അംഗിരസ്സ്

(അംഗിരസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹർഷിയാണു അംഗിരസ്സ്. (अंगिरस्) അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് അംഗിരസ്സ് എന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. അഥർവമുനിയുമൊത്താണ്‌ ഇദ്ദേഹം അഥർവ്വവേദം നിർമ്മിച്ചതെന്ന്‌ കരുതുന്നു. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്.

ആഗ്നേയി(അഗ്നികന്യക)യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. ശിവൻ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാർത്തനായിത്തീർന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവൻ അതു യാഗാഗ്നിയിൽ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ 'അംഗാര' (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. [1]


ഇരുപത്തൊന്നു പ്രജാപതികളിലും സപ്തർഷികളിലും ഒരാൾ; പിതൃക്കളുടെയും ദേവൻമാരുടെയും പുരോഹിതൻ; യാഗാധീശനായും ചിലപ്പോൾ അഗ്നിപിതാവായും ശ്രുതികളിൽ പരാമൃഷ്ടൻ; അനേകം വേദസൂക്തങ്ങളുടെ കർത്താവ്; മേരുവിൽ ശിവപാർവതിമാരെ ശുശ്രൂഷിച്ച മഹർഷികളിൽ ഒരാൾ. ആഗ്നേയി(അഗ്നികന്യക)യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. ശിവൻ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാർത്തനായിത്തീർന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവൻ അതു യാഗാഗ്നിയിൽ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ അംഗാര (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. അർജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. അപുത്രനായ രഥീതരൻ എന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ അഥർവാംഗിരസൻമാർ എന്നു വിളിച്ചുവന്നു. ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയും വൈശാലിരാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്. ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.

അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.


അം‌ഗിരസ്സ് മഹർഷിക്കു കല്പിച്ചു കൊടുത്തിരിക്കുന്ന ചില വിശേഷണങ്ങൾ ഇവയാണു:

തിരുത്തുക
  • ഇരുപത്തൊന്നു പ്രജാപതികളിൽ ഒരാൾ
  • സപ്തർഷികളിൽ ഒരാൾ;
  • പിതൃക്കളുടെയും ദേവൻമാരുടെയും പുരോഹിതൻ;
  • യാഗാധീശനായും ചിലപ്പോൾ അഗ്നിപിതാവായും
  • ശ്രുതികളിൽ പരാമൃഷ്ടൻ;
  • അനേകം വേദസൂക്തങ്ങളുടെ കർത്താവ്;
  • മേരുവിൽ ശിവപാർവതിമാരെ ശുശ്രൂഷിച്ച മഹർഷികളിൽ ഒരാൾ.

അർജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ‍, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. അപുത്രനായ രഥീതരൻ എന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ 'അഥർവാംഗിരസൻമാർ' എന്നു വിളിച്ചുവന്നു. ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയും വൈശാലി രാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്. ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.

അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗിരസ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗിരസ്സ്&oldid=3914058" എന്ന താളിൽനിന്ന് ശേഖരിച്ചത്