വെസ്റ്റേൺ തായ്ലാന്റ്

തായ്‌ലാന്റിലെ ഒരു പ്രദേശം
(Western Thailand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറ് മ്യാൻമാർ, തെക്ക് വശത്ത് സൗത്തേൺ തായ്‌ലാന്റ്, കിഴക്ക് സെൻട്രൽ തായ്‌ലാൻന്റ് എന്നീ അതിർത്തികളുള്ള തായ്‌ലാന്റിലെ ഒരു പ്രദേശമാണ് പടിഞ്ഞാറൻ തായ്‌ലാൻഡ് അഥവാ വെസ്റ്റേൺ തായ്‌ലാന്റ്.

Western Region

ภาคตะวันตก
Khao Sam Roi Yot National Park
Erawan Waterfall Three Pagodas Pass
Srinagarind Dam Hua Hin Beach
From upper-left to lower-right: Khao Sam Roi Yot, Erawan Waterfall, Three Pagodas Pass, Srinagarind Dam and Hua Hin Beach
Western Region in Thailand
Western Region in Thailand
Largest cityHua Hin
Provinces
വിസ്തീർണ്ണം
 • ആകെ53,769 ച.കി.മീ.(20,760 ച മൈ)
ജനസംഖ്യ
 (2018)
 • ആകെ3,430,314
 • ജനസാന്ദ്രത64/ച.കി.മീ.(170/ച മൈ)
LanguageThaiothers

ഭൂമിശാസ്ത്രം

തിരുത്തുക

മ്യാന്മറുമായി അതിർത്തിയിലുള്ള തായ്‌ലാഡിന്റെ നീണ്ട മലനിരകൾ ടെനസ്സറിം മലനിരകളെ പിൻതുടർന്ന് തെക്കു നിന്ന് വടക്കൻ തായ്‌ലാന്റിലേക്കും അവിടെന്ന് വെസ്റ്റേൺ തായ്‌ലാന്റിലേക്കും വ്യാപിച്ചു കിടക്കുന്നു. ബാങ്കോക്കിൻറെ പുറംഭാഗത്തുനിന്ന് മ്യാന്മറിൻറെ അതിർത്തിയിലേക്കും വടക്ക് ഷാൻ കുന്നുകൾ മുതൽ തെക്ക് ഭാഗത്തുള്ള ചുംഫൊൻ പ്രവിശ്യ വരെയും ഈ ഇടുങ്ങിയ പ്രദേശം വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറൻ മേഖലയുടെ ഭൂമിശാസ്ത്രം ഉയർന്ന മലനിരകളും കുത്തനെയുള്ള നദീതടങ്ങളുമാണ്. പടിഞ്ഞാറൻ തായ്‌ലാന്റിൽ കുറച്ച് ശല്യപ്പെടുത്തുന്ന വനപ്രദേശങ്ങളും കാണപ്പെടുന്നു. ജലവും ധാതുക്കളും ഇവിടത്തെ പ്രധാന പ്രകൃതി വിഭവങ്ങളാണ്. രാജ്യത്തിന്റെ പ്രധാന അണക്കെട്ടുകളിൽ ഭൂരിഭാഗവും ഈ പ്രദേശത്താണ്. ഖനനം ഈ മേഖലയിലെ ഒരു പ്രധാന വ്യവസായമാണ്. പടിഞ്ഞാറൻ തായ്‌ലാന്റിലെ പല ഗ്രാമങ്ങളുടെ പേരുകൾ ഈ മേഖലയുടെ ഭൗതിക ഭൂമിശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു.

പടിഞ്ഞാറൻ തായ്‌ലാൻഡിന്റെ പ്രവിശ്യകൾ

തിരുത്തുക

ഭൂമിശാസ്ത്രമനുസരിച്ച് തായ്‌ലാന്റിന്റെ നാഷണൽ റിസർച്ച് കൗൺസിൽ സ്ഥാപിച്ച ആറ് പ്രവിശ്യകൾ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്നു:

  • കാഞ്ചനബുരി (กาญจนบุรี)
  • ഫെത്ചബുരി (เพชรบุรี)
  • പ്രചോപ് ഖിരി ഖാൻ (ประจวบคีรีขันธ์)
  • റച്ചാബുരി (ราชบุรี)
  • തക് (ตาก)

