വിനോദ് കണ്ണോൽ

(Vinodh Kannol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സിനിമ സംവിധായകനും തിരക്കഥാകൃത്തുമാണ് വിനോദ് കണ്ണോൽ. ഗർഭിണി, ഇടവപ്പാതി, ബ്ലൂ വൈൽ, മരം, ഇര, എട്ടു കോളം തുടങ്ങിയ പതിനഞ്ചോളം ഹൃസ്വ ചിത്രങ്ങൾ ചെയ്തു. ആദ്യ സിനിമ 2018 ൽ റിലീസ് ചെയ്ത മൊട്ടിട്ട മുല്ലകൾ ആണ്

വിനോദ് കണ്ണോൽ
വിനോദ് കണ്ണോൽ

ജീവചരിത്രം

തിരുത്തുക

കാസറഗോഡ് ജില്ലയിലെ ഉദുമയിൽ 1983 സെപ്റ്റംബർ 6 ന് ജനനം. അച്ഛൻ വിജയൻ  അമ്മ നിർമ്മല. ജി എൽ പി സ്കൂൾ കോട്ടിക്കുളം, ഗവണ്മെന്റ് ഫിഷറീസ് ഹൈ സ്കൂൾ ബേക്കൽ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. പതിനഞ്ചോളം ഹൃസ്വ ചിത്രങ്ങൾ ചെയ്തു. പരിസ്ഥിതി സംരക്ഷണം വിഷയമായ മരം എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമായി. ഇടവപ്പാതി, ഗർഭിണി, ബ്ലൂ വൈൽ, എട്ടു കോളം, ഇര തുടങ്ങിയവയാണ് മറ്റ് ഹൃസ്വ ചിത്രങ്ങൾ.  2018ൽ മോഹനൻ നെല്ലിക്കാട്ട് എഴുതി നിർമ്മിച്ച മൊട്ടിട്ട മുല്ലകൾ എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമ സംവിധാന രംഗത്ത് എത്തി.

ജി,കെ,എസ്.പ്രൊഡക്ഷന്റെ ബാനറിൽ മോഹനൻ നെല്ലിക്കട്ട് തിരക്കഥ എഴുതി വിനോദ് കണ്ണോൽ സംവിധാനം ചെയ്ത സിനിമയിൽ ജോയ് മാത്യു, ബിജുക്കുട്ടൻ, കുളപ്പുള്ളി ലീല, കലാഭവൻ നാരായണൻ കുട്ടി, മജീദ്, ദീപിക എസ് ആർ, ജെയ്‌മി അഫ്സൽ, അരുൺ ജെൻസൺ, വാസുദേവ് പട്രോട്ടം തുടങ്ങിയവർ കഥാപാത്രങ്ങളായി.

ക്യാമറ ഉമേഷ് കുമാർ മാവൂർ, എഡിറ്റിംഗ് രതീഷ്, സംഗീതം ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ക്ലിന്റൺ പെരേര, കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ തുടങ്ങിയവർ പിന്നണി പാടി. 2018 നവംബർ 16 നു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്തു.

ജനനം: 1983 സെപ്റ്റംബർ 6

               കേരളം, ഇന്ത്യ

തൊഴിൽ: സംവിധായകൻ

                    തിരക്കഥാകൃത്ത്

സജീവകാലം: 2015 മുതൽ

ജീവിതപങ്കാളി: സിനിജ. കെ. സി

കുട്ടികൾ: സൂര്യ, ഭൂമി

മാതാപിതാക്കൾ: പി. കെ. വിജയൻ

                                  നിർമ്മല. കെ  

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
മൊട്ടിട്ട മുല്ലകൾ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വേളയിൽ

ഗ്രഹം എന്ന നോവൽ ആമസോൺ കെ ഡി പി യിൽ പ്രസിദ്ധികരിച്ചു. എട്ടു കോളം, ഉത്ര, നാല്പത്തതിനാല് എന്നീ തിരക്കഥകളും കെ ഡി പി യിൽ ഓൺലൈൻ ബുക്കായി പ്രസിദ്ധികരിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് സിനിമ ഡാറ്റാബേസിൽ നിന്നും വിനോദ് കണ്ണോൽ

മലയാളം ഫിലിം ബീറ്റ് വിനോദ് കണ്ണോൽ

M3DB VINODH KANNOL

book my show Vinodh Kannol

"https://ml.wikipedia.org/w/index.php?title=വിനോദ്_കണ്ണോൽ&oldid=4101183" എന്ന താളിൽനിന്ന് ശേഖരിച്ചത്