണപ്പെടുന്നത്. രണ്ടുമൂന്ന് ആഴ്ചകൾകൊണ്ട് മുട്ടകൾ വിരിയുന്നു. കുഞ്ഞുങ്ങൾ മാതാപിതാക്കളെപ്പോലെ തന്നെയിരിക്കും. കായാന്തരണ(Metamorphosis) മില്ലാത്ത ഒരു ജീവിയാണിതെന്നും ഇതിന്റെ ജീവിതചക്രം വളരെ ലഘുവായി പൂർണമാകുന്നു എന്നുമായിരുന്നു ആദ്യത്തെ വിശ്വാസം. എന്നാൽ 1865 മുതൽ ഇവയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി പ്രായപൂർത്തിയാകുന്നതിനു മുൻപുതന്നെ ഇതിനു പൂർണമായ ലൈംഗികവളർച്ചയെത്തുന്നുവെന്ന് മനസ്സിലായി. അക്സോലോട്ടൽ ജീവിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ മാറിയാൽ ഇവ പൂർണവ്യത്യാസം പ്രാപിക്കുമെന്നും ആ അവസ്ഥയിൽ ബാഹ്യഗില്ലുകളോ വാലിലെ ചർമമോ കാണുകയില്ലെന്നും ഈ പരീക്ഷണങ്ങൾമൂലം വ്യക്തമാവുകയും ചെയ്തു.[3]

Axolotl
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Caudata
Order: Urodela
Family: Ambystomatidae
Genus: Ambystoma
Species:
A. mexicanum
Binomial name
Ambystoma mexicanum
(Shaw and Nodder, 1798)
Its distribution is marked in red area.
Synonyms[2]
  • Gyrinus mexicanus Shaw and Nodder, 1798
  • Siren pisciformis Shaw, 1802
  • Siredon axolotl Wagler, 1830
  • Axolotes guttata Owen, 1844
  • Siredon Humboldtii Duméril, Bibron, and Duméril, 1854
  • Amblystoma weismanni Wiedersheim, 1879
  • Siredon edule Dugès, 1888

1871-ൽ ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടായ യുദ്ധത്തിൽ പാരീസ് പിടിച്ചെടുത്തശേഷം പ്രഷ്യയിൽ തിരിച്ചു വന്നവർ തങ്ങൾ പിടിച്ചു സൂക്ഷിച്ചിരുന്ന ജലജീവികളായ അക്സോലോട്ടലുകളുടെ സ്ഥാനത്ത് ഉഭയജീവികളായ കുറെ സാലമാണ്ടറുകളെയാണ് കണ്ടത്. പ്രതികൂല പരിതഃസ്ഥിതികളിൽ അക്സോലോട്ടലുകൾ കായാന്തരണം പ്രാപിക്കുമെന്നു മനസ്സിലാക്കാൻ വഴിതെളിച്ച ആദ്യസംഭവം ഇതായിരുന്നു. സാഹചര്യം അനുകൂലമാണെങ്കിൽ അവ ജലജീവികളായിത്തന്നെ തുടരുമെന്നുമാത്രം.

സ്രോതസ്സുകൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Luis Zambrano; Paola Mosig Reidl; Jeanne McKay; Richard Griffiths; Brad Shaffer; Oscar Flores-Villela; Gabriela Parra-Olea; David Wake (2010). "Ambystoma mexicanum". IUCN Red List of Threatened Species. 2010: e.T1095A3229615. doi:10.2305/IUCN.UK.2010-2.RLTS.T1095A3229615.en. Retrieved 8 November 2017.
  2. Frost, Darrel R. (2018). "Ambystoma mexicanum (Shaw and Nodder, 1798)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 10 August 2018.
  3. "ആയുസ് 10 വർഷം കൂടി; തിരുത്താൻ ഇവർ തയ്യാർ!". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-02-25. Retrieved 2014 ഫെബ്രുവരി 25. {{cite news}}: Check date values in: |accessdate= (help)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്സോലോട്ടൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്സോലോട്ടൽ&oldid=3926315" എന്ന താളിൽനിന്ന് ശേഖരിച്ചത്