കാഞ്ചനബുരി പ്രവിശ്യ

തിരുത്തുക
 
ക്വായ് നദിക്ക് മുകളിലുള്ള പാലം

തായ്‌ലാൻഡിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെ (changwat) ഏറ്റവും വലിയ പ്രവിശ്യയാണ് കാഞ്ചനബുരി പ്രവിശ്യ (തായ്: กาญจนบุรี, pronounced [kāːn.t͡ɕā.ná (ʔ) .bū.rīː]). തൊട്ടടുത്ത പ്രവിശ്യകൾ (വടക്ക് നിന്ന്) തക്, ഉതി താനി, സുഫാൻ ബറി, നഖോൺ പത്തോം, റച്ചാബുരി എന്നിവയാണ്. പടിഞ്ഞാറ് ഭാഗത്ത് കെയ്ൻ സ്റ്റേറ്റ്, മോൺ സ്റ്റേറ്റ്, മ്യാന്മറിലെ തനിന്തരി പ്രദേശങ്ങൾ എന്നിവയാണ്. പുരാതന നാഗരികതയുടെ ചരിത്രവും ക്വായ് നദിക്ക് മുകളിലുള്ള രണ്ടാം ലോകമഹായുദ്ധകാലത്തെ പാലവും സഞ്ചാരികളെ ആകർഷിക്കുന്നു.

 
ചാ ആം ബീച്ച് (ഫെത്ചബുരി പ്രവിശ്യ)

പ്രവിശ്യയിലെ ടെനാസെറിം മലനിരകളിലെ ഉയർന്ന പ്രദേശങ്ങളിലുള്ള വനമേഖലകളിലായി ഇരവാൻ[1], സായി യോക്ക്, ഖാവോ ലായെം, തോങ് ഫാ ഫും, ഖുയെയാൻ ശ്രീനഗരിന്ദ്ര, ചലോയെം രത്തനകോസിൻ എന്നിങ്ങനെ നിരവധി ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള തുങ്യായി നരേസ്വാൻ വന്യജീവി സംരക്ഷണ കേന്ദ്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയിട്ടുള്ളതാണ്.[2]

ഫെത്ചബുരി പ്രവിശ്യ

തിരുത്തുക

ഫെത്ചബുരി പ്രവിശ്യ അല്ലെങ്കിൽ ഫെത് ബുരി തായ്ലന്റിലെ പടിഞ്ഞാറൻ അല്ലെങ്കിൽ സെൻട്രൽ പ്രവിശ്യകളിൽ (changwat) ഒന്നാണ്. [3]വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ (വടക്ക് ദിശയിൽ നിന്നും) റോച്ചാബുരി, സമത് സോങ്ഖാംരം, പ്രചുപ് ഖിരി ഖാൻ എന്നിവയാണ്. പടിഞ്ഞാറ് മ്യാന്മറിലെ തനിന്താരി ഡിവിഷന്റെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫെത്ചബുരിയിൽ "കീങ് ക്രാച്ചൻ" എന്ന പേരിൽ ഒരു ദേശീയ ഉദ്യാനം ഉണ്ട്. ദ്വീപുകൾ കടന്ന് പോകുന്ന ഒരു റിസർവോയർ ഇവിടെ ഉൾക്കൊള്ളുന്നു.[4]

പ്രചോപ് ഖിരി ഖാൻ പ്രവിശ്യ

തിരുത്തുക

പ്രചോപ് ഖിരി ഖാൻ പ്രവിശ്യ തായ്ലന്റിലെ പടിഞ്ഞാറൻ പ്രവിശ്യകളിലൊന്നാണ് (changwat). ബാങ്കോക്കിലായി ഏകദേശം 240 കിലോമീറ്റർ (150 മൈ.) തെക്കുമാറി മലയ് പെനിൻസുലയുടെ വടക്കൻ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വടക്ക് ഭാഗത്ത് ഫെത്ചബുരിയും തെക്ക് ഭാഗത്തുള്ള ചുംഫോണും അടുത്തുള്ള പ്രവിശ്യകൾ ആണ്. പടിഞ്ഞാറ് മ്യാന്മറിലെ തനിന്താരി പ്രദേശത്തിന്റെ അതിർത്തിയാണ് ഇത്. പ്രചോപ് ഖിരി ഖാന് 6,367 ചതുരശ്ര കിലോമീറ്റർ (2,458 ച മൈൽ) വിസ്തീർണ്ണം കാണപ്പെടുന്നു.[5]

