വിനോദ് ഖന്ന

(Vinod Khanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു വിനോദ് ഖന്ന (ഹിന്ദി: विनोद खन्ना, (ജനനം: 6 ഒക്ടോബർ, 1946 മരണം : 27 ഏപ്രിൽ, 2017 ) .

വിനോദ് ഖന്ന
പാർലമെന്റ് അംഗം
മണ്ഡലംഗുർദാസ്‌പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-10-06) ഒക്ടോബർ 6, 1946  (78 വയസ്സ്)
പേശാവാർ, ബ്രിട്ടീഷ് ഇന്ത്യ
മരണം27 ഏപ്രിൽ 2017(2017-04-27) (പ്രായം 70)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളികൾഗീതാഞ്ജലി 1971 - 85
കവിത 1990 - 2017
കുട്ടികൾ3 sons and 1 daughter ( അക്ഷയ് ഖന്ന,രാഹുൽ ഖന്ന
വസതിsമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ശമ്പളം1 million per year
As of September 22, 2006
ഉറവിടം: [1]

ആദ്യ ജീവിതം

തിരുത്തുക

വ്യവസായിയായ കെ.സി.ഖന്നയുടെ മകനായിട്ടാണ് വിനോദ് ജനിച്ചത് . ആദ്യകാല വിദ്യാഭ്യാസം മുംബൈയിലായിരുന്നു.[1]

ചലച്ചിത്ര ജീവിതം

തിരുത്തുക

1968 ലെ മൻ ക മീത് എന്ന സുനിൽ ദത്ത് നിർമ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1970 - 80 കാലഘട്ടത്തിലെ ഒരു മുൻ നിര നായകനാകാൻ വിനോദ് ഖന്നക്ക് കഴിഞ്ഞു. 1999 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ ദീവാനപൻ (2002), റിസ്ക് (2007) എന്നിവയാണ്. 1997 ൽ തന്റെ മകനായ അക്ഷയ് ഖന്നയെ ചലച്ചിത്രമേഖലയിലേക്ക് കൊണ്ടു വന്നു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1997 ൽ ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന വിനോദ് ഖന്ന 1998 ൽ ഗുർ‌ദാസ്‌പൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002 മുതൽ 2004 വരെ അദ്ദേഹം കേന്ദ്ര ടൂറിസം വകുപ്പുമന്ത്രിയായിരുന്നു. 2014 ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

സ്വകാര്യ ജീവിതം

തിരുത്തുക

വിനോദ് ഖന്ന രണ്ടുതവണ വിവാഹിതനായി. ഗീതാഞ്ജലിയായിരുന്നു ആദ്യ ഭാര്യ. അവരുമായുള്ള ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മക്കളാണ് നടന്മാരായ അക്ഷയ് ഖന്നയും രാഹുൽ ഖന്നയും.ഇതിനിടയിൽ തന്റെ ഗുരുവായ ഓഷോയുടെ ആരാധനയിൽ സന്യാസം സ്വീകരിച്ചു. ഈ വിഷയത്തിലുള്ള തർക്കവുമായി ബന്ധപ്പെട്ട് 1985 ൽ ഗീതാഞ്ജലിയുമായുള്ള ബന്ധം ഉപേക്ഷിച്ച ഖന്ന 1990 ൽ കവിത എന്ന സ്ത്രീയെ വിവാഹം കഴിച്ചു.[2] ഈ വിവാഹബന്ധം അദ്ദേഹത്തിന്റെ മരണം വരെ നീണ്ടുനിന്നു. ഈ ബന്ധത്തിൽ ഒരു മകനും ഒരു മകളുമുണ്ട്.

ഏറെക്കാലമായി വിവിധ അസുഖങ്ങൾ അലട്ടിയിരുന്ന ഖന്നയെ നിർജലീകരണത്തെത്തുടർന്ന് 2017 മാർച്ച് 31-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന് മലദ്വാരത്തിൽ കാൻസർ സ്ഥിരീകരിച്ചു. ആദ്യം നേരിയ പുരോഗതിയുണ്ടായപ്പോൾ അദ്ദേഹം ഭാര്യയ്ക്കും മകൾക്കുമൊപ്പം നടക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വീണ്ടും വഷളാകുകയും ഒടുവിൽ ഏപ്രിൽ 27-ന് ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം അന്തരിക്കുകയും ചെയ്തു. [3] മൃതദേഹം അന്നേ ദിവസം വൈകീട്ട് മുംബൈ ബാൺഗംഗ ശ്മശാനത്തിൽ സംസ്കരിച്ചു. നിരവധി വ്യക്തികൾ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിനോദ്_ഖന്ന&oldid=3791667" എന്ന താളിൽനിന്ന് ശേഖരിച്ചത്