പോളിഷ് ജൈവരസതന്ത്രജ്ഞനായിരിന്നു കാസിമർ ഫങ്ക് (1884-1967). ജീവകങ്ങളുടെ (വിറ്റാമിൻ) കണ്ടുപിടിത്തവുമായി ബന്ധെപ്പെട്ടാണ് അറിയപ്പെടുന്നത്. ജീവകം ബി കോംപ്ലക്സിലെ തയാമിൻ (ജീവകം ബി-1) ആദ്യമായി വേർതിരിച്ചെടുത്തതും, അത്തരത്തിലുള്ള പോഷക ഘടകങ്ങളെ വിറ്റാമിൻ (ജീവകം) എന്ന പേര് നിർദ്ദേശിച്ചതും ഇദ്ദേഹമാണ്.[1]

കാസിമർ ഫങ്ക്
Casimir Funk
ജനനം(1884-02-23)ഫെബ്രുവരി 23, 1884
മരണംനവംബർ 19, 1967(1967-11-19) (പ്രായം 83)
ദേശീയതപോളിഷ്
പൗരത്വംപോളണ്ട്
അമേരിക്കൻ ഐക്യനാടുകൾ
കലാലയംവൈദ്യശാസ്ത്രം, ബേൺ സർവകലാശാല, സ്വിറ്റ്സർലാൻഡ്
അറിയപ്പെടുന്നത്ജീവകങ്ങൾ (വിറ്റാമിൻ)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജൈവരസതന്ത്രം
സ്ഥാപനങ്ങൾPasteur Institute
Lister Institute
Funk Foundation for Medical Research

ജീവചരിത്രം

തിരുത്തുക

ഒരു ഭിഷഗ്വരന്റെ മകനായി 1884 ഫെബ്രുവരി 23 ന് പോളണ്ടിലെ വാർസായിൽ ജനിച്ചു. ബേൺ സർവകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയശേഷം പാരീസ്, ലണ്ടൻ, ബർലിൻ എന്നിവിടങ്ങളിൽ ജോലിചെയ്തു. 1920 ൽ അമേരിക്കയിലേക്ക് പോയ കാസിമർ അമേരിക്കൻ പൌരത്വം സ്വീകരിച്ചു. പിന്നീട് വാർസായിൽ തിരിച്ചെത്തി അവിടുത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയരക്ടർ ആയി സേവനമനുഷ്ടിച്ചു. അവിടെവച്ച് ബെറിബെറി എന്ന രോഗത്തിന്റെ പ്രതിഘടകമായ തയാമിൻ വേർതിരിച്ചെടുത്തു. നിക്കൊട്ടനിക് അമ്ലവും (നയാസിൻ കാസിമർ വേർതിരിചെടുത്തെങ്കിലും അതൊരു ജീവകമാണെന്ന് അദ്ദേഹത്തിന് മനസ്സിലായിരിന്നില്ല.[2]

  1. http://www.discoveriesinmedicine.com/To-Z/Vitamin.html
  2. ശാസ്ത്രചരിത്രം ജീവച്ചരിത്രത്തിലൂടെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുറം:278, ISBN:978-93-83330-15-7
"https://ml.wikipedia.org/w/index.php?title=കാസിമർ_ഫങ്ക്&oldid=3563996" എന്ന താളിൽനിന്ന് ശേഖരിച്ചത്