റച്ചാബുരി പ്രവിശ്യ

തിരുത്തുക

റച്ചാബുരി പ്രവിശ്യ അല്ലെങ്കിൽ "രത് ബുറി" തായ്ലന്റിലെ പടിഞ്ഞാറൻ പ്രവിശ്യകളിലൊന്നാണ് (changwat). കാഞ്ചനബുരി, നഖോൺ പത്താം, സംതുത് സാഖോൺ, സമത് സോങ്ഖാംരം, ഫെത്ചബുരി എന്നീ അയൽസംസ്ഥാനങ്ങൾ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളാണ്. ബാങ്കോക്കിന് പടിഞ്ഞാറ് 80 കിലോമീറ്റർ അകലെ റാഷാബുരി, തനുസോയി റേഞ്ച് പ്രകൃതിദത്ത അതിർത്തിയോട് ചേർന്ന് പടിഞ്ഞാറ് ബർമയുമായി അതിർത്തി പങ്കിടുന്നു.[6] റച്ചാബുരി നഗരത്തിന്റെ മധ്യത്തിലൂടെ മേ ക്ലോങ് നദി ഒഴുകുന്നു.

 
ആറ് മേഖലകളിലെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ വെസ്റ്റേൺ തായ്‌ലാന്റ്

തക് പ്രവിശ്യ

തിരുത്തുക

തക് പ്രവിശ്യ തായ്‌ലാന്റിലെ പടിഞ്ഞാറൻ പ്രവിശ്യകളിലൊന്നാണ് (changwat). മേ ഹാംഗ് സോൺ, ചിയാങ് മായ്, ലാംഫൂൺ, ലാംപാങ്, സുഖോതൈ, കംഫേംഗ് പീത്ത്, നഖോൺ സാവൻ, ഉത്തായ് തിനി, കാഞ്ചനബൂരി എന്നിവയാണ് സമീപപ്രദേശങ്ങൾ. പ്രവിശ്യയുടെ പടിഞ്ഞാറൻ അറ്റത്ത് മ്യാൻമറിലെ കെയ്ൻ സംസ്ഥാനം (ബർമ) സ്ഥിതിചെയ്യുന്നു. ഭുമിബോൾ അണക്കെട്ട് (രാജാ ഭുമിബോൾ അദിലാദേദ് എന്ന നാമത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പഴയ പേര് യാഹി ഡാം ആയിരുന്നു) ഖാ കായ് താംബോൺ (സബ് ഡിസ്ട്രിക്റ്റ്), തക് പ്രദേശത്തെ ആംഫൊ സാം നാഗോ (ജില്ല) എന്നിവയാണ്. 1958 മുതൽ 1964 വരെയുള്ള കാലയളവിൽ നിർമിച്ചതാണ് ഇത്.[7]

ഇതും കാണുക

തിരുത്തുക
  1. https://www.thainationalparks.com/erawan-national-park
  2. "Seals of The Provinces of Thailand" (PDF). Archived from the original (PDF) on 2007-09-30. Retrieved 2018-11-09.
  3. "Phetchaburi". Tourism Authority of Thailand (TAT). Archived from the original on 2015-09-05. Retrieved 2 July 2015.
  4. "Kaeng Krachan National Park". Department of National Parks (DNP) Thailand. Archived from the original on 8 May 2016. Retrieved 2 July 2015.
  5. Svasti, Pichaya (11 October 2018). "A place of gold". Bangkok Post. No. Life, Travel. Retrieved 11 October 2018.
  6. "Ratchaburi". Tourist Authority of Thailand (TAT). Archived from the original on 2015-05-20. Retrieved 28 May 2015.
  7. "Bhumibol Dam". Rid Go Th. Archived from the original on 17 September 2008. Retrieved 2008-07-20.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെസ്റ്റേൺ_തായ്ലാന്റ്&oldid=3917575" എന്ന താളിൽനിന്ന് ശേഖരിച്ചത്